Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്പാ​നി​ഷ് സൂ​പ്പ​ര്‍...

സ്പാ​നി​ഷ് സൂ​പ്പ​ര്‍ ക​പ്പ് സൗ​ദി​യി​ലേ​ക്ക്​; ജ​നു​വ​രി​യി​ൽ ജി​ദ്ദ​യി​ൽ ക​ളി

text_fields
bookmark_border
സ്പാ​നി​ഷ് സൂ​പ്പ​ര്‍ ക​പ്പ് സൗ​ദി​യി​ലേ​ക്ക്​;  ജ​നു​വ​രി​യി​ൽ ജി​ദ്ദ​യി​ൽ ക​ളി
cancel

ജി​ദ്ദ​: അ​ടു​ത്ത മൂ​ന്ന് വ​ര്‍ഷ​ത്തേ​ക്കു​ള്ള സ്പാ​നി​ഷ് സൂ​പ്പ​ര്‍ ക​പ്പ് ഫു​ട്ബാ​ളി​ന് സൗ​ദി അ​റേ​ബ്യ ആ ​തി​ഥ്യം വ​ഹി​ക്കും. ബാ​ഴ്സ​ലോ​ണ, റ​യ​ല്‍ മ​ഡ്രി​ഡ്, വ​ല​ന്‍സി​യ, അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡ് ടീ​മു​ക​ള്‍ അ​ ണി​നി​ര​ക്കു​ന്ന ജ​നു​വ​രി​യി​ലെ മ​ത്സ​ര​ത്തി​ന് ജി​ദ്ദ​യാ​ണ് സാ​ക്ഷ്യം​വ​ഹി​ക്കു​ക. 16 കോ​ടി റി​യാ​ലി​ന് സൗ​ദി​യു​മാ​യി ക​രാ​റൊ​പ്പി​ട്ട​താ​യി സ്പാ​നി​ഷ് ഫു​ട്ബാ​ള്‍ ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു. സ്പാ​നി​ഷ് സൂ​പ്പ​ര്‍ക​പ്പി​ന് ഇ​നി​യു​ള്ള മൂ​ന്നു​വ​ര്‍ഷം സാ​ക്ഷ്യം വ​ഹി​ക്കു​ക സൗ​ദി അ​റേ​ബ്യ​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​​െൻറ ന​റു​ക്കെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് സ്പാ​നി​ഷ് ഫു​ട്ബാ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. പ​രി​ഷ്ക​രി​ച്ച സ്പാ​നി​ഷ് സൂ​പ്പ​ര്‍ക​പ്പി‍​െൻറ 2019- 20 വ​ര്‍ഷ​ത്തെ മ​ത്സ​ര​ങ്ങ​ള്‍ ജ​നു​വ​രി​യി​ലാ​ണ്.

ന​റു​ക്കെ​ടു​പ്പ് പ്ര​കാ​രം ജ​നു​വ​രി ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ വ​ല​ന്‍സി​യ റ​യ​ല്‍ മ​ഡ്രി​ഡി​നെ നേ​രി​ടും. തൊ​ട്ട​ടു​ത്ത​ദി​വ​സം ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്സ​ലോ​ണ അ​ത്‌​ല​റ്റി​കോ മ​ഡ്രി​ഡി​നേ​യും നേ​രി​ടും. 64,000 കാ​ണി​ക​ളെ ഉ​ള്‍ക്കൊ​ള്ളാ​നാ​കു​ന്ന ജി​ദ്ദ കി​ങ് അ​ബ്​​ദു​ല്ല സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ള്‍. ഫൈ​ന​ല്‍ മ​ത്സ​രം ജ​നു​വ​രി 12നാ​ണ്. മൂ​ന്ന് വ​ര്‍ഷ​ത്തേ​ക്കു​ള്ള ക​രാ​റി​ലൂ​ടെ 16 കോ​ടി റി​യാ​ലാ​ണ് സ്പാ​നി​ഷ് ഫു​ട്ബാ​ള്‍ ഫെ​ഡ​റേ​ഷ​ന് സൗ​ദി​യി​ല്‍നി​ന്ന്​ ല​ഭി​ക്കു​ക. സ്ത്രീ​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി മ​ത്സ​രം കാ​ണാ​നു​ള്ള അ​വ​സ​ര​വും ക​രാ​ര്‍ പ്ര​കാ​ര​മു​ണ്ട്. ഈ ​മാ​സം 15ന് ​റി​യാ​ദി​ല്‍ ബ്ര​സീ​ല്‍ അ​ര്‍ജ​ൻ​റീ​ന മ​ത്സ​രം ന​ട​ക്കു​ന്ന ആ​വേ​ശ​ത്തി​നി​ടെ​യാ​ണ് പു​തി​യ ക​രാ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story