Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​ഫ്ജി​യി​ൽ​നി​ന്ന്​...

ഖ​ഫ്ജി​യി​ൽ​നി​ന്ന്​ ദ​മ്മാ​മി​ലേ​ക്ക് മു​ഹ​മ്മ​ദ് അ​ൽ ഗാ​ത്വി​യു​ടെ കാ​ൽ​ന​ട യാ​ത്ര

text_fields
bookmark_border
ഖ​ഫ്ജി​യി​ൽ​നി​ന്ന്​ ദ​മ്മാ​മി​ലേ​ക്ക് മു​ഹ​മ്മ​ദ്  അ​ൽ ഗാ​ത്വി​യു​ടെ കാ​ൽ​ന​ട യാ​ത്ര
cancel
camera_alt??????????? ??? ??????? ?????????????????????

ദ​മ്മാം: ന​ട​ത്ത​ത്തി​​െൻറ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​ൻ ഖ​ഫ്ജി​യി​ൽ​നി​ന്നും സ്വ​ദേ​ ശി പൗ​ര​ൻ മു​ഹ​മ്മ​ദ് അ​ൽ ഗാ​ത്വി ദ​മ്മാ​മി​ലേ​ക്ക് ന​ട​ന്ന് ച​രി​ത്രം ര​ചി​ക്കു​ന്നു. ഖ​ഫ്ജി ക​വാ​ട​ത്തി​ൽ ​നി​ന്ന്​ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മു​ഹ​മ്മ​ദ് അ​ൽ​ഗാ​ത്വി കാ​ൽ​ന​ട യാ​ത്ര തു​ട​ങ്ങി​യ​ത്. 300 കി​ലോ​മീ​റ്റ​ർ താ​ണ്ടി ദ​മ്മാ​മി​ലെ കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ സ​ഞ്ചാ​രം അ​വ​സാ​നി​ക്കും. ഓ​രോ ദി​വ​സ​വും അ​മ്പ​ത് കി​ലോ​മീ​റ്റ​ർ താ​ണ്ടി ആ​റു​ദി​വ​സം കൊ​ണ്ട്​ ദ​മ്മാ​മി​ലെ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് ആ​സൂ​ത്ര​ണം. ത​​െൻറ യാ​ത്ര​ക്കു​മു​േ​മ്പ കു​ടും​ബ​ത്തോ​ടൊ​പ്പം ഫോ​ട്ടോ​യെ​ടു​ത്താ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്.

ഇ​ട​ക്ക് വ​ഴി​ക​ളി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ വി​ശ്ര​മി​ക്കും. യാ​ത്ര​ക്കാ​യു​ള്ള എ​ല്ലാ സാ​മ​ഗ്രി​ക​ളും ബാ​ഗി​ൽ ക​രു​തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​ക​ര​മാ​യ ശ​രീ​ര​ത്തി​ന് ന​ട​ത്തം ജീ​വി​ത​ത്തി​​െൻറ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നും ബോ​ധ​വ​ത്​​ക​രി​ക്കാ​നു​മാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ലൂ​ടെ മു​ഹ​മ്മ​ദ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​ങ്ങ​നെ​യൊ​രു കാ​ൽ​ന​ട യാ​ത്ര​ക്കാ​യി തീ​രു​മാ​നി​ച്ച​ത്. അ​ടു​ത്ത ഉ​ദ്യ​മം ഹാ​ഇ​ലി​ലേ​ക്കാ​ണ്. ഒ​മ്പ​തു​ദി​നം​കൊ​ണ്ട് ആ​യി​രം കി​ലോ​മീ​റ്റ​റാ​ണ് ന​ട​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story