Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക​ത്തെ...

ലോ​ക​ത്തെ ദൈ​ര്‍ഘ്യ​മേ​റി​യ മോ​ട്ടോ​ര്‍ റാ​ലി​ക്കൊ​രു​ങ്ങി സൗ​ദി

text_fields
bookmark_border
ലോ​ക​ത്തെ ദൈ​ര്‍ഘ്യ​മേ​റി​യ  മോ​ട്ടോ​ര്‍ റാ​ലി​ക്കൊ​രു​ങ്ങി സൗ​ദി
cancel

ജി​ദ്ദ: ജി​ദ്ദ​യി​ല്‍നി​ന്ന്​ റി​യാ​ദി​ലേ​ക്ക് ഒ​മ്പ​തി​നാ​യി​രം കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ കാ​റോ​ട്ട​മ​ത്സ​ര​ത്തി​ന്​ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. ജ​നു​വ​രി​യി​ലാ​ണ്​ സാ​ഹ​സി​ക കാ​റോ​ട്ടം. ലോ​ക​ത്തെ ഏ​റ്റ​വും ദൈ​ര്‍ഘ്യ​മേ​റി​യ കാ​റോ​ട്ട​മ​ത്സ​ര​മാ​യ ദാ​ക​ര്‍ റാ​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം. മ​രു​ഭൂ​മി​യി​ലൂ​ടെ​യും മ​ല​മ്പാ​ത​ക​ളി​ലൂ​ടെ​യും പ്ര​ത്യേ​ക ട്രാ​ക്കൊ​രു​ക്കി​യാ​ണ് മ​ത്സ​രം ന​ട​ത്തു​ക. റി​യാ​ദി​നും ജി​ദ്ദ​ക്കു​മി​ട​യി​ല്‍ ഒ​മ്പ​തി​നാ​യി​രം കി.​മീ. ട്രാ​ക്ക്. 250 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ലു​ള്ള മ​ണ​ല്‍കു​ന്നു​ക​ളും മ​ല​ക​ളും ക​ല്‍വ​ഴി​ക​ളും നി​റ​ഞ്ഞ​താ​ണി​വ. ഇ​താ​ണ് പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് ആ​ദ്യ​മാ​യെ​ത്തു​ന്ന ദാ​ക​ര്‍ മോ​ട്ടോ​ര്‍ റാ​ലി​യു​ടെ ട്രാ​ക്ക്.

ജി​ദ്ദ​യി​ല്‍നി​ന്ന്​ ജ​നു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങു​ന്ന മ​ത്സ​രം 12 ദി​നം​കൊ​ണ്ട് റി​യാ​ദി​ലെ​ത്തും. 12 ഘ​ട്ട​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ലു​ള്ള​ത്. 1977ല്‍ ​ആ​രം​ഭി​ച്ച ദാ​ക​ര്‍ മോ​ട്ടോ​ര്‍ റാ​ലി ന​ട​ന്ന​ത് പാ​രി​സി​ല്‍നി​ന്ന്​ സ​ഹാ​റ മ​രു​ഭൂ​മി വ​ഴി സെ​ന​ഗാ​ളി​ലേ​ക്കാ​യി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ല്‍ മ​ത്സ​രം ആ​ദ്യ​മാ​യെ​ത്തു​ന്ന​ത് സൗ​ദി​യി​ലേ​ക്കാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് സൗ​ദി അ​റേ​ബ്യ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കു​ന്ന മ​രു​ഭൂ-​മ​ല​യോ​ര ട്രാ​ക്കി​ലൂ​ടെ​യാ​ണ് ഇ​ത്ത​വ​ണ മ​ത്സ​രം ന​ട​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story