പൗരത്വഭേദഗതി നിയമം: കേരളൈറ്റ്സ് ഫോറത്തിൻെറ പ്രതിഷേധ മഹാസംഗമം
text_fieldsജിദ്ദ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജിദ്ദയിലെ മുഖ്യധാര സംഘടനകളുടെ െഎക്യസംഗമത്തിൽ പ്രതിഷേധമിരമ്പി. ജിദ്ദ കേരളൈറ്റ്സ് ഫോറത്തിെൻറ ആഭിമുഖ്യത്തിലാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. ഇന്ത്യയുടെ അസ്തിത്വത്തെ തകര്‍ത്തു ഭരണഘടനവിരുദ്ധമായി രാജ്യത്തെ പൗരന്മാരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിെൻറ തീരുമാനത്തെ മതേതര ഇന്ത്യ ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ നിയമത്തിനെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള മോദി സര്‍ക്കാറിെൻറ ശ്രമങ്ങളെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കും. കെ.എം.സി.സി നേതാവ് അഹമ്മദ് പാളയാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ഒരു മതത്തെ മാത്രം ലക്ഷ്യംവെച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഹീനമായ നീക്കം ചെറുത്തുതോൽപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പി.പി റഹീം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
മതേതര ഇന്ത്യെയ മതാടിസ്ഥാനത്തില്‍ വെട്ടിമുറിക്കാനുള്ള വര്‍ഗീയ ശക്തികളുടെ ഹീനശ്രമത്തെ യോഗം അപലപിക്കുന്നതോടൊപ്പം അത്തരം ശ്രമങ്ങളെ ഒന്നിച്ചു പ്രതിരോധിക്കുമെന്നും പ്രമേയം വ്യക്തമാക്കി. ചെയര്മാന് കെ.ടി.എ മുനീര്‍ അധ്യക്ഷത വഹിച്ചു. വി.പി മുഹമ്മദ് അലി, ഷിബു തിരുവാനന്തപുരം, അബൂബക്കർ അരിബ്ര, റഷീദ് കൊളത്തറ, പി. ഷംസുദ്ദീൻ, തോമസ് വൈദ്യൻ, ബേബി നിലാബ്രാ, പി.വി അഷ്റഫ്, അബ്ദുൽ മജീദ് നഹ, ലിയാകാത്ത് കോട്ട, ഡോ. ഇസ്മായിൽ മരിതേരി, ശ്രീകുമാർ മാവേലിക്കര, ഹകീം കണ്ണൂർ, വി.പി മുസ്തഫ, സമീർ മലപ്പുറം, ജോഷി വർഗീസ്, ലത്തീഫ് മലപ്പുറം, അസീസ് പട്ടാമ്പി, ഹസ്സൻ മങ്കട, റാഫി ബീമാപള്ളി, തമിഴ്നാട് സംഘടന പ്രതിനിധികളായ സിറാജ്, മുഹമ്മദ് ഇർഫാൻ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ജെ.കെ.എഫ് ജനറല്‍ കണ്‍വീനര്‍ വി.കെ റഉൗഫ് സ്വാഗതവും സക്കീര്‍ ഹുസൈന് എടവണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
