2000 കോടി ഡോളറിെൻറ കരാറുകള്‍; റിയാദ് നിക്ഷേപക സമ്മേളനം സമാപിച്ചു
text_fieldsറിയാദ്: സൗദി അറേബ്യ വിദേശ കമ്പനികളുമായി 2000 കോടി ഡോളറിെൻറ നിക്ഷേപകരാറുകള് ഒപ്പുവെച്ച ആഗോള നിേക്ഷപക സമ്മേളനം (ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റവ്) റിയാദില്‍ സമാപിച്ചു. സൗദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ അറബ് മേഖലയിലെ മന്ത്രിമാരായിരുന്നു അവസാന ദിവസത്തിലെ സാന്നിധ്യം. ഖിദ്ദിയ്യ, ചെങ്കടല്‍ പദ്ധതികളുടെ സഹകരണ കരാറുകളും ഒപ്പുവെച്ചതിൽപെടും.
ഇന്ത്യൻ പ്രധാനമന്ത്രി പെങ്കടുത്ത ആദ്യദിന സമ്മേളനം സൗദി-ഇന്ത്യ സൗഹൃദത്തിെൻറ പുതിയ അധ്യായത്തിന് തുടക്കമിട്ടിരുന്നു. പ്രമുഖ ഇന്ത്യൻ വ്യവസായികളായ എം.എ. യൂസുഫലിയും മുകേഷ് അംബാനിയും സമ്മേളനത്തിൽ പെങ്കടുത്തു. ആദ്യദിനം ഒപ്പുവെച്ചത് 15 ബില്യണ്‍ ഡോളറിെൻറ കരാറുകളും അവസാന ദിനം അഞ്ചു ബില്യണ്‍ ഡോളറിെൻറ കരാറുകളും ഒപ്പിട്ടു. റിയാദില്‍ ഒരുങ്ങുന്ന ലോകത്തെ ഏറ്റവും വലിയ വിനോദ നഗരമായ ഖിദ്ദിയ്യ പദ്ധതിയില്‍ സാംസങ് സഹകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
