Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ സ്കൂളിലെ...

ഇന്ത്യൻ സ്കൂളിലെ രണ്ടുവിദ്യാർഥികൾ കാറപകടത്തിൽ മരിച്ചു

text_fields
bookmark_border
ഇന്ത്യൻ സ്കൂളിലെ രണ്ടുവിദ്യാർഥികൾ  കാറപകടത്തിൽ മരിച്ചു
cancel

ജുബൈൽ: വാഹനാപകടത്തിൽ ജുബൈൽ ഇന്ത്യൻ സ്കൂളിലെ രണ്ടു വിദ്യാർഥികൾ മരിച്ചു. മുംബൈ സ്വദേശി ശർമയുടെ മകൻ ക്രിഷ്​ ശർമ (15), ഡൽഹി മുസാഫർ നഗർ സ്വദേശി അബ്​ദുല്ലയുടെ മകൻ മോയിൻ അബ്​ദുല്ല (15) മോയിൻ എന്നിവരാണ്​ മരിച്ചത്​. ഇരുവരും പത്താം ക്ലാസ്​ വിദ്യാർഥികളാണ്​. വ്യാഴാഴ്​ച ഉച്ചക്ക് ആയിരുന്നു സംഭവം. ക്രിഷ്​ വ്യാഴാഴ്​ച സ്കൂളിൽ പോയിരുന്നില്ല.

അടുത്ത വീട്ടിലെ കാർ എടുത്ത്​ സുഹൃത്ത്​ മോയി​െനാപ്പം പോയതായിരുന്നു. നേവൽ ​േബസിന് സമീപം ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട്​ പോസ്​റ്റിൽ ഇടിക്കുകയായിരുന്നു. വാഹനം പൂർണമായി തകർന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ. സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തി നിയമനടപടികൾ പൂർത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story