Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകണ്ണൂരിലേക്ക്​...

കണ്ണൂരിലേക്ക്​ ദമ്മാമിൽനിന്ന്​ ‘ഗോ എയർ’ ഈമാസം 19 മു​ത​ൽ

text_fields
bookmark_border
കണ്ണൂരിലേക്ക്​ ദമ്മാമിൽനിന്ന്​ ‘ഗോ എയർ’ ഈമാസം 19 മു​ത​ൽ
cancel

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക്​ പ്ര​തീ​ക്ഷ​യാ​യി പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​യാ​യ ‘ഗോ ​എ​യ​ർ’ ദ​മ്മാ​മി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ നേ​രി​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു. ‘ഗോ ​എ​യ​ർ’ സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒാ​പ​റേ​ഷ​ൻ​സ്​ ജ​ലീ​ൽ ഖാ​ലി​ദാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇൗ ​മാ​സം 19 മു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കും. ആ​ഴ്​​ച​യി​ൽ നാ​ലു​ സ​ർ​വി​സു​ക​ളാ​ണ്​ തു​ട​ക്ക​ത്തി​ൽ. രാ​വി​ലെ 9.55ന്​ ​ദ​മ്മാ​മി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ ​പ്രാ​ദേ​ശി​ക സ​മ​യം വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ക​ണ്ണൂ​രി​ൽ എ​ത്തു​ന്ന വി​ധ​മാ​ണ്​ സ​ർ​വി​സു​ക​ൾ സം​വി​ധാ​നി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ദ​മ്മാ​മി​ൽ​നി​ന്ന്​ വി​മാ​നം പു​റ​പ്പെ​ടു​ന്ന​ത്. ക്രി​സ്​​മ​സ്, പു​തു​വ​ത്സ​ര സീ​സ​ണു​ക​ൾ മു​ത​ലെ​ടു​ത്ത്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ പ്ര​വാ​സി​ക​ളെ വ​ൻ നി​ര​ക്ക്​ ഇൗ​ടാ​ക്കി പി​ഴി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​േ​മ്പാ​ൾ ഒ​രു ഭാ​ഗ​ത്തേ​ക്ക്​ കേ​വ​ലം 499 റി​യാ​ലും ഇ​രു​വ​ശ​ത്തേ​ക്കു​മാ​യി 999 റി​യാ​ലും മാ​ത്ര​മാ​ണ്​ ഗോ ​എ​യ​റി​​െൻറ നി​ര​ക്ക്. 30 കി​ലോ ബാ​ഗേ​ജും ഏ​ഴു​കി​ലോ ഹാ​ൻ​ഡ്​​ ബാ​േ​ഗ​ജും ഇ​തി​നൊ​ടൊ​പ്പം കൊ​ണ്ടു​പോ​കാം. ടാ​ക്​​സു​ക​ൾ ഉ​ൾ​​പ്പെ​ടെ​യു​ള്ള നി​ര​ക്കാ​ണ്​ ഇ​തെ​ന്ന്​ സ​ലീം ഖാ​ലി​ദ്​ പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ൽ​നി​ന്ന്​ രാ​വി​ലെ 6.55ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 8.55ന്​ ​ദ​മ്മാ​മി​ൽ എ​ത്തും. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ നേ​രി​ട്ട്​ ഒാ​ഫി​സി​ൽ എ​ത്താ​നു​ള്ള സാ​ധ്യ​ത​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഇൗ ​സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ധി​ക ബാ​ഗേ​ജ്​ വേ​ണ്ട​വ​ർ​ക്ക്​ അ​ഞ്ചു​കി​ലോ വീ​തം 30 കി​ലോ വ​രെ നേ​ര​േ​ത്ത പ​ണ​മ​ട​ച്ച്​ അ​ധി​കം കൊ​ണ്ടു​പോ​കാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്. കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മം​ഗ​ളൂ​രു തു​ട​ങ്ങി വി​വി​ധ ജി​ല്ല​ക്കാ​ർ​ക്കും സ​മീ​പ സം​സ്​​ഥാ​ന​ക്കാ​ർ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​കും എ​ന്ന​തി​നാ​ലാ​ണ്​ ദ​മ്മാ​മി​ൽ​നി​ന്നു​ള്ള ആ​ദ്യ സ​ർ​വി​സി​ന്​ ക​ണ്ണൂ​ർ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ ജ​ലീ​ൽ ഖാ​ലി​ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ അ​ബൂ​ദ​ബി, മ​സ്​​ക​ത്ത്​, കു​വൈ​ത്ത്​, ദു​ബൈ​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഗോ ​എ​യ​ർ ക​ണ്ണൂ​രി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. ഉ​ട​ൻ ത​െ​ന്ന ദോ​ഹ​യി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കും. ദ​മ്മാ​മി​ൽ​നി​ന്ന്​ ആ​ദ്യ​മാ​യാ​ണ്​ ഒ​രു വി​മാ​ന​ക്ക​മ്പ​നി ക​ണ്ണൂ​രി​ലേ​ക്ക്​ നേ​രി​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ മ​റ്റു​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന്​ കൂ​ടി സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​െ​ണ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇൗ ​മാ​സം 18ന്​ ​പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story