ജി.സി.സി രാജ്യങ്ങളിലെ വിദേശികള്‍ക്ക് ഹോളിഡേ വിസ മാർച്ച് മുതൽ
text_fieldsജിദ്ദ: വിനോദ പരിപാടികളിൽ സംബന്ധിക്കാൻ ജി.സി.സി രാജ്യങ്ങളിലെ വിദേശികള്‍ക്ക് സൗദിയിലേക്ക് സൗജന്യ വിസ അനുവദിക്കുന്ന പദ്ധതി മാര്‍ച്ച് മുതല്‍ പ്രാബല്യത്തിലാകും. ജി.സി.സി രാജ്യങ്ങളിലെ സ്വദേശികൾക്കും വിദേശികൾക്കും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വിസ അനുവദിക്കുക. അതിർത്തി ചെക് പോസ്റ്റുകള്‍ വഴി ഈ ദിവസങ്ങളില്‍ സൗദിയിലെത്താനാകും. ശനിയാഴ്ചയോടെ ഇവര്‍ രാജ്യം വിടണമെന്നാണ് ചട്ടം. രാജ്യത്ത് നടക്കുന്ന വിവിധ വിനോദ പരിപാടികളില്‍ പങ്കെടുക്കാൻ അവസരമൊരുക്കുന്നതിെൻറ ഭാഗമായാണിത്. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സൗദിയില്‍ നടക്കുന്ന വിവിധ വിനോദ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇവൻറ് വിസിറ്റ് വിസ നടപ്പാക്കാന്‍ നേരത്തേ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജി.സി.സി രാജ്യങ്ങളില്‍ സ്ഥിരതാമസമുള്ള വിദേശികള്‍ക്ക് സൗജന്യ വിസ അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ചെക് പോയൻറുകളിലെത്തിയിട്ടുണ്ട്. അടുത്ത മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കുന്ന കിഴക്കന്‍ പ്രവശ്യയിലെ ശര്‍ഖിയ സീസണ് ആഘോഷേത്താടനുബന്ധിച്ച് പദ്ധതി പ്രാവര്‍ത്തികമാക്കുവാനാണ് ആലോചന. വിഷന്‍ 2030 െൻറ ഭാഗമായി നിരവധി പരിപാടികളാണ് എൻറര്‍ടൈന്‍മെൻറ് അതോറിറ്റി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നടപ്പാക്കി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
