Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ദിരിയ്യ ഗേറ്റ്​’...

‘ദിരിയ്യ ഗേറ്റ്​’ പദ്ധതിക്ക്​ സൽമാൻ രാജാവ്​ തറക്കല്ലിട്ടു

text_fields
bookmark_border
‘ദിരിയ്യ ഗേറ്റ്​’ പദ്ധതിക്ക്​ സൽമാൻ രാജാവ്​ തറക്കല്ലിട്ടു
cancel
camera_alt???????? ???????? ??????????? ????? ??????? ???????????????. ??????????? ???? ????????? ??? ????? ?????

റിയാദ്​: ചരിത്രമേഖലയായ ദർഇയ്യ നവീകരിക്കുന്നതിനും പുനർനിർമിക്കുന്നതിനുമുള്ള ‘ദിരിയ്യ ഗേറ്റ്​’ പദ്ധതിക്ക്​ സൽമാൻ രാജാവ്​ തറക്കല്ലിട്ടു. പ്രദേശത്തി​​െൻറ ഭൂമിശാസ്​ത്ര, ചരിത്ര, പൈതൃകപരമായ സവിശേഷതകൾ നിലനിർത്തി ദേശീയ അന്തർദേശീയ ടൂറിസം കേന്ദ്രമാക്കുക ലക്ഷ്യത്തോടെയാണ്​​ പദ്ധതി നടപ്പാക്കുന്നത്​. ചടങ്ങിൽ പ​െങ്കടുക്കാനെത്തിയ​ സൽമാൻ രാജാവിനെ റിയാദ്​ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ, റിയാദ്​ ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ, സാംസ്​കാരിക മന്ത്രി അമീർ ബദ്​ർ ബിൻ അബ്​ദുല്ല തുടങ്ങിയവർ സ്വീകരിച്ചു. തറക്കല്ലിടൽ ചടങ്ങിനുമുമ്പ്​ ‘വാദീ ഹനീഫ, അൽഗുബ്​റാഅ്​, മാനിഅ്​ അൽമുറൈദി, ഇമാം മുഹമ്മദ്​ ബിൻ സഉൗദ്​, സംആൻ, സൽമാൻ, മുഹമ്മദ്’​ എന്നീ പേരുകളിൽ നടപ്പാക്കാൻ പോകുന്ന ഗേറ്റുകളുടെ വിഡിയോ പ്രദർശിപ്പിച്ചു.

സൗദി അറേബ്യയുടെ ചരിത്രവും സംസ്​കാരവും ആഴത്തിൽ നിലകൊള്ളുന്ന പ്രദേശമാണ്​ ഹയ്യ്​ തുറൈഫിലെ ദർഇയ്യ. അബ്​ദുൽ അസീസ്​ രാജാവി​​െൻറ കാലത്ത്​ ഭരണസിരാകേന്ദ്രവുമായിരുന്നു. നിരവധി ചരിത്ര കരാറുകൾക്കും പ്രഖ്യാപനങ്ങൾക്കും​ ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്​. ലോകോത്തര നിലവാരത്തിലുള്ള സാംസ്​കാരിക, ടൂറിസം കേന്ദ്രമാക്കി പ്രദേശത്തെ മാറ്റുന്നതിന്​​ 64 ബില്യൺ റിയാലി​​െൻറ പദ്ധതിയാണ്​ നടപ്പാക്കാൻ പോകുന്നത്​. കിങ്​ സൽമാൻ സ്​ക്വയർ, ​ആറു​ മ്യൂസിയങ്ങൾ, തിയറ്ററുകൾ, ഡിജിറ്റൽ ആർട്​സ്​ മ്യൂസിയം, മിസ്​ക്​ ഹെറിറ്റേജ്​ മ്യൂസിയം, ആർട്​സ്​ സോൺ, വൻകിട ഹോട്ടലുകൾ, റസ്​​റ്റാറൻറുകൾ, ഷോപ്പിങ്​ ഏരിയ , കച്ചേരികൾ, കലാ സായാഹ്​നങ്ങൾ, കായിക മത്സരങ്ങൾ, പരമ്പരാഗത ഗെയിമുകൾ എന്നിവക്കായുള്ള സ്​ഥലങ്ങൾ, കൺവെൻഷൻ, എക്​സിബിഷൻ സ​െൻററുകൾ, ആർട്​സ്​ അക്കാദമികൾ തുടങ്ങിയവ പദ്ധതിയിലുൾപ്പെടും. അറബിക്​ കാലിഗ്രഫി, ഇസ്​ലാമിക്​ ആർട്​സ്​, നജ്​ദ്​ വാസ്​തുവിദ്യ, കളിമൺ കെട്ടിടങ്ങൾ, നജ്​ദ്​ പാചകകല, നാടകം, അറബിക്​ സംഗീതം തുടങ്ങിയവക്കായുള്ള പഠനസൗകര്യങ്ങേളാടുകൂടിയതാണ് ആർട്​സ്​ സോൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story