പൗരത്വ ഭേദഗതി കള്ളങ്ങൾക്കുമേൽ കെട്ടിയുണ്ടാക്കിയ നിയമം –ഷാഫി ചാലിയം
text_fieldsദമ്മാം: നുണയന്മാർപോലും സത്യം മാത്രം പറയുന്ന പാർലമെൻറിൽ കള്ളംപറഞ്ഞ മന്ത്രിയാണ് അമിത് ഷാ എന്ന് മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതി അംഗവും പ്രഭാഷകനുമായ ഷാഫി ചാലിയം ആരോപിച്ചു. ഹ്രസ്വസന്ദർശനാർഥം സൗദിയിലെത്തിയ അദ്ദേഹം ഗൾഫ് മാധ്യമവുമായി സംസാരിക്കുകയായിരുന്നു. കള്ളക്കണക്കുകൾ അവതരിപ്പിച്ചാണ് മുസ്ലിംകളെ ലിസ്റ്റിൽനിന്ന് ഒഴിവാക്കിയത്. പെരുംകള്ളങ്ങൾ പടച്ചുവിടുന്ന ബി.ജെ.പിയുടെ ഐ.ടി സെൽ (നാഷനൽ ഡിജിറ്റൽ ഓപറേഷൻ സെൻറർ ഓഫ് ബി.ജെ.പി- എൻ.ഡി.ഒ.സി) വളൻറിയറായി ഒരു വർഷം സേവനം ചെയ്തിരുന്ന സാധവി ഖോസ്ല നടത്തിയ വെളിപ്പെടുത്തലുകളിൽ നുണകൾ പ്രചരിപ്പിക്കുന്ന രീതികേട്ട് നാം അമ്പരന്നതാണ്. പൗരത്വ ഭേദഗതി ബിൽ അവതരണ വേളയിൽ പാർലമെൻറിൽ അമിത് ഷാ പറഞ്ഞ പാകിസ്താൻ ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു ജനസംഖ്യ യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ല.
ഇൗ വിഷയത്തിൽ ഇന്ത്യാ ടുഡേ പുറത്തുവിട്ട കണക്കുകൾ അമിത് ഷായുടെ കളവിെൻറ ബീഭത്സത വിളിച്ചോതുന്നതാണന്ന് അദ്ദേഹം പറഞ്ഞു. രൂപവത്കരണ സമയത്തെ പാക് ഹിന്ദു ജനസംഖ്യ 23 ശതമാനമായിരുന്നുവെന്നും ഇപ്പോഴത് മത പരിവർത്തനത്തെത്തുടർന്നും പീഡനത്തെത്തുടർന്നും 3.7 ശതമാനമായി ചുരുങ്ങിയെന്നും, 22 ശതമാനമുണ്ടായിരുന്ന ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 7.8 ശതമാനമായെന്നുമാണ് അമിത് ഷാ പാർലമെൻറിൽ പറഞ്ഞത്. എന്നാൽ, ഇത് സത്യവിരുദ്ധമാെണന്നും ബാബരി വിധിയെ തുടർന്ന് തീവ്ര ആശയോപാധികൾ നഷ്ടപ്പെട്ട ബി.ജെ.പിക്ക് ഹിന്ദുക്കളെ പ്രകോപിതരാക്കാൻ പറ്റുന്ന വിഷയം അപനിർമിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇൗ കള്ളക്കണക്കുകളെ പൊളിക്കുന്ന യഥാർഥ കണക്കുകൾ ഇന്ത്യാ ടുഡേ പോലുള്ള മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നെങ്കിലും അത് ഗൗരവത്തോടെ ഹൈന്ദവർക്കിടയിൽ പ്രചരിപ്പിക്കാൻ മതേതര പാർട്ടികൾക്ക് കഴിഞ്ഞില്ലെന്നും ഷാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
