പ്രവാസി നാടക അരങ്ങുകളിലെ സ്ഥിരസാന്നിധ്യം ബഷീർ ചേറ്റുവ മടങ്ങുന്നു
text_fieldsപ്രവാസിയാകുന്നതിനു മുമ്പ് കേരളത്തിലെ പ്രഫഷനൽ നാടകരംഗത്ത് സജീവമായിരുന്ന ഇ ൗ അഭിനേതാവിന് സംസ്ഥാന നാടക പുരസ്കാരവും ലഭിച്ചിട്ടുണ്ട്
റിയാദ്: രണ്ടു പതി റ്റാണ്ടായി പ്രവാസി നാടക അരങ്ങുകളിലെ സ്ഥിരസാന്നിധ്യമായ ബഷീർ ചേറ്റുവ സൗദി അറേബ്യയി ലെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു. നാടകസംവിധായകനും അഭിനേതാവും സംഘാടകനും എ ല്ലാമായി റിയാദിലെ പ്രവാസി സമൂഹത്തിന് ചിരപരിചിതനായ ഇൗ തൃശൂർ സ്വദേശി 22 വർഷത്തെ സൗ ദി വാസത്തിന് വിരാമമിട്ട് ബുധനാഴ്ച നാട്ടിലേക്കു തിരിക്കും.
നാടകപ്രവർത്തനം ജീ വിതോപാസനയാക്കിയ കലാകാരനാണ് ബഷീർ. പ്രവാസിയാകുന്നതിനുമുമ്പ് കേരളത്തിലെ പ്രഫഷനൽ നാടകരംഗത്ത് നിലയുറപ്പിച്ച് ആയിരത്തോളം അരങ്ങുകളിൽ അഭിനയിച്ചു. പി.കെ. വേണുക്കുട്ടൻ നായർ, കഴിമ്പ്രം വിജയൻ, ബാലൻ അയ്യമ്പിളി, സദാനന്ദൻ കെടാമംഗലം, എൻ.ജി. ഉണ്ണികൃഷ്ണൻ, രാജൻ കാഞ്ഞരിക്കോട് തുടങ്ങിയ നാടകരംഗത്തെ അതികായരുടെ കീഴിൽ അഭിനയിക്കാൻ അവസരം കിട്ടിയ ബഷീർ നിരവധി മുൻനിര പ്രഫഷനൽ നാടകസമിതികളിൽ പ്രവർത്തിച്ചു. കുതിരപ്പന്തി, വാഴുന്നോർ വാഴെട്ട, ഒഥല്ലോ, ചരിത്രം അറിയാത്ത ചരിത്രം തുടങ്ങിയ പ്രശസ്ത നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ഇദ്ദേഹത്തെ തേടി ഏറ്റവും മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡുമെത്തി. ചരിത്രം അറിയാത്ത ചരിത്രം എന്ന നാടകത്തിലെ ടിപ്പുസുൽത്താെൻറ വേഷമാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത്. ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലുമെത്തി. സുൽത്താൻ ഹൈദരാലി, മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്, കിങ് സോളമൻ, മിമിക്സ് സൂപ്പർ 1000 എന്നീ സിനിമകളിലും അഭിനയിച്ചു. ഒരു മമ്മൂട്ടി ചിത്രത്തിലേക്കും ചില ടെലിവിഷൻ സീരിയലുകളിലേക്കും ക്ഷണമെത്തിയ നേരത്താണ് സൗദിയിൽനിന്ന് വിസയെത്തിയത്.
കലോപാസനയെക്കാൾ ഉപജീവനത്തിന് പ്രാധാന്യം നൽകേണ്ട സാഹചര്യമായിരുന്നു അത്. എൻജിനീയറിങ് പഠനം പൂർത്തീകരിച്ച് ജോലി അന്വേഷിക്കുന്ന കാലം കൂടിയായിരുന്നു. ജി.എസ്.എം ടെലികമ്യൂണിക്കേഷൻ എൻജിനീയറായി 22 വർഷം മുമ്പ് റിയാദിലേക്ക് വിമാനം കയറി. സൗദി ടെലികോം കമ്പനിയിലായിരുന്നു ഒൗദ്യോഗിക ജീവിതത്തിന് തുടക്കം. ഏറെക്കാലത്തെ സേവനത്തിനുശേഷം എസ്.ടി.സി വിട്ട് മൊബീലി കമ്പനിയിൽ ചേർന്നു. പ്രവാസം തെരഞ്ഞെടുത്തതോടെ മനസ്സിലടക്കിവച്ച നാടകോപാസനയെ പൊടിതട്ടിയെടുക്കാൻ സുഹൃത്തുക്കളുമായി ചേർന്ന് രൂപവത്കരിച്ച സഹ്യകലാവേദി എന്ന സംഘടന നിമിത്തമായി. വേദിയുടെ ‘ഏകധ്രുവലോകം’ എന്ന നാടകത്തിൽ അർജുനെൻറ വേഷം അവതരിപ്പിച്ചുകൊണ്ട് പ്രവാസി നാടക അരങ്ങിേലക്ക് പ്രവേശിച്ചു.
നല്ലൊരു നടനാണെന്ന് പ്രവാസി േപ്രക്ഷകർ ആദ്യ നാടകത്തിലൂടെ തന്നെ അംഗീകാരവും നൽകിയതോടെ പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഉപജീവനവും കലോപാസനയും ഒരുമിച്ച് മുന്നേറി. റിയാദിൽ അരങ്ങേറിയ ഏതാണ്ടെല്ലാ പ്രഫഷനൽ നാടകങ്ങളിലും പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. റിയാദ് നാടകവേദിയുടെ ബാനറിൽ ജയൻ തിരുമന സംവിധാനം ചെയ്ത ടിപ്പുസുൽത്താൻ എന്ന നാടകത്തിൽ ടിപ്പുസുൽത്താനായി തന്നെ രംഗത്തെത്തി പ്രവാസി േപ്രക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടി. മുമ്പ് കേരളത്തിലെ പ്രഫഷനൽ നാടകരംഗത്തും ബഷീർ അടയാളപ്പെടുത്തപ്പെട്ടത് ടിപ്പുസുൽത്താൻ എന്ന കഥാപാത്രത്തിലൂടെയായിരുന്നു.
ഇതിനു പുറമെ ജയൻ തിരുമന തന്നെ സംവിധാനം ചെയ്ത ‘1921 ഖിലാഫത്ത്’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ ‘ആലി മുസ്ലിയാരി’നും ജീവൻ പകർന്നു. അതും പ്രേക്ഷകർ സ്വീകരിച്ചു. തുടർന്നും നിരവധി നാടകങ്ങളിലെ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഇതിനിടയിൽ പൊതുപ്രവർത്തനത്തിലും സജീവമായി. നിലവിൽ കെ.എം.സി.സിയുടെ തൃശൂർ ജില്ല പ്രസിഡൻറാണ്. സ്വദേശിവത്കരണത്തിെൻറ ഭാഗമായി ഒൗദ്യോഗിക ജീവിതത്തിന് വിരാമമിേടണ്ടിവന്നതുകൊണ്ടാണ് രാജ്യം വിടാനുള്ള തീരുമാനത്തിലെത്തിയത്. പ്രവാസത്തിെൻറ അടുത്ത പർവം അവിടെ തുടങ്ങുമെന്ന് ബഷീർ പറഞ്ഞു. ഹഫ്സത്താണ് ഭാര്യ. ഇരട്ടക്കുട്ടികളായ ആദിൽ, ആഖിൽ എന്നിവർ മക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
