Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​ർ വ​ർ​ക്ക്...

കാ​ർ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ ഇ​ന്നു മു​ത​ൽ ഇ–പേ​മെൻറ്​

text_fields
bookmark_border
കാ​ർ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ ഇ​ന്നു മു​ത​ൽ ഇ–പേ​മെൻറ്​
cancel

ജി​ദ്ദ: സൗ​ദി​യി​ൽ കാ​ർ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഇ-​പേ​മ​​​െൻറ്​ സം​വി​ധാ​നം നി​ർ​ബ​ ന്ധ​മാ​ക്കി. ബി​നാ​മി നി​ർ​മാ​ർ​ജ​ന ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ-​പേ​മ​​​െൻറ്​ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​റ​ൻ​സി ഇ​ത​ര ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ലും പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മാ​ണ്. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഘ​ട്ടം​ഘ​ട്ട​മാ​യി ഇ-​പേ​മ​​​െൻറ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി നേ​ര​ത്തേ​ത​ന്നെ ആ​രം​ഭി​ച്ച​താ​ണ്. 13 മാ​സ​ത്തി​ന​കം പൂ​ര്‍ത്തീ​ക​രി​ക്കും വി​ധം ആ​റു ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഇ​ത​നു​സ​രി​ച്ച് അ​ടു​ത്ത വ​ര്‍ഷം ആ​ഗ​സ്​​റ്റ്​ 25നു ​മു​മ്പാ​യി പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കും. ബി​നാ​മി നി​ർ​മാ​ർ​ജ​ന ദേ​ശീ​യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത് ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ പെ​ട്രോ​ൾ ബ​ങ്കു​ക​ളി​ലും സ​ർ​വി​സ് സ​​​െൻറ​റു​ക​ളി​ലു​മാ​ണ് ഇ-​പേ​മ​​​െൻറ്​ സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. പ​ഞ്ച​ർ ക​ട​ക​ൾ, സ്പെ​യ​ർ പാ​ർ​ട്സ് ക​ട​ക​ൾ, വ​ർ​ക്ക് ഷോ​പ്പു​ക​ൾ തു​ട​ങ്ങി വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ശ​നി​യാ​ഴ്​​ച മു​ത​ൽ ഇ​ല​ക്ട്രോ​ണി​ക് പേ​മ​​​െൻറ്​ സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​കും. വീ​ഴ്ച വ​രു​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ശി​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story