സിഫ് ഫുട്ബാൾ ചാമ്പ്യൻസ് ലീഗ്; സബീൻ എഫ്.സി സെമിയിൽ
text_fieldsജിദ്ദ: സിഫ് ഫുട്ബാൾ ചാമ്പ്യൻസ് ലീഗ് ടൂർണമെൻറിൽ കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ എ ഡിവിഷൻ മത്സരത്തിൽ ടൗൺ ടീം സ്ട്രൈക്കേഴ്സിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഷറഫിയ ട്രേഡിങ് സബീൻ എഫ്.സി സെമി ഫൈനൽ ഉറപ്പിച്ചു. ആദ്യപകുതിയിൽ ഇരു ടീമുകളും നന്നായി കളിച്ചു കാണികളിൽ ആവേശമുണർത്തിയ മത്സരം ക്രമേണ സബീൻ എഫ്.സിയുടെ പൂർണ നിയന്ത്രണത്തിലേക്കു മാറി. 15ാം മിനിറ്റിൽ സബീൻ എഫ്.സി താരം തൗഫീഖിെൻറ സുന്ദരമായ പാസ് സമർഥമായി കണക്ട് ചെയ്ത സന്തോഷ് ട്രോഫി താരം ജിതിനാണ് ടീമിന് വേണ്ടി ആദ്യ ഗോൾ നേടിയത് (1-0). തുടർന്ന് മധ്യനിരയിൽനിന്ന് ഒറ്റക്ക് ഓടിക്കയറിയ അഫ്സൽ മുത്തുവിെൻറ മിന്നൽ ഷോട്ട് ടൗൺ ടീം സ്ട്രൈക്കേഴ്സ് ഗോൾ കീപ്പർ മുജീബിനെയും കടന്നു വീണ്ടും വലകുലുക്കി (2-0). രണ്ടു മിനിറ്റുകൾക്കു ശേഷം റമീസിെൻറ പാസിൽനിന്ന് അഫ്സൽ മുത്തു വീണ്ടും ഗോൾ നേടി (3-0). രണ്ടാം പകുതിക്കു ശേഷം തൗഫീഖ് നേടിയ മറ്റൊരു ഗോൾ കൂടിയായതോടെ 4-0 ടൗൺ ടീം സ്ട്രൈക്കേഴ്സിന്റെ ആവേശം ചോർന്നെങ്കിലും കളിയുടെ അവസാന മിനിറ്റുകളിൽ ടീമിന് അനുകൂലമായി കിട്ടിയ ഫ്രീ കിക്ക് റഉൗഫ് മനോഹരമായി ഗോളാക്കി (4-1). സബീൻ എഫ്.സി ടീമംഗം അഫ്സൽ മുത്തുവിനെ മാൻ ഓഫ് ദ മാച്ചായി െതരഞ്ഞെടുത്തു.
ബി ഡിവിഷൻ ഒന്നാം മത്സരത്തിൽ യൂത്ത് ഇന്ത്യ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലൂ സ്റ്റാർ ബി ടീമിനോട് പരാജയപ്പെട്ടു. മുഹമ്മദ് ആഷികിനെ മികച്ച കളിക്കാരനായി െതരഞ്ഞെടുത്തു. രണ്ടാം മത്സരത്തിൽ അൽ ഹസ്മി ന്യൂ കാസിൽ മറുപടിയില്ലാത്ത ഒരു ഗോളിന് മക്ക ബി.സി.സി എഫ്.സിയെ തോൽപിച്ചു. യൂസുഫ് അലി കങ്കടയെ മികച്ച കളിക്കാരനായി െതരഞ്ഞെടുത്തു. ഡി ഡിവിഷൻ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജിദ്ദ സ്പോർട്സ് ക്ലബ്, ജൂനിയർ സോക്കർ ഫ്രീക്സ് അക്കാദമിയെ പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
