Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ഹു​ലി​​ന്​...

രാ​ഹു​ലി​​ന്​ പ​രി​ഭാ​ഷ​ക​യാ​യി കു​ഞ്ഞ​നു​ജ​ത്തി; ക​ട​ലി​നി​ക്ക​രെ മ​നം​നി​റ​ഞ്ഞ് സഹോദരൻ VIDEO

text_fields
bookmark_border
രാ​ഹു​ലി​​ന്​ പ​രി​ഭാ​ഷ​ക​യാ​യി കു​ഞ്ഞ​നു​ജ​ത്തി; ക​ട​ലി​നി​ക്ക​രെ മ​നം​നി​റ​ഞ്ഞ് സഹോദരൻ VIDEO
cancel
camera_alt??????????? ????? ????? ????????? ???????????? ??????? ??? ?????????????????

റി​യാ​ദ്​: ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​ത്തി എ​ന്ന ഗ്രാ​മ​ത്തെ ഒ​റ്റ​ദി​വ​സം​കൊ​ണ്ട്​ മാ​ധ്യ​മ​ശ്ര​ദ്ധ​യി​ൽ വാ​നോ​ളം ഉ​യ​ർ​ത്തി​യ സ​ഫ ഫെ​ബി​ൻ എ​ന്ന മി​ടു​ക്കി​​യെ ഒാ​ർ​ത്ത്​ മ​നം നി​റ​ഞ്ഞ്​ ക​ട​ലി​നി​ക്ക​രെ​യും ഒ​രാ​ൾ. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി എ​ല്ലാ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ഇൗ ​പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യു​ടെ നേ​ട്ട​ത്തി​ൽ റി​യാ​ദി​ലി​രു​ന്ന്​ ആ​ഹ്ലാ​ദി​ക്കു​ന്ന​ത്​ സ​ഹോ​ദ​ര​ൻ അ​ഷ്​​റ​ഫ് ക​രു​വാ​ര​ക്കു​ണ്ടാ​ണ്.

കരുവാരക്കുണ്ട് ഗ​വ​ൺ​മ​​​​​​െൻറ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പു​തി​യ സ​യ​ൻ​സ് കെ​ട്ടി​ട​ത്തി​​​​​​​െൻറ ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ വ്യാ​ഴാ​ഴ്​​ച രാ​ഹു​ൽ ഗാ​ന്ധി എം.​പി എ​ത്തി​യ​പ്പോ​ഴാ​ണ്​ സ​ഫ​യെ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വാ​ർ​ത്ത​യാ​ക്കി​യ ആ ​സം​ഭ​വ​മു​ണ്ടാ​യ​ത്. ത​​​​​​​െൻറ ഇം​ഗ്ലീ​ഷ് പ്ര​സം​ഗം ത​ർ​ജ​മ​ചെ​യ്യാ​ൻ ആ​രു​ണ്ടെ​ന്ന ചോ​ദ്യ​ത്തി​ന്​ ഞാ​നു​ണ്ടെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​​​​​​​െൻറ പു​ഞ്ചി​രി​യു​മാ​യി സ​ഫ വേ​ദി​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

ത​ന്മ​യ​ത്വ​മാ​യി​ത്ത​ന്നെ ഇം​ഗ്ലീ​ഷ്​ പ്ര​സം​ഗം ത​ർ​ജ​മ​ചെ​യ്ത്​ രാ​ഹു​ൽ ഗാ​ന്ധി​യെ​ത്ത​ന്നെ വി​സ്​​മ​യി​പ്പി​ച്ചു​ക​ള​ഞ്ഞു മി​ടു​ക്കി. ഇ​തെ​ല്ലാം റി​യാ​ദി​ലെ ജോ​ലി​സ്ഥ​ല​ത്തി​രു​ന്നാ​ണ്​​ മൂ​ത്ത സ​ഹോ​ദ​ര​നാ​യ അ​ഷ്​​റ​ഫ് ക​ണ്ട​ത്. സ​ന്തോ​ഷം​കൊ​ണ്ട്​ തു​ള്ളി​ച്ചാ​ടി​പ്പോ​യി. ത​​​​​​​െൻറ കു​ഞ്ഞ​നു​ജ​ത്തി​യെ കെ​ട്ടി​പ്പി​ടി​ച്ച്​ ഒ​ന്ന്​ അ​ഭി​ന​ന്ദി​ച്ച്​ വീ​ർ​പ്പു​മു​ട്ടി​ക്കാ​ൻ അ​വി​ടെ​യി​ല്ലാ​താ​യി​പ്പോ​യ​ല്ലോ എ​ന്ന ദുഃ​ഖം ബാ​ക്കി​യാ​യി. 19 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ ലോ​ൺ​ഡ്രി ക​ട​യി​ൽ ജോ​ലി​ചെ​യ്യു​ക​യാ​ണ്​ ഇ​ദ്ദേ​ഹം. മ​ദ്​​റ​സാ​ധ്യാ​പ​ക​നും മു​ൻ പ്ര​വാ​സി​യു​മാ​യ പി​താ​വി​​​​​​​െൻറ പാ​ത പി​ന്തു​ട​ർ​ന്നാ​ണ്​ റി​യാ​ദി​ലെ​ത്തി​യ​ത്.

ജോ​ലി​യോ​ടൊ​പ്പം​ത​ന്നെ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലും സ​ജീ​വ​മാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ആ​ദ്യം വാ​ർ​ത്ത അ​റി​ഞ്ഞ​ത്. പി​ന്നീ​ട്​ ടി.​വി ചാ​ന​ലു​ക​ൾ വ​ഴി പ്ര​സം​ഗം പൂ​ർ​ണ​മാ​യും ക​ണ്ടു. മ​ന​സ്സ്​​ നി​റ​ഞ്ഞു. കു​ഞ്ഞി​മു​ഹ​മ്മ​ദ് ഒ​ടാ​ല​യു​ടെ​യും സാ​റ​യു​ടെ​യും അ​ഞ്ചു​​മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ്​ അ​ഷ്​​റ​ഫ്. ഏ​റ്റ​വും ഇ​ള​യ​വ​ൾ സ​ഫ ഫെ​ബി​നും. പ​ഠ​ന​ത്തി​ൽ വ​ള​രെ മി​ടു​ക്കി​യാ​ണ്​ അ​വ​ളെ​ന്നും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ​വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യി​രു​ന്ന​താ​യും അ​ഷ്​​റ​ഫ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi. saudi news
News Summary - saudi-saudi news-gulf news
Next Story