ദമ്മാമിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു
text_fieldsദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. ദമ്മാമിലെ ജനവാസ മേഖയിലെ കെട്ടിടത്തില്‍ ഒളിച്ചിരുന്ന രണ്ടു ഭീകരരെയാണ് സുരക്ഷാ സേന കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിലൂടെ വധിച്ചത്. ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ദമ്മാമിലെ അല്‍ അനൂദിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രാജ്യം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച രണ്ടു പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവര്‍ ഒളിച്ചു കഴിയുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പ്രദേശം സുരക്ഷാസേന വളയുകയായിരുന്നു. തുടര്‍ന്ന് ഭീകരരോട് കീഴടങ്ങാന്‍ സേന ആവശ്യപ്പെെട്ടങ്കിലും അനുസരിക്കാതെ സുരക്ഷാഭടന്മാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നാലു വര്‍ഷം മുമ്പ് ഇതേ പ്രദേശത്തെ ശിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം നടന്നിരുന്നു. അന്ന് ആക്രമണത്തില്‍ ഭീകരര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന ആക്രണത്തിന് മുന്നോടിയായി സമീപ വാസികളെ ഒഴിപ്പിച്ചതിനാല്‍ സാധാരണക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.