പാർക്കിൻെറ ഉദ്ഘാടനം ഇന്ന്: ആനകൾ എത്തിയത് വിമാനത്തിൽ
text_fieldsറിയാദ്: റിയാദ് സീസെൻറ ഭാഗമായ സഫാരി പാർക്കിലേക്ക് ആനകളും കടുവകളും സിംഹങ്ങളും ഉൾപ്പെടെ മൃഗങ്ങൾ വന്നത് വിമാനത്തിൽ. സൗദി എയർലൈൻസിെൻറ കാർഗോ വിമാനങ്ങളിലായിരുന്നു മൃഗങ്ങളുടെ സവാരി. പ്രത്യേക പെട്ടിയിൽ അടച്ചായിരുന്നു ആനയുടെ വിമാനയാത്ര. ക്രെയിൻ ഉപയോഗിച്ചായിരുന്നു ‘ആനപ്പെട്ടി’ നീക്കം സാധ്യമാക്കിയത്. വിമാനത്താവളത്തിൽനിന്ന് റോഡ് മാർഗം പാർക്കിലെത്തിച്ചു. 800 മൃഗങ്ങൾ നിറയുന്ന പാർക്ക് വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. വന്യജീവികളെ അടുത്തറിഞ്ഞ് സന്ദർശകർക്ക് പാർക്കിലൂടെ സഞ്ചരിക്കാം. ആദ്യമായാണ് സൗദി അറേബ്യയിൽ ഇത്തരത്തിലൊരു പാർക്ക്. മൃഗങ്ങൾ വിഹരിക്കുന്ന കാട് മാത്രമല്ല, ഒരു ഒാപൺ തിയറ്ററും വിവിധ വിനോദ പരിപാടികളും പാർക്കിലുണ്ടാവും. പ്രത്യേകതരം സഫാരി വാഹനമാണ് സന്ദർശകരെ പാർക്കിനുള്ളിലേക്ക് കൊണ്ടുപോവുക.
അപൂർവ മൃഗങ്ങളെവരെ ഇവിടെ കാണാൻ കഴിയും. മൃഗങ്ങൾക്ക് അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ ജീവിക്കാൻ കഴിയും വിധമാണ് പാർക്ക് സജ്ജമാക്കിയിട്ടുള്ളത്. സ്വർണക്കടുവ, വെള്ളക്കടുവ, ആഫ്രിക്കൻ സിംഹം, പിഗ്മി ഹിപ്പോപ്പൊട്ടാമസ്, ജിറാഫ്, അറേബ്യൻ കലമാൻ, ഏഷ്യൻ ആന, സീബ്ര, ആഫ്രിക്കൻ കുരങ്ങ് തുടങ്ങിയ വിവിധയിനം മൃഗങ്ങളും 250 ഇനം പക്ഷിവർഗങ്ങളും ഇൗ പാർക്കിലെ ആവാസവ്യവസ്ഥയിൽ ഉണ്ടാകും. 50 റിയാലാണ് പ്രവേശന ഫീസ്. സര്‍ക്കസും മറ്റു വിനോദ പരിപാടികളും ഇൗ ടിക്കറ്റ് കൊണ്ട് ആസ്വദിക്കാം. അതേസമയം, 150 റിയാലിെൻറ ടിക്കറ്റിൽ സഫാരി യാത്രയുള്‍പ്പെടെ നടത്താം. റിയാദ് സീസണ് വെബ്സൈറ്റില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
