Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിക്ഷേപാവസരങ്ങൾ...

നിക്ഷേപാവസരങ്ങൾ തുറന്നിട്ട്​ മീഡിയവണ്‍ ഗ്രോ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ്

text_fields
bookmark_border
നിക്ഷേപാവസരങ്ങൾ തുറന്നിട്ട്​ മീഡിയവണ്‍ ഗ്രോ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ്
cancel
camera_alt?????????? ????????????? ????? ??????????? ?????????? ??????????? ?????????? ????? ?????? ??????????? ????????????? ??????????? ?????? ????? ??????????? ??????????????????

റി​യാ​ദ്​: വാ​ണി​ജ്യ സം​രം​ഭ​ക​ർ​ക്കും ന​വാ​ഗ​ത​ർ​ക്കും മു​ന്നി​ൽ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നി​ട്ട്​ മീ​ഡി​യ​വ​ണ്‍ ഗ്രോ ​ഗ്ലോ​ബ​ല്‍ ബി​സി​ന​സ് സ​മ്മി​റ്റ് റി​യാ​ദി​ലും. ഷാ​ര്‍ജ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ഫ്രീ​സോ​ണു​മാ​യി സ​ഹ​ക​രി​ച്ച്​ റി​യാ​ദ്​ ഇ​ൻ​റ​ർ​കോ​ണ്ടി​ന​െൻറ​ൽ ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ 150ലേ​റെ സം​രം​ഭ​ക​ര്‍ പ​ങ്കെ​ടു​ത്തു. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പു​തി​യ നി​ക്ഷേ​പ​സാ​ധ്യ​ത​ക​ളും സ​േ​ങ്ക​ത​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തി​യ പ​രി​പാ​ടി നി​ല​വി​ലെ വ്യ​വ​സാ​യി​ക​ൾ​ക്കും ന​വാ​ഗ​ത​ർ​ക്കും പു​ത്ത​ൻ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യി. ഷാ​ര്‍ജ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ എ​യ​ര്‍പോ​ര്‍ട്ട് ഫ്രീ ​സോ​ണി​ല്‍ പു​തി​യ ക​മ്പ​നി ഏ​റ്റ​വും എ​ളു​പ്പം രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നെ കു​റി​ച്ചു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​മാ​ണ്​ ന​ൽ​കി​യ​ത്.

സൗ​ദി​യി​ൽ​നി​ന്നു​ള്ള പ്ര​വാ​സി സം​രം​ഭ​ക​ർ​ക്ക്​ ഷാ​ര്‍ജ​യി​ല്‍ എ​ങ്ങ​നെ വ്യാ​പാ​ര, വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച്​ സേ​ഫ് സോ​ണ്‍ പ്ര​തി​നി​ധി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. സേ​ഫ് സോ​ണ്‍ സെ​യി​ല്‍സ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് സാ​ലിം അ​ല്‍മ​ഹ്​​മൂ​ദ്, ബി​സി​ന​സ്​ ഡെ​വ​ല​പ്മ​െൻറ് മാ​നേ​ജ​ര്‍ തോ​മ​സ് ജോ​സ​ഫ്, ബി​സി​ന​സ് ഡെ​വ​ല​പ്മ​െൻറ് എ​ക്‌​സി​ക്യൂ​ട്ടി​വ് ജി​തി​ന്‍ വാ​ര്യ​ർ തു​ട​ങ്ങി​യ​വ​ര്‍ വി​ശ​ദീ​ക​ര​ണം ന​ൽ​കി. മീ​ഡി​യ​വ​ണ്‍ ബി​സി​ന​സ് ഹെ​ഡ്​ മു​ഹ​മ്മ​ദ് സാ​ജി​ദ്, മി​ഡി​ൽ ഇൗ​സ്​​റ്റ്​ സീ​നി​യ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷ​ബീ​ര്‍ ബ​ക്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സൗ​ദി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ റി​ജോ വി. ​ഇ​സ്മാ​ഇൗ​ൽ, മാ​ർ​ക്ക​റ്റി​ങ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ റാ​ഷി​ദ്, ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ വ​ൺ കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ന​ജ്മു​ദ്ദീ​ൻ മേ​ല​ങ്ങാ​ടി, സാ​ബി​ത്ത് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story