Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ...

ജി​ദ്ദ അ​ന്ത​ാരാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത് റെ​ക്കോ​ഡ് ​ജ​നം

text_fields
bookmark_border
ജി​ദ്ദ അ​ന്ത​ാരാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത് റെ​ക്കോ​ഡ് ​ജ​നം
cancel
camera_alt???????????????? ?????? ????????????????? ????????????????????? ?????????????? ?????????

ജി​ദ്ദ: ജി​ദ്ദ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത് റെ​ക്കോ​ഡ് ​ജ​നം. വെ​ള്ളി​യാ​ഴ്​​ച​ത്തെ ക​ണ​ക്ക്​ പ്ര​കാ​രം 84,778 പേ​രാ​ണ്​ മേ​ള സ​ന്ദ​ർ​ശി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച​യാ​യ​തി​നാ​ൽ കു​ടും​ബ​സ​മേ​ത​മാ​ണ്​ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​ത്. സ്​​ത്രീ​ക​ളു​ടെ സ​ജീ​വ​സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​ണ്. സ​യ​ൻ​സ്, ച​രി​​​​ത്രം, സാ​ഹി​ത്യം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 40​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 400 പ്ര​സാ​ധ​ക​ർ മേ​ള​യി​ലു​ണ്ട്​.

അ​ഞ്ചാ​മ​ത്​ ജി​ദ്ദ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വം മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ ഫൈ​സ​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. 10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന മേ​ള ഒ​ബ്​​ഹു​റി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്​. 3,50,000 ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള പു​സ്​​ത​ക​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. ദി​വ​സ​വും സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളു​മു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളേ​തി​നെ​ക്കാ​ൾ വി​പു​ല​മാ​ണ്​ ഇ​ത്ത​വ​ണ​ത്തെ മേ​ള. പു​സ്​​ത​കോ​ത്സ​വ സ​മി​തി ചെ​യ​ർ​മാ​നും ജി​ദ്ദ ഗ​വ​ർ​ണ​റു​മാ​യ അ​മീ​ർ മി​ഷാ​ൽ ബി​ൻ മാ​ജി​ദി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മേ​ള. അ​റ​ബ്​ സ​മൂ​ഹ​ത്തി​നി​ട​യി​ൽ വാ​യ​ന​യോ​ടു​ള്ള താ​ൽ​പ​ര്യം പ്ര​ക​ട​മാ​ക്കു​ന്ന​താ​ണ്​ മേ​ള​യി​ലെ ജ​ന​സാ​ന്നി​ധ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story