യാമ്പു വസന്തോത്സവത്തിന് സന്ദർശക പ്രവാഹം
text_fieldsയാമ്പു: സൗദി പോർട്ട് അതോറിറ്റിയുടെയും യാമ്പു ടൂറിസം െഡവലപ്മെൻറ് കൗൺസിലിെൻറയും സം യുക്താഭിമുഖ്യത്തിൽ നടക്കുന്ന വസന്തോത്സവ (സ്പ്രിങ് ഫെസ്റ്റ്) വിപണനമേളയിൽ സന്ദർ ശക പ്രവാഹം. യാമ്പു ടൗണിലെ വാണിജ്യ തുറമുഖത്തിനരികെ വിശാലമായ സ്ഥലത്താണ് മേളയുടെ വേദി. സായന്തനങ്ങളിൽ സ്വദേശി കുടുംബങ്ങളുടെ വർധിച്ച പ്രവാഹമാണിവിടെ. മലയാളികളടക്കമുള്ള വിദേശ കുടുംബങ്ങളും മേള ആസ്വദിക്കാനെത്തുന്നു. വിശാലമായ വ്യാപാര വിപണന കൂടാരങ്ങളും ഫുഡ് കോർട്ടുകളും സന്ദർശിക്കാനാണ് സ്വദേശികളുടെ തിരക്ക്. നഗരിയിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും കുട്ടികൾക്കായി ഒരുക്കിയ ഉല്ലാസ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താനും സർക്കസ് കാണാനും പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. ‘കുടുംബത്തിന് ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ’ എന്ന തലക്കെട്ടിലാണ് ഫെസ്റ്റിവൽ. പലചരക്ക് സാധനങ്ങൾ മുതൽ വീട്ടു സാധനങ്ങളും വസ്ത്രങ്ങളും കൈത്തറി ഉൽപന്നങ്ങളും കുട്ടി കളുടെ കളിപ്പാട്ടങ്ങളുമെല്ലാം മേളകളിൽ ഒരുക്കിയ വിവിധ സ്റ്റാളുകളിൽ വിൽപനക്കുണ്ട്. സ്റ്റാളുകളിൽ സൗദി യുവതീ യുവാക്കളുടെ നിറഞ്ഞ സാന്നിധ്യം പ്രകടമാണ്.
കുട്ടികളുടെയും മുതിർന്നവരുടെയും കലാ സാംസ്കാരിക പരി പാടികളും നാടകങ്ങളും ദൃശ്യ വിരുന്നുമെല്ലാം എല്ലാ ദിവസവും രാവുകളിൽ പ്രത്യേകം ഒരുക്കിയ സ്റ്റേജിൽ അരങ്ങു തകർക്കുന്നു. ഇത് ആസ്വദിച്ച് സന്ദർശകർ മേള സജ്ജീവമാക്കുന്നു. കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സ്റ്റേജ് പരിപാടികളും ഇൻസ്റ്റൻറ് മത്സരങ്ങളും ഓരോ ദിവസവും സംഘടിപ്പിക്കുന്നുണ്ട്. വമ്പിച്ച ആവേശത്തോടെ യാണ് കുട്ടികൾ ഇത് വരവേൽക്കുന്നത്. സാംസ്കാരിക പാരമ്പര്യ പരിപാടികൾ ആസ്വദിച്ചും ഭോജനശാലകൾ ഉപയോഗപ്പെടുത്തി യും സൗദി കുടുംബങ്ങൾ മേളയുടെ രാവുകളെ നിറഞ്ഞ ആഹ്ലാദ ത്തോടെയാണ് സ്വീകരിക്കുന്നത്. വ്യാഴം, വെള്ളി ദിനങ്ങളിൽ കുടും ബത്തോടൊപ്പം മാത്രമാണ് മേള കാണാൻ സംഘാടകർ അനുവദിക്കുന്നത്. വൈകുന്നേരം നാലു മുതൽ രാത്രി 12 വരെ നടക്കുന്ന മേള രണ്ടാഴ്ചകൂടി നീണ്ടു നിൽക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
