Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്​​റ്റാ​മ്പ്, നാ​ണ​യം, ക​റ​ൻ​സി, പു​രാ​വ​സ്തു പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്ക​മാ​യി
cancel
camera_alt????????? ????????????????? ???????? ????????? ???????? ?????????????? ??????????? ?????????????, ???????, ????????, ???????????? ???????????? ????? ?????????????? ?????????????????? ????? ??????????????????? ???????? ?????????? ??????? ??????????? ????????????? ????????????

റി​യാ​ദ്​: സൗ​ദി വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം, ത​പാ​ൽ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ കീ​ഴി​ലെ സൗ​ദി ഫി​ ലാ​റ്റ​ലി​ക് ആ​ൻ​ഡ്​ നൂ​മി​സ്മാ​റ്റി​ക് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സ്​​റ്റാ​മ്പ്, നാ​ണ​യം, ക​റ​ൻ​സി, പു​രാ​വ​സ്തു പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്ക​മാ​യി. റി​യാ​ദ് അ​ൽ​റ​വാ​ബി​യി​ലെ ത​ർ​ബി​യ ന​മൂ​ത​ജ് സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സൗ​ദി വി​ദ്യാ​ഭ്യാ​സ അ​സി​സ്​​റ്റ​ൻ​റ്​ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ അ​ബ്​​ദു​ൽ അ​സീ​സ് സ​ബ്​​യാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൽ​റ​വാ​ബി കോം​പ്ല​ക്സ് സൂ​പ​ർ​വൈ​സ​ർ മ​ൻ​സൂ​ർ ബി​ൻ മൂ​സ, ഇ​ബ്രാ​ഹിം ബി​ൻ മു​ഹ​മ്മ​ദ്, റി​യാ​ദ് ഫി​ലാ​റ്റ​ലി​ക് ആ​ൻ​ഡ്​ നൂ​മി​സ്മാ​റ്റി​ക് സൊ​സൈ​റ്റി ഡ​യ​റ​ക്​​ട​ർ മു​ബാ​റ​ക് അ​ൽ​ഖ​ഹ്താ​നി, സാ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ഇ​ദ്രീ​സ്, കോ​ഓ​ഡി​നേ​റ്റ​ർ അ​സീ​സ് ക​ട​ലു​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം അ​ബ്​​ദു​ൽ അ​സീ​സ് സ​ബ്​​യാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്​​റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഫി​ലാ​റ്റ​ലി​ക് സൊ​സൈ​റ്റി ഡ​യ​റ​ക്​​ട​ർ മു​ബാ​റ​ക് അ​ൽ​ഖ​ഹ്താ​നി, ഫി​ലാ​റ്റ​ലി​സ്​​റ്റ്​ അ​സീ​സ് ക​ട​ലു​ണ്ടി എ​ന്നി​വ​ർ പ്ര​ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച്​ അ​ദ്ദേ​ഹ​ത്തി​ന്​ വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു.

സൗ​ദി​യു​ടെ പൗ​രാ​ണി​ക ച​രി​ത്ര​ങ്ങ​ൾ വി​ളി​ച്ചോ​തു​ന്ന സ്​​റ്റാ​മ്പ്, നാ​ണ​യം, ക​റ​ൻ​സി, മ​റ്റ് പൗ​രാ​ണി​ക വ​സ്തു​ക്ക​ൾ എ​ന്നി​വ കാ​ണാ​നും വാ​ങ്ങാ​നു​മു​ള്ള സൗ​ക​ര്യം എ​ല്ലാ സ്​​റ്റാ​ളു​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സൗ​ദി അ​റേ​ബ്യ​യു​ടെ ഒ​ന്ന്, അ​ഞ്ച്, 10, 50, 100, 500 റി​യാ​ലു​ക​ളു​ടെ സ്വ​ർ​ണം​പൂ​ശി​യ നോ​ട്ടു​ക​ളും ഇ​ന്ത്യ​യു​ടെ 10, 100, 1000 രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ളും സ്വ​ന്തം ഫോ​ട്ടോ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന ഇ​ന്ത്യ​യു​ടെ ‘മൈ ​സ്​​റ്റാ​മ്പ്’, ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത് 50ൽ ​കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ വ്യ​ത്യ​സ്ത സ്​​റ്റാ​മ്പു​ക​ൾ, പൗ​രാ​ണി​ക കാ​ല​ത്ത് അ​റ​ബ് നാ​ടു​ക​ളി​ൽ ഉ​പ​യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്​​ച തു​ട​ങ്ങി​യ പ്ര​ദ​ർ​ശ​നം വ്യാ​​ഴാ​ഴ്​​ച വ​രെ​യു​ണ്ടാ​കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ​യും വൈ​കീ​ട്ട് നാ​ല്​ മു​ത​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ​യു​മാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. സ്‌​കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ സ​ന്ദ​ർ​ശ​ക​ർ വ​ൻ​തോ​തി​ൽ എ​ത്തു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ അ​ബ്​​ദു​ൽ അ​സീ​സ് ക​ട​ലു​ണ്ടി​യു​മാ​യി (0532528262) ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story