Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഹ്​ലൻ കേരളക്ക്​...

അഹ്​ലൻ കേരളക്ക്​ തുടക്കം

text_fields
bookmark_border
അഹ്​ലൻ കേരളക്ക്​ തുടക്കം
cancel
camera_alt???? ??????? ???????? ???? ??????? ?????????? ????????? ?????? ???? ???????? ???? ???????? ???????? ????????? ??????????????? ??? ???????? ??????? ???????

റിയാദ്: സൗദി അറേബ്യയുടെ മണ്ണിൽ ഗൾഫ് മാധ്യമം ഒരുക്കിയ ആദ്യ ഇന്ത്യൻ സാംസ്കാരിക മഹോത്സവം അഹ്​ലൻ കേരളക്ക് അതിഗം ഭീര തുടക്കം. റിയാദിലെ ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിൽ മലയാളനാട് അത്ഭുത ചരിത്രമാണെഴുതിയത്. 20,000ത്തിലധികം പേരാണ ് ആദ്യ ദിനത്തിലെ പരിപാടികളിലേക്ക് ഒഴുകിയെത്തിയത്. മലയാളത്തി​​​െൻറ ജനകീയ നടൻ ടൊവിനൊ തോമസായിരുന്നു ആദ്യദിനത്തി​​​െൻറ മുഖ്യ ആകർഷണം. അഹ്​ലൻ കേരളയിൽ താരമുദിച്ചതോടെ പുരുഷാരം ഇളകിമറിഞ്ഞു. കേരളത്തി​​​െൻറ രുചിവൈവിധ്യം വിളമ്പിയ ഭക്ഷ്യമേള നേരത്തേ തിരക്കിലമർന്നു.

രാജ്കലേഷ്​ ക്രൗഡ്പുള്ളറായി. ന്യൂജൻ താരങ്ങൾ അണിനിരന്ന സംഗീതവിരുന്നായിരുന്നു ആദ്യദിനത്തിൽ ആസ്വാദകഹൃദയം കീഴടക്കിയത്. യുവഗായകരായ അഫ്സൽ, ഫലാഹ് അലി, യുംന അജിൻ, ലക്ഷ്മി ജയൻ, ഹിഷാം, വർഷ രഞ്ജിത്, അക്ബർ ഖാൻ, കലാഭവൻ സതീഷ് എന്നിവർ വൈറൽ സൂപ്പർ സ്​റ്റാർ പരിപാടിയിൽ നവനക്ഷത്രങ്ങളായി. ബിസിനസ് േകാൺക്ലേവും ട്രേഡ് എക്സ്പോയും സമാന്തരവേദികളിൽ നടന്നു. ഭാരത്​ഭവൻ സംഘത്തോടൊപ്പം കേരളത്തിൽനിന്നെത്തിയ പാരമ്പര്യ കലാസംഘങ്ങളുടെ പ്രകടനങ്ങൾ ഉത്സവത്തിന് മാറ്റുകൂട്ടി.

ഗൾഫ് മാധ്യമവും എക്സ്പോ ഹൊറൈസണും കേരള സർക്കാറി​​​​െൻറ സഹകരണത്തോടെയാണ് രണ്ടുദിവസത്തെ സാംസ്കാരിക-വാണിജ്യ മേള ഒരുക്കിയത്. സൗദിയിൽ ആദ്യമായാണ് മറുനാട്ടുകാർ ഇത്ര വലിയ സാംസ്കാരിക ഉത്സവം സംഘടിപ്പിച്ചത്. റിയാദ് നഗരത്തിൽനിന്ന് 65 കിലോമീറ്റർ അകലെയാണ് മേളനഗരി. അഹ്​ലൻ കേരളയുടെ പ്രധാനവാതിൽ തുറന്നപ്പോഴേക്കും ജനനിബിഡമായി വേദികൾ. ജനസഞ്ചയം അക്ഷരാർഥത്തിൽ അത്ഭുതം സൃഷ്​ടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssaudi newsahlan keralaCultural Expo
News Summary - saudi-saudi news-gulf news
Next Story