വൃക്കകൾ തകരാറായ മകനുവേണ്ടി സഹായം തേടി പ്രവാസി
text_fieldsജുബൈൽ: ഇരു വൃക്കകളും തകരാറിലായ മകനെ രക്ഷിക്കാൻ മലയാളിയായ പ്രവാസി സുമനസ്സുകളു ടെ സഹായം തേടുന്നു. കൊല്ലം ചന്ദനത്തോപ്പ് സുനിതാ മൻസിലിൽ മൈതീൻ കുഞ്ഞിെൻറ മകൻ സിയാദ ് (28) ആണ് വൃക്കകൾ തകരാറിലായി ചികിത്സയിൽ കഴിയുന്നത്. സിയാദ് പ്ലസ് ടുവിനു പഠിക്കുമ്പോഴാണ് പ്രമേഹം ഉള്ളതായി കണ്ടെത്തുന്നത്. അതിെൻറ ചികിത്സയും മരുന്നുമായി തുടരുന്നതിനിടെ ഏതാനും മാസം മുമ്പാണ് ഇരു വൃക്കകളും തകരാറിൽ ആയതായി മനസ്സിലാക്കുന്നത്. മൂന്നു ദിവസത്തിൽ ഒരിക്കൽ ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തുന്ന സിയാദിന് ഇനി കിഡ്നി മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴി എന്ന് ഡോക്ടർമാർ വിധിച്ചു. നിലവിൽ തുടരുന്ന ചികിത്സക്കുതന്നെ മൈതീൻ കുഞ്ഞും ഭാര്യ ഹമീദ ബീഗവും വളരെ ക്ലേശിക്കുകയാണ്. മൈതീൻ കുഞ്ഞ് ഏറെക്കാലം ജിദ്ദയിൽ ജോലി ചെയ്തിരുന്നു. നാട്ടിൽ കുടുംബത്തിെൻറ കാര്യം കഷ്ടിച്ച് കടന്നുപോകുമെന്നല്ലാതെ ജോലികൊണ്ട് കാര്യമായ ഗുണമുണ്ടായിരുന്നില്ല. രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു.
അതിെൻറ ബാധ്യതകൾ നിൽക്കെയാണ് മകെൻറ ചികിത്സയും നടത്തേണ്ടിവന്നത്. അതിനിടെ വൃക്കകൾ തകരാറിലായത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഏകമകനെ ആശുപത്രിയിൽ ഡയാലിസിസ് നടത്താൻ കൊണ്ടുപോകുന്നതും കാര്യങ്ങൾ നോക്കുന്നതും ഹമീദ ബീവിയായിരുന്നു. സിയാദിെൻറ കാര്യങ്ങൾ ഒരാളെക്കൊണ്ടുമാത്രം കഴിയില്ലെന്ന് വന്നതോടെ മൈതീൻ കുഞ്ഞ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയി. വൃക്ക മാറ്റിവെക്കുന്നതിന് 10 ലക്ഷത്തോളം ചെലവുവരും. വാടകവീട്ടിൽ കഴിയുന്ന മൈതീൻ കുഞ്ഞിനും കുടുംബത്തിനും ഇത്രയും വലിയ തുക കണ്ടെത്താൻ ഒരു വഴിയുമില്ല. മറ്റുള്ളവരുടെ സഹായംകൊണ്ടാണ് ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നത്. സിയാദിെൻറ പേരിലുള്ള കൊല്ലം കുണ്ടറ ശാഖയിലെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തിക്കാം. A/C : 12430100280002, IFSE : FDRL0001243 MICR : 691049202/ ഫോൺ :+91 98099 79587 / +91 9961222068.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
