മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർത്ത​ന​ങ്ങ​ൾ സൗ​ദി​യി​ൽ  സ​ജീ​വ​മാ​ക്കും –മ​ന്ത്രി എ.​കെ. ബാ​ല​ൻ

  • സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​രു​മാ​യി മ​ന്ത്രി റി​യാ​ദി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

കേ​ര​ള സാം​സ്​​കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ റി​യാ​ദി​ൽ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർക്കൊപ്പം

റി​യാ​ദ്​: മ​ല​യാ​ളം മി​ഷ​​െൻറ സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​മെ​ന്ന്​ സം​സ്​​ഥാ​ന സാം​സ്​​കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ. റി​യാ​ദി​ൽ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  ജീ​സാ​ൻ, ത​ബൂ​ക്ക്, ദ​മ്മാം എ​ന്നീ മേ​ഖ​ല​ക​ളി​ൽ​നി​ന്നും റി​യാ​ദി​ൽ​നി​ന്നു​മു​ള്ള 17 പ്ര​വ​ർ​ത്ത​ക​രാ​ണ് യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്. രാ​ജ്യ​ത്ത്​ ഏ​ഴ്​ മേ​ഖ​ല​ക​ളി​ലാ​യി മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഡി​സം​ബ​ർ 15ന്​ ​മു​മ്പാ​യി ഈ ​മേ​ഖ​ല​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യും. ഇ​വി​ട​ങ്ങ​ളി​ൽ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ക​യും പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി മ​ല​യാ​ളം പ​ഠ​നം തു​ട​ങ്ങു​ക​യും ചെ​യ്യും. കേ​ളി, ന​വോ​ദ​യ എ​ന്നീ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന മാ​തൃ​ഭാ​ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​വു​മാ​യി കൂ​ട്ടി​യി​ണ​ക്കാ​നും തീ​രു​മാ​നി​ച്ചു. 

രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ റി​യാ​ദി​ൽ​നി​ന്നു​ള്ള ന​ഇൗ​മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 27ന്​ ​അ​ധ്യാ​പ​ക​ർ​ക്കു​ള്ള ശി​ൽ​പ​ശാ​ല​യും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ദ​മ്മാ​മി​ൽ ന​ട​ത്തും. യോ​ഗ​ത്തി​ൽ ന​ഈം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​താ​ഹ (ജീ​സാ​ൻ) സ്വാ​ഗ​ത​വും സ​തീ​ഷ് കു​മാ​ർ (റി​യാ​ദ്) ന​ന്ദി​യും പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യി​ല്ല എ​ന്ന അ​വ​സ്ഥ​​ക്ക്​ പ​രി​ഹാ​ര​മാ​യാ​ണ്​ മ​ല​യാ​ളം മി​ഷ​ൻ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച​ത്. 32 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ 40 ചാ​പ്റ്റ​റു​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ മ​ല​യാ​ളം പ​ഠി​ക്കു​ന്നു. കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പാ​ണ്​ മി​ഷ​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 11 ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. മൊ​ത്തം 30,000ല​ധി​കം കു​ട്ടി​ക​ളാ​ണ്​ നി​ല​വി​ൽ കേ​ര​ള​ത്തി​ന്​ പു​റ​ത്ത് മ​ല​യാ​ളം പ​ഠി​ക്കു​ന്ന​ത്. ജ​പ്പാ​നി​ലെ മ​ല​യാ​ളം പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ നാ​ല് ജാ​പ്പ​നീ​സ് കു​ട്ടി​ക​ളും മ​ല​യാ​ളം പ​ഠി​ക്കു​ന്നു​ണ്ട്. മ​ല​യാ​ളം മി​ഷ​​െൻറ മു​ഖ​പ​ത്ര​മാ​യ ‘ഭൂ​മി​മ​ല​യാ​ളം’ ന​ട​ത്തി​യ ക​വി​താ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത് ഒ​രു ജാ​പ്പ​നീ​സ് പെ​ൺ​കു​ട്ടി​യാ​ണെ​ന്ന്​ മ​ന്ത്രി ബാ​ല​ൻ പ​റ​ഞ്ഞു. 

Loading...
COMMENTS