ചരിത്രത്തോളം പന്തലിച്ചു കിടക്കുന്ന ഒരു ഈന്തപ്പനത്തോട്ടം
text_fieldsമദീന: പ്രവാചകൻ മുഹമ്മദ് നബിയുടെ നഗരിയായി അറിയപ്പെടുന്ന മദീനയിൽ ചരിത്രത്തോള ം പന്തലിച്ചു കിടക്കുന്ന ഒരു ഈന്തപ്പനത്തോട്ടമുണ്ട്.
മസ്ജിദുന്നബവിയുടെ പടിഞ്ഞാറുവശത്താണ് ‘സൽമാനുൽ ഫാരിസിയുടെ ഈന്തപ്പനത്തോട്ടം’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ചരിത്രത്തോട്ടം സ്ഥിതിചെയ്യുന്നത്. പ്രവാചക നഗരം ഈന്തപ്പഴ കൃഷിക്കും ശ്രേഷ്ഠതയാർന്ന, വിലകൂടിയ അജ്വ ഈത്തപ്പഴത്തിനും പേരുകേട്ട നാടാണ്. മുഹമ്മദ് നബിയുടെ വലംകൈ എന്ന് വിശേഷിപ്പിക്കപ്പെട്ട പേർഷ്യക്കാരനായ സൽമാനുൽ ഫാരിസിയെ സമ്പന്നനായ ജൂതെൻറ അടിമത്തത്തിൽനിന്ന് മോചിപ്പിക്കാൻ പ്രവാചകൻ മേൽനോട്ടം വഹിച്ച് നിർമിച്ച തോട്ടമാണിത് എന്നതാണ് ഇതിെൻറ സവിശേഷത.
പഴമ നിലനിർത്തി ഇന്നും സംരക്ഷിച്ചുവരുന്ന ഈ ചരിത്രത്തോട്ടം മദീനയിലെത്തുന്ന സന്ദർശകരെ ആവോളം ആകർഷിക്കുന്ന ഒരിടം കൂടിയാണ്. ഒരു പ്രവാചകൻ വരാനുണ്ട് എന്ന് ക്രിസ്ത്യൻ പാതിരിമാരിൽനിന്ന് കേട്ടറിഞ്ഞ സൽമാനുൽ ഫാരിസി അതിെൻറ അടയാളങ്ങൾ തേടിയാണ് തെൻറ യജമാനൻ അറിയാതെ ഈത്തപ്പനകളുടെ നാട്ടിലെത്തിയത്. ഒരുപാട് ദുരിതങ്ങൾ താണ്ടിയാണ് ജൂതെൻറ തോട്ടത്തിലെ അടിമയായിരുന്ന സൽമാനുൽ ഫാരിസി ഇന്ന് പ്രവാചക നഗരിയായി അറിയപ്പെടുന്ന ‘യസ്രിബി’ൽ അന്ന് എത്തിയത്.
പ്രവാചകെൻറ ആഗമനത്തിനായി മറ്റുള്ള പലരെയും പോലെ അദ്ദേഹവും കാത്തിരുന്നു. പ്രവാചകൻ മദീനയിലെത്തിയപ്പോൾ സൽമാനുൽ ഫാരിസി അദ്ദേഹത്തിെൻറ സന്തത സഹചാരിയായി. അടിമയായ സൽമാൻ തെൻറ യജമാനെൻറ അടിമത്തത്തിൽനിന്നുള്ള മോചനത്തിന് 300 ഈത്തപ്പന തൈകൾ നട്ട തോട്ടവും 40 ‘ഊഖിയ’ വെള്ളിക്ക് സമാനമായ സംഖ്യയും വേണമെന്ന വ്യവസ്ഥ വെച്ച വിവരം പ്രവാചകനോട് പറയുകയും ചെയ്തു. അന്നത്തെ കാലത്ത് ഒരു ഊഖിയ 40 ദിർഹമായിരുന്നു. എങ്ങനെയെങ്കിലും അടിമത്തത്തിൽനിന്ന് സൽമാനുൽ ഫാരിസിയെ മോചിപ്പിക്കണമെന്ന് തീരുമാനിച്ച പ്രവാചകൻ തെൻറ അനുയായികളെയും കൂട്ടി സ്ഥലമൊരുക്കി മുന്നൂറോളം ഈത്തപ്പന തൈകൾ നട്ടുപിടിപ്പിച്ചു. തെൻറ കൈകൊണ്ടുതന്നെയാണ് പ്രവാചകൻ ഈത്തപ്പന തൈകൾ ഏറെയും നട്ടുപിടിപ്പിച്ചതെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പിൽക്കാലത്ത് മദീനയുടെ ഭരണം ഇസ്ലാമിനായതോടെ ഈ തോട്ടം വിശ്വാസികൾക്ക് സ്വന്തമായി. തോട്ടത്തിെൻറ ഉടമസ്ഥത ഇന്ന് മദീനയിലെ വഖഫ് ബോർഡിനാണ്.
സൽമാൻ ഫാരിസിയുടെ വിമോചനത്തിന് വഴിതെളിയിച്ച ഈ തോട്ടം 14 നൂറ്റാണ്ടുകൾക്കിപ്പുറം ഇന്നും ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെട്ടു കിടക്കുന്നു. ‘ഫുഖൈർ’ എന്നായിരുന്നു ഈ സ്ഥലം നേരത്തേ അറിയപ്പെടാറുണ്ടായിരുന്നത്. മുഹമ്മദ് നബി ഒരിക്കൽ ഈ കിണറിൽനിന്ന് വെള്ളമെടുത്ത് അംഗശുദ്ധി വരുത്തിയതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിെൻറ മുൻവശത്താണ് സൽമാനുൽ ഫാരിസിയുടെ പേരിൽ അറിയപ്പെടുന്ന തോട്ടമുള്ളത്.
കിണറിന് ഏതാണ്ട് അടുത്തായി ‘മസ്ജിദ് ഫുഖൈർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു പള്ളിയും ഉണ്ടായിരുന്നതായി ഇവിടത്തെ ചില അവശിഷ്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പ്രഗല്ഭനായ ഒരു പ്രവാചക ശിഷ്യൻ കൂടിയായിരുന്നു സൽമാനുൽ ഫാരിസി.
മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ചുകൊണ്ട് മക്കക്കാരുടെ ആക്രമണത്തെ പ്രതിരോധിക്കാമെന്ന അദ്ദേഹത്തിന്റെ നിർദേശമാണ് ‘ഖന്ദക്ക്’ യുദ്ധത്തിലെ വിശ്വാസികളുടെ വിജയത്തിന് നിമിത്തമായ കാരണങ്ങളിൽ ഒന്ന്. ഖലീഫ ഉസ്മാെൻറ കാലത്താണ് സൽമാനുൽ ഫാരിസി മരിക്കുന്നത്. ജോർഡനിലാണ് ഖബറടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
