Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപർദ നൽകുന്നത്​...

പർദ നൽകുന്നത്​ സ്വാതന്ത്ര്യവും സുരക്ഷിതത്വവും –മുൻ ചലച്ചിത്രതാരം മീനു

text_fields
bookmark_border
പർദ നൽകുന്നത്​ സ്വാതന്ത്ര്യവും സുരക്ഷിതത്വവും –മുൻ ചലച്ചിത്രതാരം മീനു
cancel
camera_alt????? ????????????? ????? ????????????

മ​ക്ക: മു​സ്​​ലിം​സ്ത്രീ​ക്ക്​ പ​ർ​ദ ന​ൽ​കു​ന്ന​ത്​ സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷി​ത​ത്വ​വും ആ​ണെ​ന്ന്​ മു​ൻ ച​ല​ച്ചി​ത്ര​താ​ര​വും ഇ​സ്​​ലാ​മി​ക പ്ര​ബോ​ധ​ക​യു​മാ​യ മീ​നു. പെ​ൺ ശ​രീ​ര​ത്തെ പ്ര​ദ​ർ​ശ​ന​വ​സ്തു​വാ​ക്കു​ന്ന ലി​ബ​റ​ൽ ഫെ​മി​നി​സ്​​റ്റു​ക​ളോ​ട് ത​നി​ക്ക് പു​ച്ഛ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മൂ​ന്നു​വ​ർ​ഷം​മു​മ്പ് ഇ​സ്​​ലാം ആ​ശ്ലേ​ഷി​ച്ച ശേ​ഷം ഉം​റ നി​ർ​വ​ഹി​ക്കാ​ൻ മ​ക്ക​യി​ൽ എ​ത്തി​യ മീ​നു ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സി​നി​മാ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴും അ​തി​നു​മു​മ്പും തു​റി​ച്ചു​നോ​ട്ട​ങ്ങ​ളും മോ​ശം അ​നു​ഭ​വ​ങ്ങ​ളും നി​ര​വ​ധി​ത​വ​ണ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. ഇ​സ്​​ലാം ആ​ശ്ലേ​ഷ​ണം പു​തു​ജീ​വ​ൻ ന​ൽ​കി. പ​ർ​ദ ധ​രി​ക്കു​ന്ന​ത് എ​നി​ക്ക് പ്ര​യാ​സ​മി​ല്ല. എ​വി​ടെ​യും ധൈ​ര്യ​ത്തോ​ടെ സ​ഞ്ച​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷി​ത​ത്വ ബോ​ധ​വു​മാ​ണ്‌ പ​ർ​ദ ന​ല്‍കു​ന്ന​ത്. ദൈ​വം എ​ന്ന ശ​ക്തി ഏ​തൊ​രാ​ൾ​ക്കും അ​നു​ഭ​വ​മാ​ണ്. സ​ത്യ​ത്തി​ലേ​ക്കു​ള്ള എ​​​​െൻറ അ​ന്വേ​ഷ​ണ​മാ​ണ് ഇ​സ്​​ലാ​മി​ലേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്ന​ത്.

സ്വ​ന്തം നെ​റ്റി ഭൂ​മി​യി​ലേ​ക്ക് താ​ഴ്ത്തിെ​വ​ച്ച് അ​ഞ്ചു​നേ​രം ന​ട​ത്തു​ന്ന ന​മ​സ്കാ​ര​മാ​ണ് ഇ​സ്​​ലാ​മി​ൽ ഏ​റെ ആ​ക​ർ​ഷി​ച്ച​ത്. ഇ​സ്​​ലാം സ്വീ​ക​രി​ച്ച​തോ​ടെ വീ​ട്ടി​ൽ​നി​ന്നും നാ​ട്ടി​ൽ​നി​ന്നും അ​ന്യ​യാ​ക്ക​പ്പെ​ട്ടു. ജീ​വി​ത​ത്തി​ല്‍ പ്ര​യാ​സ​ങ്ങ​ളു​ടെ നാ​ളു​ക​ളാ​യി​രു​ന്നു അ​ത്. അ​ല്ലാ​ഹു​വി​ലു​ള്ള വി​ശ്വാ​സം എ​ന്നെ എ​ല്ലാ​റ്റി​ലും പി​ടി​ച്ചു​നി​റു​ത്തി. നാ​ട​ക​മേ ഉ​ല​കം, ക​ല​ണ്ട​ർ, വ​ൺ വേ ​ടി​ക്ക​റ്റ്, പ്ര​മു​ഖ​ൻ, ദേ ​ഇ​ങ്ങോ​ട്ട് നോ​ക്കി​യേ (മ​ല​യാ​ളം) ടം, ​പു​ല്ലു​കെ​ട്ട് മു​ത്ത​മ്മ (ത​മി​ഴ്) തു​ട​ങ്ങി മു​പ്പ​തോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​താ​വാ​യാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. സി​നി​മ മേ​ഖ​ല​യി​ൽ പ​ല​ത​വ​ണ പ​ല​രി​ൽ​നി​ന്നും കൈ​പ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നു. ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്ത ‘ഡാ ​ത​ടി​യാ’ എ​ന്ന സി​നി​മ​യി​ലാ​ണ് അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. മ​ല​യാ​ള​സി​നി​മ​യി​ൽ ന​ല്ല റോ​ളു​ക​ൾ ല​ഭി​ച്ചാ​ൽ ഇ​നി​യും തു​ട​രും. ദു​ബൈ, യു.​കെ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ട​ക്കം നി​ര​വ​ധി സ്​​റ്റേ​ജ് ഷോ​ക​ളി​ൽ ഇ​തി​ന​കം ആ​ങ്ക​റും ആ​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​സ്​​ലാ​മി​ക ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​ണ്.

പ​ല ക്രി​സ്തീ​യ പു​രോ​ഹി​ത​ന്മാ​രു​മാ​യി സം​വാ​ദ​ങ്ങ​ളും ന​ട​ത്തി. ഇ​സ്​​ലാ​മി​ക പ്ര​ബോ​ധ​ന രം​ഗ​ത്തും സ​ജീ​വ​മാ​ണ്. നി​ര​വ​ധി​പേ​രെ ഇ​തി​ലൂ​ടെ ഇ​സ്​​ലാ​മി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​യി എ​ന്ന്​ മീ​നു പ​റ​ഞ്ഞു. ചെ​ന്നൈ​യി​ൽ താ​മ​സി​ക്ക​െ​വ അ​വി​ടെ​യു​ള്ള മു​സ്​​ലിം​പ​ണ്ഡി​ത​ന്മാ​രും മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​മാ​ണ് ഇ​സ്​​ലാ​മി​നെ ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​നാ​യ​ത്. ഖു​ർ​ആ​ൻ മു​ഴു​വ​ൻ ഇ​തി​ന​കം വാ​യി​ച്ചു. പ്ര​വാ​ച​ക​​​​െൻറ ജീ​വി​ത​മാ​ണ് ഏ​റെ ആ​ക​ർ​ഷി​ച്ച​ത്. അ​ദ്ദേ​ഹം ജീ​വി​ച്ച മ​ണ്ണി​ൽ എ​ത്താ​നു​ള്ള നി​ര​വ​ധി നാ​ള​ത്തെ ആ​ഗ്ര​ഹ​മാ​ണ് ഉം​റ നി​ർ​വ​ഹി​ക്കാ​ൻ എ​ത്തി​ച്ച​ത്. ബി.​ബി.​എ​ക്കു പ​ഠി​ക്കു​ന്ന മ​ക​ൻ ജു​വാ​ൻ, ബി.​കോ​മി​ന്​ പ​ഠി​ക്കു​ന്ന മ​ക​ൾ സ​ന എ​ന്നി​വ​രും ഇ​സ്​​ലാം​മ​ത വി​ശ്വാ​സി​ക​ൾ ആ​ക​ണം എ​ന്നാ​ണ് ക​അ്​​ബ​യി​ല്‍ ​െവ​ച്ചു ഉ​ള്ളു​രു​കി പ്രാ​ർ​ഥി​ച്ച​ത്. മ​ലേ​ഷ്യ​ൻ പൗ​ര​നാ​യ, ആ​സ്ട്രേ​ലി​യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന മു​നീ​റാ​ണ് ഭ​ർ​ത്താ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story