‘അഹ്‌ലൻ കേരള’ തംരംഗമാവുന്നു; ജനസാഗരമുൾകൊള്ളാൻ വിശാലമായ വേദിയിലേക്ക്

11:30 AM
30/10/2019

റിയാദ്​: വൻജനസാഗരം ഒഴുകിയെത്തുമെന്നുറപ്പായതോടെ ഗൾഫ്​ മാധ്യംം സംഘടിപ്പിക്കുന്ന റിയാദ്​ ‘അഹ്​ലൻ കേരള’യുടെ വേദി മാറ്റി. 
നവംബർ ഏഴ്​, എട്ട്​ തീയതികളിൽ റിയാദ്​ ഇൻറർനാഷനൽ ആൻഡ്​​ കൺവെൻഷൻ സ​​​​െൻററിൽ നടത്താൻ തീരുമാനിച്ച അഹ്​ലൻ കേരള ഇന്ത്യൻ മഹോത്സവത്തി​​​​​െൻറ വേദി അൽ ഫൈസലിയ റിസോർട്ടിന്​ എതിർവശത്തെ ദുർറത്തു റിയാദ് എക്സ്പോ ഗ്രൗണ്ടിലേക്കാണ് മാറ്റിയത്​. 

അഹ്​ലൻ കേരള പ്രഖ്യാപിച്ചതോടെ അതിശയകരമായ പ്രതികരണമാണ്​ പ്രവാസികളിൽനിന്ന്​ ലഭിക്കുന്നത്​. പ്രതീക്ഷിച്ചതി​േലറെ ടിക്കറ്റുകളാണ്​ സൗദിയുടെ വിവിധ ഭാഗങ്ങളിൽ വിറ്റുപോയത്​. പ്രവേശന ടിക്കറ്റിനുവേണ്ടിയുള്ള അന്വേഷണ പ്രവാഹം ഇനിയും തുടരുകയാണ്​. ഇൗ സാഹചര്യത്തിലാണ്​ വേദി വിശാലമായ സൗകര്യത്തിലേക്കു​ മാറ്റിയത്​.

Loading...
COMMENTS