സി.എ.ബി, എൻ.ആർ.സി: പടരുന്ന പ്രതിഷേധം
text_fieldsരാജ്യത്തെ പിളർക്കാൻ സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിഷേധ സംഗമം
സി.എ.എ വംശീയ മുൻവിധികളോടെ ചുട്ടെടുക്കപ്പെട്ട കരിനിയമം -ടീസ്റ്റ സെറ്റൽവാദ്
ദമ്മാം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തനിമ സാംസ്കാരിക വേദി സൗദി കിഴക്കൻ പ്രവിശ്യ ഘടകം സംഘടിപ്പിച്ച പ്രതിഷേധ സംഗമം രാജ്യത്തെ പിളർക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനമായി. വംശീയ മുൻവിധികളോടെ ചുട്ടെടുക്കപ്പെട്ട ഈ കരിനിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും രാജ്യം ഒറ്റക്കെട്ടായി ഈ കടുത്ത പ്രതിസന്ധിയെ മറികടക്കുമെന്നും വിഡിയോ കോൺഫറൻസിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് പറഞ്ഞു. കേവല കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾക്കതീതമായി ഇന്ത്യയെന്ന മഹത്തായ ആശയത്തിെൻറ നിലനിൽപിനായുള്ള ഈ പോരാട്ടത്തിെൻറ സമരമുഖത്ത് നാം ഒറ്റക്കെട്ടായി നിലയുറപ്പിക്കും. ഇന്ത്യക്കകത്തും പുറത്തും പടരുന്ന പ്രതിഷേധാഗ്നി വിജയം കാണുംവരെ പ്രക്ഷോഭങ്ങൾ ആളിക്കത്തുമെന്നും ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ അജണ്ടകൾക്ക് മുന്നിൽ രാജ്യം അടിയറവുവെക്കില്ലെന്നും സംഗമത്തിൽ സംസാരിച്ചവർ ഏകസ്വരത്തിൽ പറഞ്ഞു. തനിമ കിഴക്കൻ പ്രവിശ്യാഘടകം പ്രസിഡൻറ് ഉമറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു.
തനിമ കേന്ദ്ര പ്രസിഡൻറ് കെ.എം. ബഷീർ, ബിജു കല്ലുമല (ഒ.ഐ.സി.സി), മുഹമ്മദ് കുട്ടി കോഡൂർ (കെ.എം.സി.സി), ഷാജഹാൻ തിരുവനന്തപുരം, ബിജു പൂതക്കുളം (പ്രവാസി), അബ്ദുറഹ്മാൻ അറക്കൽ (എസ്.കെ.ഐ.സി), മുഹമ്മദ് സഫ്വാൻ (യൂത്ത് ഇന്ത്യ), നസീമുസ്സബാഹ് (ഫോക്കസ്), സന്തോഷ് ഗോപ് നാരായൺ (ബി.എ.എം.എസ്.എഫ്), മഞ്ജു മണിക്കുട്ടൻ, സാജിദ് ആറാട്ടുപുഴ എന്നിവർ സംസാരിച്ചു. തനിമ വനിതാഘടകം പ്രസിഡൻറ് ഷബ്ന അസീസ് സമ്മേളന പ്രമേയം അവതരിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം വേദിയിൽ കത്തിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ സംഗമത്തിൽ പങ്കെടുത്തു. ‘സാരേ ജഹാൻ സെ അച്ഛാ’ എന്ന് തുടങ്ങുന്ന വിഖ്യാത ദേശഭക്തിഗാനത്തിെൻറ പശ്ചാത്തലത്തിൽ മൊബൈലിലെ വെളിച്ചം വിതറി പ്രതീകാത്മക ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയത് വേറിട്ട കാഴ്ചയായി. ‘കീഴടങ്ങാൻ ഒരുക്കമല്ലെ’ന്ന ഗാനത്തോടെ സമ്മേളനം സമാപിച്ചു.
അർഷദ് അലി അവതാരകനായി. നവാഫ് അബൂബക്കർ ഖിറാഅത്ത് നടത്തി. തനിമ പ്രൊവിൻസ് സെക്രട്ടറി അൻവർ ഷാഫി നന്ദി പറഞ്ഞു. അസ്കർ വാണിയമ്പലം, റഹ്മത്തുല്ല, ഷാജഹാൻ മനക്കൽ, അബ്ദുൽ അസീസ്, മുജീബുറഹ്മാൻ, മുഹമ്മദ് അമീൻ, ബിനാൻ ബഷീർ, ലിയാഖത്ത് അലി, മുഹമ്മദ് സിനാൻ എന്നിവർ നേതൃത്വം നൽകി.
ആർ.എസ്.സി ഹാഇൽ വിചാര സദസ്സ്
ജിദ്ദ: പൗരത്വം ഔദാര്യമല്ല എന്ന വിഷയത്തിൽ ആർ.എസ്.സി ഹാഇൽ സെൻട്രൽ കലാലയം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വിചാര സദസ്സ് സംഘടിപ്പിച്ചു. ബർസാനിൽ നടന്ന പരിപാടി ഹമീദ് സഖാഫി കാടാച്ചിറ ഉദ്ഘടനം ചെയ്തു. സുഹൈബ് കോണിയത്ത് വിഷയാവതരണം നടത്തി. ശിഹാബുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സംഘടനകളെ പ്രതിനിധാനം ചെയ്ത് മുനീർ സഖാഫി, ചാൻസ റഹ്മാൻ, അഷ്റഫ് കണ്ണൂർ, മുനീർ ആറളം, ലനീഷ് ഉള്ള്യേരി, അൻവർ അമാന, ഷഫീഖ് കണ്ണൂർ, അബ്ദുറഹ്മാൻ ഓമശ്ശേരി, നൗഫൽ പറക്കുന്ന്, ബഷീർ നല്ലളം, സാബിത്, റാഷിദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റിഷാബ് കാന്തപുരം സ്വാഗതവും യൂനുസ് ആറളം നന്ദിയും പറഞ്ഞു.
ഐ.സി.എഫ് തബൂക്ക് പൗരസഭ സംഘടിപ്പിച്ചു
തബൂക്ക്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളിപ്പടരുമ്പോൾ അവയെ അടിച്ചമർത്തി ഇല്ലായ്മ ചെയ്യാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഐ.സി.എഫ് തബൂക്ക് സംഘടിപ്പിച്ച പ്രതിഷേധ പൗരസഭ അഭിപ്രായപ്പെട്ടു. മതേതര രാജ്യത്ത് മതം നോക്കിയുള്ള പൗരത്വം ആപത്കരമാണ്. ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ഗൂഢശ്രമങ്ങളെ അഹിംസയുടെ വഴിയിലൂടെ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കാൻ സമരരംഗത്തിറങ്ങിയ വിവിധ മത-സാമൂഹിക-രാഷ്ട്രീയ സാംസ്കാരിക കക്ഷികളും വിദ്യാർഥിപ്രസ്ഥാനങ്ങളും ധീരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. ഷൗക്കത്തലി മാഷ് വിഷയം അവതരിപ്പിച്ചു. അബൂബക്കർ സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കൊടുവള്ളി, മാത്യു തോമസ് നെല്ലുവേലിൽ, സുലൈമാൻ, റഫീഖ് കരിങ്കല്ലത്താണി എന്നിവർ സംസാരിച്ചു. മുഹമ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അമീർ ചൊക്ലി സ്വാഗതവും മുജീബ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി ജുബൈൽ പ്രതിഷേധ സംഗമം
ജുബൈൽ: ഒ.ഐ.സി.സി ജുബൈലിെൻറ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമം നടന്നു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വിൽസൺ തടത്തിൽ അധ്യക്ഷത വഹിച്ചു.
ശിഹാബ് കായംകുളം, യു.എ. റഹീം, ഉമേഷ് കളരിക്കൽ, കബീർ പറളി, ഉമർ സഖാഫി മൂർക്കനാട്, ഷാജഹാൻ മനക്കൽ, ഷംസു കൊല്ലം, സലിം കടലുണ്ടി, ബഷീർ കൂളിമാട്, പി.എം. ഫസൽ, അരുൺ, സലാം ആലപ്പുഴ, പ്രേമരാജൻ, തോമസ് മാത്യു മമ്മൂടൻ, സൈഫുദ്ദീൻ പൊറ്റശ്ശേരി, ബാപ്പു തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു.
നൂഹ് പാപ്പിനിശ്ശേരി അവതാരകനായി. നജീബ് നസീർ സ്വാഗതവും നജീം വക്കം നന്ദിയും പറഞ്ഞു.
ജിദ്ദ പി.സി.എഫ് സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു
ജിദ്ദ: ഇന്ത്യയിൽ ഒരു പ്രത്യേക മതത്തിൽപെട്ടവർക്ക് മാത്രം പൗരത്വ നിഷേധം നടത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാറിെൻറ പുതിയ പൗരത്വ ഭേദഗതി നിയമം എല്ലാ മതസ്ഥർക്കും തുല്യപദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയോടുള്ള നഗ്നമായ വെല്ലുവിളിയാണെന്ന് ജിദ്ദ പി.സി.എഫ് സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ഉദ്ഘോഷിക്കുന്ന ആർഷ ഭാരത സംസ്കാരത്തിൽ അഭിമാനിക്കുന്ന ഹൈന്ദവ സംസ്കാരം തന്നെ തച്ചുടച്ചുകൊണ്ട് മനുസ്മൃതിയനുസരിച്ചു സവർണ മേധാവിത്വം രാജ്യത്ത് കെട്ടിപ്പടുക്കാനുള്ള തന്ത്രങ്ങളാണ് ആർ.എസ്.എസ് ബി.ജെ.പി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളെ തോക്കുകൊണ്ട് നേരിടുകയും മത, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി. അബ്ദുറസാഖ് മാസ്റ്റർ മമ്പുറം, ദിലീപ് താമരക്കുളം, ജാഫർ മുല്ലപ്പള്ളി, മൂസ കല്ലായി, നസീർ ബാബു കുണ്ടൻചിന, നാസർ ചെമ്മാട്, ശിഹാബ് പൊന്മള, ഹുസൈൻ ഭീമാപള്ളി, അബ്ദുല്ലത്തീഫ് മമ്പുറം എന്നിവർ സംസാരിച്ചു. ഉമർ മേലാറ്റൂർ സ്വാഗതവും അബ്ദുറഷീദ് ഓയൂർ നന്ദിയും പറഞ്ഞു.
സമസ്ത ഇസ്ലാമിക് സെൻറര്‍ പൗരത്വ സംരക്ഷണ സമ്മേളനം
ത്വാഇഫ്: സമസ്ത ഇസ്ലാമിക് സെൻറര്‍ ത്വാഇഫ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഇന്ത്യ മരിക്കരുത്, നമുക്ക് ജീവിക്കണം’ എന്ന പ്രമേയത്തില്‍ പൗരത്വ സംരക്ഷണ സമ്മേളനം സംഘടിപ്പീച്ചു. ബഷീര്‍ താനൂര്‍ ഉദ്ഘാടനം ചെയ്തു. സൈതലവി ഫൈസി അധ്യക്ഷത വഹിച്ചു. മുജീബ് കോട്ടക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഷരീഫ് മണ്ണാര്‍ക്കാട്, സലാം മട്ടന്നൂര്‍ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാന് മുസ്ലിയാര് സ്വാഗതവും ലത്തീഫ് ഫറോഖ് നന്ദിയും പറഞ്ഞു. ജബ്ബാര്‍ കരുളായി ഖിറാഅത്ത് നടത്തി.
കേളി ദവാദ്മി ഏരിയ പ്രതിഷേധ സംഗമം
റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യ മുഴുവന്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ച് കേളി ദവാദ്മി ഏരിയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദവാദ്മി ആയിഷ സെൻററില്‍ നടന്ന സംഗമത്തില്‍ ഏരിയ പ്രസിഡൻറ് ഷാജി പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. ഏരിയ മുൻ രക്ഷാധികാരി സമിതി സെക്രട്ടറി ഹംസ തവനൂർ ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ഐ.സി.എഫ് ദവാദ്മി സെൻറർ കമ്മിറ്റി സെക്രട്ടറി മൊയ്ദീൻ, കമ്മിറ്റി അംഗം നിസാർ സഹദി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പ്രകാശൻ പയ്യന്നൂർ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം മുജീബ് നന്ദിയും പറഞ്ഞു. ഹുസൈൻ, റിയാസ്, സുഹാസ്, ഉബൈദ് എന്നിവരും സംഗമത്തില്‍ പങ്കെടുത്തു.
പാലക്കാട് കെ.എം.സി.സി പ്രതിഷേധ ജ്വാല
റിയാദ്: കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്ന എൻ.ആർ.സി, സി.എ.എ നിയമങ്ങൾക്കെതിരെ റിയാദ് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബത്ഹയിലെ ശിഫ അൽജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ല പ്രസിഡൻറ് നാസർ തങ്ങൾ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ജലീൽ തിരൂർ ഉദ്ഘാടനം ചെയ്തു. റഹ്മത്ത് അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതക്കെതിരാണ് പുതിയ നിയമമെന്നും രാജ്യത്തിെൻറ പൈതൃകത്തെ ശിഥിലമാക്കാനേ ഇത്തരം നിയമങ്ങൾ ഉപകരിക്കൂ എന്നും ഈ നിയമം ജനങ്ങൾ തള്ളിക്കളയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ മാമുക്കോയ തറമ്മൽ, എ.യു. സിദ്ദീഖ്, ജില്ല ഭാരവാഹികളായ ശുഐബ് തങ്ങൾ, ഇല്യാസ് മണ്ണാർക്കാട്, അഷ്റഫ് തോട്ടപ്പായി, ശരീഫ് ചിറ്റൂർ, ജാബിർ വാഴമ്പുറം, നിയാസ് കല്ലിങ്കൽ, കുഞ്ഞുമുഹമ്മദ് കാഞ്ഞിരപ്പുഴ, സൈനു വിളത്തൂർ, താഹിറ മാമുക്കോയ എന്നിവർ സംസാരിച്ചു. സിറാജ് മണ്ണൂർ, അഷ്റഫ് പെരുമണ്ണിൽ, ശരീഫ് പാക്കത്ത്, ഫായിസ് ഒറ്റപ്പാലം, ശിഹാബ് പഴയ ലക്കിടി, മുസ്തഫ മേപ്പറമ്പ്, ഫിറോസ് കൊടിയിൽ, യൂനുസ് മണ്ണാർക്കാട്, സലിം മണ്ണുമ്മൽ, ഷബീർ കുളത്തൂർ, നാസർ പുളിക്കൽ, റഷീദ് പാലക്കാട്, ഉമർ ലക്കിടി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളപ്പാടം സ്വാഗതവും സെക്രട്ടറി റഷീദ് തെങ്കര നന്ദിയും പറഞ്ഞു.
എസ്.െഎ.സി പൗരത്വ സംരക്ഷണ സംഗമം
ഖഫ്ജി: ഭരണഘടനാവിരുദ്ധ പൗരത്വ ഭേദഗതി നിയമം ദദ്ദ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്ത ഇസ്ലാമിക് സെൻറർ (എസ്.െഎ.സി) അൽഖഫ്ജി കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ് അബ്ദുല്ല ബദ്റി ചോളോട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി ഗനീമി ഉദ്ഘാടനം ചെയ്തു. സലീം പാണമ്പ്ര പ്രമേയ പ്രഭാഷണം നടത്തി. ജിയാദ് ബേപ്പൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലക്കാർഡുകൾ ഉയർത്തി സദസ്സ് പ്രതിജ്ഞ ഏറ്റുചൊല്ലി. ഷൗക്കത്ത് കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് കോഴിക്കോട് (കെ.എം.സി.സി), മുബാറക് സഖാഫി (െഎ.സി.എഫ്), അഷ്റഫ്, ഹനീഫ (സോഷ്യൽ ഫോറം), റഈസ് (കെ.എൻ.എം), ലത്തീഫ് പട്ടാമ്പി (പ്രവാസി), ജലീൽ, നാസർ വളാഞ്ചേരി, മജീദ് പാലക്കാട് എന്നിവർ സംസാരിച്ചു. മുഹമ്മദ് കുട്ടി കൊണ്ടോട്ടി സ്വാഗതവും നൗഷാദ് പൂനൂർ നന്ദിയും പറഞ്ഞു.
സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല –എസ്.െഎ.സി
ജുബൈൽ: ഒരു സമുദായത്തെ മാത്രം മാറ്റിനിർത്തി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള നരേന്ദ്ര മോദി സർക്കാർ നിലപാട് രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിച്ച് വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം നൽകിയ സമുദായത്തെ ഒറ്റപ്പെടുത്തി നടത്തുന്ന ഭരണഘടനാലംഘനം അനുവദിക്കില്ലെന്നും സമസ്ത ഇസ്ലാമിക് സെൻറർ (എസ്.െഎ.സി) ജുബൈൽ സെൻട്രൽ കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം അഭിപ്രായപ്പെട്ടു.
എല്ലാവർക്കും തുല്യത എന്ന വ്യവസ്ഥക്ക് വിരുദ്ധമായ നിയമത്തിനെതിരെ രാജ്യത്തെ, മതേതര ജനാധിപത്യ പാർട്ടികളും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി പോരാടണമെന്നും യോഗം ആവശ്യപ്പെട്ടു. ഗോവധ നിരോധനം, കശ്മീരിെൻറ പ്രത്യക പദവി എടുത്തുകളയല്‍, മുസ്ലിം പൈതൃകമുള്ള പേരുകള്‍ മാറ്റി ഹിന്ദുത്വ പേര് നല്കല് തുടങ്ങി ഭരണകൂടങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ നപടികളുടെ തുടര്‍ച്ചയാണിത്. രാജ്യത്തിെൻറ മതേതരത്വത്തിെൻറ അടിത്തറയിളക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭരണകൂടങ്ങളെ പിന്തിരിപ്പിക്കാന് പ്രതിപക്ഷ കക്ഷികളും പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്നും യോഗം അഭ്യർഥിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സുലൈമാൻ ഖാസിമി അധ്യക്ഷത വഹിച്ചു. ഫാസ് മുഹമ്മദലി മഞ്ചേരി ഉദ്ഘാടനം ചെയ്തു. മജീദ് വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തി.
യു.എ. റഹീം, ശംസുദ്ദീൻ പള്ളിയാളി, ഷാജഹാൻ മനക്കൽ തൃശൂർ, ബാപ്പു തേഞ്ഞിപ്പലം, എൻജി. ആരിഫ് അത്തോളി, ഫസൽ കോഴിക്കോട്, അശ്റഫ് അശ്റഫി തുടങ്ങിയവർ സംസാരിച്ചു. നൂറുദ്ദീൻ മൗലവി ചുങ്കത്തറ അവലോകന പ്രസംഗം നടത്തി. അബ്ദുസ്സലാം കൂടരഞ്ഞി പ്രമേയം അവതരിപ്പിച്ചു. നൗഫൽ നാട്ടുകൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശിഹാബുദ്ദീൻ ബാഖവി, ഇബ്റാഹീം ദാരിമി എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകി. മനാഫ് മാത്തോട്ടം സ്വാഗതവും ഷജീർ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
നവോദയ യുവജനവേദി പ്രതിഷേധിച്ചു
ജിദ്ദ: പൗരത്വ ഭേദഗതി നിയമം ഇന്ത്യ വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്ന മഹത്തായ ആശയത്തിന് കടകവിരുദ്ധമാണെന്ന് നവോദയ യുവജനവേദി ശറഫിയ്യ ഏരിയ കമ്മിറ്റി പ്രസ്താവിച്ചു. പൗരന്മാരെ ജാതീയമായി തരംതിരിച്ച് ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിലൂടെ സംഘ്പരിവാർ സർക്കാർ നടപ്പാക്കുന്നത്. നിയമത്തിനെതിരെ കലാലയങ്ങളിൽ ഉൾപ്പെടെ രാജ്യത്ത് ഉയർന്നുവരുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
