അൽഹറമൈൻ ട്രെയിൻ സർവിസ് മക്കയിലേക്ക് നീട്ടി
text_fieldsജിദ്ദ: മക്ക- മദീന അൽഹറമൈൻ ട്രെയിൻ സർവിസ് പൂർണമായും പുനരാരംഭിച്ചു. രണ്ടര മാസങ്ങൾക്കു മുമ്പ് ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനിലുണ്ടായ വൻ അഗ്നിബാധയെത്തുടർന്നാണ് മക്ക- മദീന അൽഹറമൈൻ ട്രെയിൻ സർവിസുകൾ നിർത്തിയത്. തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായ സ്റ്റേഷനു പകരം ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം പുതിയ ടെർമിനലിനടുത്ത് മറ്റൊരു റെയിൽവേ സ്റ്റേഷൻ പ്രവർത്തിപ്പിച്ച് കഴിഞ്ഞ ആഴ്ച മുതൽ സർവിസുകൾ പുനരാരംഭിച്ചിരുന്നു.
മദീനയിൽനിന്ന് റാബഗ് വഴി ജിദ്ദയിലെ പുതിയ സ്റ്റേഷൻ വരെയും തിരിച്ചുമായിരുന്നു സർവിസുകൾ. എന്നാൽ, നിലവിൽ സർവിസ് മക്കയിലേക്കു കൂടി നീട്ടിയിട്ടുണ്ട്. ഇതോടെ മദീനയിൽനിന്ന് മക്കയിലേക്കുള്ള സർവിസുകൾ നേരത്തേ ഉണ്ടായിരുന്ന സ്ഥിതിയിലായിട്ടുണ്ട്. തിങ്കൾ, ചൊവ്വ ഒഴികെ ആഴ്ചയിൽ അഞ്ചു ദിവസങ്ങളിലും തുടർച്ചയായ സർവിസുകളുണ്ടാവും. ഒരു ട്രിപ്പിൽ 417 എന്ന കണക്കിൽ ദിനേന 5000 യാത്രക്കാർക്ക് അൽഹറമൈൻ ട്രെയിൻ ഉപയോഗിക്കാൻ സാധിക്കുമെന്ന് മദീന സ്റ്റേഷൻ ഡയറക്ടർ സഅദ് അൽഷെഹ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
