Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ഗ്രീൻ ഇക്കണോമി ...

സൗദി ഗ്രീൻ ഇക്കണോമി സമ്മേളനം സമാപിച്ചു

text_fields
bookmark_border
സൗദി ഗ്രീൻ ഇക്കണോമി  സമ്മേളനം സമാപിച്ചു
cancel
camera_alt????? ?????? ??????????? ??????????? ?????? ???????? ??.??.?? ??????. ?????????? ???? ??????? ??? ??????? ????????????? ????????????

യാം​ബു: ‘സൗ​ദി ഗ്രീ​ൻ ഇ​ക്ക​ണോ​മി കോ​ൺ​ഫ​റ​ൻ​സ് 2019’ യാം​ബു​വി​ൽ സ​മാ​പി​ച്ചു. പാ​രി​സ്ഥി​തി​ക അ​പാ​യ​ങ്ങ​ളു ം ന​ശീ​ക​ര​ണ​വും ഒ​ഴി​വാ​ക്കി മ​നു​ഷ്യ ക്ഷേ​മ​വും സാ​മൂ​ഹി​ക സ​മ​ത്വ​വും നേ​ടു​ന്ന​തി​നു​ള്ള വൈ​വി​ധ്യ​മാ ​ർ​ന്ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യം വെ​ച്ചാ​യി​രു​ന്നു യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ കി​ങ ്​ ഫ​ഹ​ദ് സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം സ​മ്മേ​ള​നം ന​ട​ന്ന​ത്. റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ എ​ൻ​ജി. അ​ദ്‌​നാ​ൻ ബി​ൻ ആ​യി​ഷ് അ​ൽ അ​ലൂ​നി സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്​​തു. അ​റ​ബ് ന​ഗ​ര​ങ്ങ​ളു​ടെ സു​സ്ഥി​ര വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ കൂ​ടി ല​ക്ഷ്യം വെ​ച്ചു​ള്ള ‘ഗ്രീ​ൻ ഇ​ക്ക​ണോ​മി സ​മ്മേ​ള​നം’ വ​മ്പി​ച്ച നേ​ട്ടം രാ​ജ്യ​ത്തി​നു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റോ​യ​ൽ ക​മീ​ഷ​ൻ ജു​ബൈ​ൽ, യാം​ബു ചെ​യ​ർ​മാ​ൻ എ​ൻ​ജി. അ​ബ്​​ദു​ല്ല ബി​ൻ ഇ​ബ്രാ​ഹിം അ​ൽ സി​ദാ​ൻ, യാം​ബു ഗ​വ​ർ​ണ​ർ സ​ഹ്ദ് ബി​ൻ മ​ർ​സൂ​ഖ് അ​സ്സ​ഹ് മി, ​യാം​ബു​വി​ലെ വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ മേ​ധാ​വി​ക​ൾ, വ​കു​പ്പു​ഡ​യ​റ​ക്ട​ർ​മാ​ർ എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. വ്യ​വ​സാ​യ ന​ഗ​ര​ങ്ങ​ളി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്​ അം​ഗീ​കൃ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കാ​നും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കു​മ്പോ​ൾ അ​വ നേ​രി​ടാ​നും ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും ആ​വ​ശ്യ​മാ​യ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്താ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ സ​മ്മേ​ള​നം ഉ​ണ​ർ​ത്തി. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗം, സ്മാ​ർ​ട്ട് വ്യ​വ​സാ​യ ന​ഗ​ര​ങ്ങ​ളി​ലെ ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ൾ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഹ​രി​ത സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക​ളി​ലെ പ​ങ്കാ​ളി​ത്തം, ആ​ഗോ​ള ത​ല​ത്തി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ, റീ ​സൈ​ക്കി​ൾ രം​ഗ​ത്തെ സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​നാ​ർ​ഹ​മാ​യ ച​ർ​ച്ച​ക​ൾ സ​മ്മേ​ള​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി ന​ട​ന്നു. യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ, ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി, അ​റ​ബ് ടൗ​ൺ​സ്‌ ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം ഒ​രു​ക്കി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story