‘അയൺമാൻ’ മിഡിലീസ്റ്റ് ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത് മലയാളി
text_fields1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നീ മത്സരങ്ങളിൽ 25 -30 വയസ്സ് പുരുഷ വിഭാഗത്തിൽ ഡാനിഷിന് 74ാം സ്ഥാനം ലഭിച്ചു റിയാദ്: ബഹ്റൈനിൽ നടന്ന ‘അയൺമാൻ’ സാഹസിക കായിക മത്സരത്തിൽ സൗദിയിൽനിന്നുള്ള പ്രവാസി മലയാളിക്കും േനട്ടം. അയൺമാൻ ട്രയത്ത്ലൺ 70.3 സീരീസിൽ മനാമയിൽ കഴിഞ്ഞദിവസം സമാപിച്ച മിഡിലീസ്റ്റ് ചാമ്പ്യൻഷിപ്പിലാണ് കോഴിക്കോട് സ്വദേശി ഡാനിഷ് അഹ്മദ് തിളക്കമാർന്ന സ്ഥാനത്തെത്തിയത്. മൂന്നിനങ്ങളിലായിരുന്നു മത്സരം. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നീ മത്സരങ്ങളിൽ 25 -30 വയസ്സ് പുരുഷ വിഭാഗത്തിൽ ഡാനിഷിന് 74ാം സ്ഥാനം ലഭിച്ചു. വിവിധ രാജ്യങ്ങളിൽനിന്നായി പതിനായിരത്തിലേറെ ആളുകൾ പെങ്കടുത്ത ടൂർണമെൻറിലാണ് വ്യക്തിഗതമായി 74ാം സ്ഥാനവും ജനറൽ വിഭാഗത്തിൽ 981ാം സ്ഥാനവും ലഭിച്ചത്.
അടുത്ത വർഷം ദുബൈയിൽ നടക്കുന്ന അയൺമാൻ കംപ്ലീറ്റ് മത്സരത്തിനുള്ള തയാറെടുപ്പാണ് ഇനി. 2021ൽ ന്യൂസിലൻഡിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനും ലക്ഷ്യമിടുന്നു. റിയാദിലെ അൽഫൈസലിയ ഗ്രൂപ്പിൽ ഫിനാൻസ് അനലിസ്റ്റായി ജോലിചെയ്യുന്ന ഇദ്ദേഹത്തിെൻറ പ്രാഥമിക വിദ്യാഭ്യാസം റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലായിരുന്നു. ഏഴാം ക്ലാസ് മുതൽ കേരളത്തിൽ പഠനം തുടർന്ന അദ്ദേഹം സാഹസിക-കായികരംഗത്തോട് ഇഷ്ടം കൂടി യൂനിവേഴ്സിറ്റി തലങ്ങളിൽ നടന്ന മത്സരങ്ങളിൽ പലതവണ പങ്കെടുത്തു. കോയമ്പത്തൂരിലെ ജെ.ആർ.ഡി കോളജിൽനിന്ന് ബി.കോമും എറണാകുളം രാജഗിരിയിൽനിന്നും എം.ബി.എമ്മും കരസ്ഥമാക്കിയ ശേഷം വീണ്ടും റിയാദിലേക്ക് വരുകയായിരുന്നു. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി വീട്ടിൽ ബഷീറിെൻറയും സൈനബയുടെയും മകനാണ്. ഭാര്യയും ഏക മകളും റിയാദിൽ ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
