You are here
ലിബിയൻ സയാമീസ്: വേർപെടുത്തൽ ശസ്ത്രക്രിയ പ്രാഥമിക ഘട്ടം വിജയകരം
റിയാദ്: ലിബിയൻ സയാമീസുകളെ വേർപെടുത്തൽ ശസ്ത്രക്രിയയുടെ പ്രാഥമിക ഘട്ടം വിജയകരം. വ്യാഴാഴ്ച രാവിലെയാണ് കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅയുടെ മേൽനോട്ടത്തിൽ 35 പേരടങ്ങുന്ന ശസ്ത്രക്രിയ സംഘം ‘അഹ്മ്മദ്, മുഹമ്മദ്’ പേരുകളുള്ള സയാമീസുകളെ വേർപെടുത്തുന്ന ശസ്ത്രക്രിയ ആരംഭിച്ചത്. മൊത്തം 11 ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടക്കുന്നത്.
വൈകുന്നേരമായപ്പോഴേക്കും ആറു ഘട്ടങ്ങളാണ് പൂർത്തിയായത്. മുഴുവൻ ഘട്ടങ്ങളും പൂർത്തിയാകാൻ ഏകദേശം 15 മണിക്കൂർ വേണ്ടി വരും. സങ്കീർണ ശസ്ത്രക്രിയ ആയതിനാൽ 70 ശതമാനം പ്രതീക്ഷയാണ് സംഘത്തിനുള്ളത്. ഒരു മാസം മുമ്പാണ് സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്ന് ലിബിയൻ സയാമീസുകളെ വേർപെടുത്തൽ ശസ്ത്രക്രിയ സാധ്യതപരിശോധനക്കായി റിയാദിലേക്ക് കൊണ്ടുവന്നത്.