വെച്ചുവിളമ്പിയ പ്രവാസം മുഹമ്മദ് കുട്ടി ചെമ്മാട് നാടണയുന്നത് വലിയ ദൗത്യങ്ങൾ പൂർത്തിയാക്കി
text_fieldsജിദ്ദ: നാൽപതാണ്ടിെൻറ പ്രവാസം കഴിഞ്ഞ് മുഹമ്മദ് കുട്ടി ചെമ്മാട് എന്ന സാധാരണ പ്രവാസ ി നാടണയുന്നത് വലിയ ദൗത്യങ്ങൾ നിർവഹിച്ചതിെൻറ ചാരിതാർഥ്യത്തിൽ. പ്രവാസത്തിലുട നീളം പാചകക്കാരനായാണ് ജീവിതം ‘പാകത്തിന് വേവിച്ചെടുത്തത്’. ചെമ്മാട് കളിയാട്ടുമു ക്ക് സ്വദേശിയാണ് മുഹമ്മദ് കുട്ടി. 1979ൽ ഇദ്ദേഹം ഗള്ഫിലെത്തുേമ്പാൾ 20 വയസ്സായിരുന്നു. പെങ്ങളുടെ ഭര്‍ത്താവ് ബങ്കളൂരുവിൽ അപകടത്തില്‍ മരിച്ചതിനെ തുടർന്ന് നാലു പെണ്‍കുട്ടികൾ അനാഥരായി.
അവരെ സംരക്ഷിക്കാനുള്ള ദൗത്യമാണ് ഇൗ പ്രവാസി ആദ്യമേറ്റെടുത്തത്. ആ നാലു മക്കളെയും മാന്യമായി വിദ്യാഭ്യാസം നൽകി വിവാഹം കഴിപ്പിച്ചയച്ചു. ആദ്യവരവിനു ശേഷം അഞ്ചു വർഷം കഴിഞ്ഞായിരുന്നു നാട്ടിലേക്കുള്ള യാത്ര. ഒന്നാമത്തെ യാത്രയില്‍ വിവാഹിതനായി. എന്നാൽ, ഇതുവരെയായി കുടുംബത്തോടൊപ്പം മൊത്തം ചെലവിട്ട നാളുകള്‍ രണ്ടു വര്‍ഷവും ഏഴു മാസവും മാത്രം. ഒരു പെണ്‍കുട്ടിയും രണ്ട് ആണ് കുട്ടികളുമുണ്ട്. കുടുംബത്തിനു വേണ്ടി ആദ്യത്തെ അഞ്ചു വർഷംകൊണ്ട് ഒരു തറവാട് വീട് പണിതു. തുടര്‍ന്ന് ഓഹരി കിട്ടിയ ഏഴു സെൻറില്‍ നാലു കൊല്ലംകൊണ്ട് മറ്റൊരു വീട് വെച്ചു. പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു.
മകൻ സൗദിയിൽ ഖുങ്ഫുദയിലാണ് ജോലി. നാട്ടിലെത്തി വല്ല തട്ടുകടയോ മറ്റോ തുടങ്ങി ശിഷ്ട കാലജീവിത മാര്‍ഗം കണ്ടെത്തണം. ‘പടച്ചോനെത്തിച്ചിട്ട് പ്രമേഹവും പ്രഷറും ഇല്ല. അല്‍ഹംദുലില്ലാഹ്’ ആത്മ വിശ്വാസം തുളുമ്പുന്ന വാക്കുകൾ. മുൻ ഇന്ത്യൻ അംബാസഡർ ടി.ടി.പി. അബ്ദുല്ലക്ക് വിഭവസമൃദ്ധമായ ആഹാരം വെച്ചുവിളമ്പിയതിെൻറ അഭിമാന സ്മരണയുമായാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. ജിദ്ദയിൽ കെ.െഎ.ജി വില്ല, ഫോക്കസ് വില്ല, ബാബ് മക്ക വില്ല, ശറഫിയ്യ വില്ല, ഇസ്ലാഹി സെൻറർ വില്ല എന്നിവിടങ്ങളിലെല്ലാം പാചകക്കാരനായിരുന്നു.
ഐ.ഐ.സി.ജെ മെസ് ഫാമിലി ടീം ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം യാത്രയയപ്പ് നൽകി. ഡോ. ഇസ്മായി മരിതേരി ഉപഹാരം നൽകി. ചടങ്ങിൽ ലിയാഖത്തലി അധ്യക്ഷതവഹിച്ചു. ശമീർ സ്വലാഹി പന്തലിങ്ങൽ, കമറുദ്ദീൻ കവുങ്ങിലെ പടി, അബു നാസർ വളാഞ്ചേരി, മുഹമ്മദലി എടക്കര മുഹമ്മദ് സുല്ലമി, ആര്യൻ തൊടിക
അബൂബക്കർ പട്ടിക്കാട്, നസീഫ് അക്രം എടവണ്ണ, അൻവർ പാലോട്ട് കണ്ണൂർ, സി.എച്ച്. അബ്ദുൽ ജലീൽ, എൻജി. നൗഫൽ കൊച്ചി, എൻജി.സഫ്വാൻ ചേളാരി, ജംഷീർ കെ.സി കുറ്റൂളി, സൈനുദ്ദീൻ കരുവാരക്കുണ്ട് എന്നിവർ ആശംസ നേർന്നു. അബ്ദുൽ റഷീദ് അൻസാരി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
