Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘വൈ​റ​ൽ...

‘വൈ​റ​ൽ സൂ​പ്പ​ർ​സ്​​റ്റാ​റി’​ന്​ ഹ​രം​പ​ക​രാ​ൻ മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ലും അ​ക്​​ബ​ർ ഖാ​നും

text_fields
bookmark_border
‘വൈ​റ​ൽ സൂ​പ്പ​ർ​സ്​​റ്റാ​റി’​ന്​ ഹ​രം​പ​ക​രാ​ൻ മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ലും അ​ക്​​ബ​ർ ഖാ​നും
cancel

റി​യാ​ദ്​: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ആ​ധി​പ​ത്യം നേ​ടി​യ ഇൗ ​കാ​ല​ത്ത്​ ‘വൈ​റ​ലാ​വു’​ക​യെ​ന്നാ​ൽ പ്ര​ശ​സ്​​തി ​യു​ടെ ആ​കാ​ശം തൊ​ടു​ക എ​ന്ന​ർ​ഥം. അ​ടു​ത്ത​കാ​ല​ത്താ​യി ഡി​ജി​റ്റ​ൽ പാ​ട്ടു​വ​ഴി​യി​ലൂ​ടെ ആ​സ്വാ​ദ​ക ല​ക ്ഷ​ങ്ങ​ളു​ടെ മാ​ന​സ​ങ്ങ​ളി​ൽ കൂ​ടു​കൂ​ട്ടി​യ ര​ണ്ടു​ താ​ര​ങ്ങ​ളാ​ണ്​ മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ലും അ​ക്​​ബ​ർ ഖ ാ​നും. നാ​ട്ടി​ൻ​പു​റ​ത്തെ ചെ​റു​വേ​ദി​ക​ളി​ലും ക​ല്യാ​ണ പാ​ർ​ട്ടി​ക​ളി​ലു​മെ​ല്ലാം പാ​ടി​വ​ള​ർ​ന്നൊ​രു സം​ഗീ​ത​കാ​ലം പി​ന്നി​ട്ട​വ​രാ​ണ്​ ഇ​രു​വ​രും. ന​വം​ബ​ർ ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ൽ റി​യാ​ദിൽ ഗ​ൾ​ഫ്​ മാ​ധ ്യ​മ​വും എ​ക്​​സ്​​പോ ഹൊ​റൈ​സ​ണും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​ഹ്​​ല​ൻ കേ​ര​ള’ പ്ര​ഥ​മ ഇ​ന്ത്യ​ൻ സാം​സ്​​കാ​രി​ക വാ​ണി​ജ്യ മേ​ള​യി​ലെ ‘വൈ​റ​ൽ സൂ​പ്പ​ർ സ്​​റ്റാ​ർ’ എ​ന്ന സെ​ഗ്​​മ​​​െൻറി​ൽ മ​റ്റ്​ വൈ​റ​ൽ സ്​​റ്റാ​റു​ക​ൾ​ക്കൊ​പ്പം പാ​ടാ​നെ​ത്തും മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ലും അ​ക്​​ബ​ർ ഖാ​നും. ഏ​ഴാം തീ​യ​തി വൈ​കീ​ട്ടാ​ണ്​ വൈ​റ​ൽ സൂ​പ്പ​ർ സ്​​റ്റാ​ർ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക.

ഹി​ന്ദി പാ​ട്ടു​വ​ഴി​യി​ലെ മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ൽ
ക​ല്യാ​ണ​വേ​ദി​ക​ളി​ലാ​യി​രു​ന്നു മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ലി​​​​െൻറ പാ​ട്ടി​ൻ തു​ട​ക്കം. നാ​ട്ടി​ലെ ക​ല്യാ​ണ പാ​ർ​ട്ടി​ക​ളി​ലും ചെ​റു​പ​രി​പാ​ടി​ക​ളി​ലും പാ​ടി​ന​ട​ക്കു​േ​മ്പാ​ൾ ഇൗ ​ആ​ലു​വ വെ​ളി​യ​ത്തു​നാ​ടു​കാ​ര​ൻ ക​ണ്ട​ വ​ലി​യ സ്വ​പ്​​നം അ​റ​ബ്​ നാ​ട്ടി​ൽ പാ​ടു​ക എ​ന്ന​താ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ലൈ​വ്​ സം​ഗീ​ത വി​ഡി​യോ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യെ​ങ്കി​ലും ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലേ​ക്ക്​ ക്ഷ​ണം ല​ഭി​ക്കാ​ൻ പോ​ന്ന പ്ര​ശ​സ്​​തി ആ​യി​ട്ടി​ല്ലെ​ന്ന്​ ​തോ​ന്നി​യ​പ്പോ​ൾ സ​ന്ദ​ർ​ശ​ക വി​സ​യെ​ടു​ത്ത്​ 2014ൽ ​ദു​ബൈ​യി​ൽ പ​റ​ന്നി​റ​ങ്ങി. യു.​എ.​ഇ​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വേ​ദി​ക​ളി​ൽ പാ​ടാ​നാ​യി. 90ക​ളി​ലെ സൂ​പ്പ​ർ ഹി​റ്റ്​ ഹി​ന്ദി ഗാ​ന​ങ്ങ​ളി​ലൂ​ടെ അ​ഫ്​​സ​ൽ പി​ന്നീ​ട് സം​ഗീ​ത​പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യി മാ​റി.

ഇ​ന്ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ സൂ​പ്പ​ർ സ്​​റ്റ​റാ​ണ്​ ഇൗ ​ചെ​റു​പ്പ​ക്കാ​ര​ൻ. യൂ​ട്യൂ​ബി​ൽ 77,000 സ​ബ്​​സ്​​ക്രൈ​ബേ​ഴ്​​സു​ള്ള ഇൗ ​പാ​ട്ടു​കാ​ര​​​​െൻറ ചി​ല പാ​ട്ടു​ക​ൾ മൂ​ന്ന്​ ദ​ശ​ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ൾ ക​ണ്ടും കേ​ട്ടും ക​ഴി​ഞ്ഞു. ഷാ​രൂ​ഖ്​ ഖാ​​​​െൻറ മു​ഖഛാ​യ​യു​ള്ള ഗാ​യ​ക​ന്​ മ​ല​യാ​ളി​ക​ൾ​ക്ക്​ പു​റ​മെ ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നും പാ​കി​സ്​​താ​നി​ൽ നി​ന്നു​മു​ൾ​പ്പെ​ടെ ലോ​ക​ത്തി​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന്​ ആ​രാ​ധ​ക​രു​ണ്ട്. മൂ​ത്ത സ​ഹോ​ദ​ര​നാ​യ മു​ഹ​മ്മ​ദ്​ അ​സ്​​ലം ഹി​ന്ദി ഗാ​ന​ങ്ങ​ളു​ടെ വ​ലി​യ ആ​രാ​ധ​ക​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ലൂ​ടെ​യാ​ണ്​ അ​ഫ്​​സ​ലും പാ​ട്ടു​വ​ഴി​യി​ലേ​ക്ക്​ ന​ട​ന്ന​ത്. ഫ്ല​വേ​ഴ്​​സ്​ ടി.​വി​യി​ലെ കോ​മ​ഡി ഉ​ത്സ​വ​ത്തി​ലെ​ത്തി​യ​ത്​ പ്ര​ശ​സ്​​തി വ​ർ​ധി​പ്പി​ച്ചു. ആ​രാ​ധ​ക​രു​ടെ എ​ണ്ണം കൂ​ടി. വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും ആ​സ്​​ട്രേ​ലി​യ​യി​ലും പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. ആ​യി​ര​ത്തോ​ളം പാ​ട്ടു​ക​ള​റി​യാം. ര​ണ്ട​ര മ​ണി​ക്കൂ​ർ ഒ​റ്റ​ക്ക്​ പാ​ടാ​നും മ​ടി​യി​ല്ലെ​ന്നാ​ണ്​ അ​ഫ്​​സ​ലി​​​​െൻറ നി​ല​പാ​ട്.

‘സ​രി​ഗ​മ​പ’​യി​ലെ അ​ക്​​ബ​ർ ഖാ​ൻ
സീ ​ടി.​വി കേ​ര​ള​ത്തി​ലെ ‘സ​രി​ഗ​മ​പ’ സം​ഗീ​ത പ​രി​പാ​ടി സ​മ്മാ​നി​ച്ച പാ​ട്ടു​കാ​ര​നാ​ണ്​ അ​ക്​​ബ​ർ ഖാ​ൻ. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്​ തു​ട​ങ്ങി ഏ​ത്​ ഭാ​ഷ​യി​ലെ​യും പാ​ട്ടു​ക​ൾ വ​ഴ​ങ്ങു​ന്ന ഇൗ ​ഗാ​യ​ക​​​​െൻറ സ്വ​ര​ത്തി​ന്​ ഗ​സ​ലി​ലും മാ​പ്പി​ള​പ്പാ​ട്ടി​ലും പ​ഴ​യ ഹി​ന്ദി പാ​ട്ടു​ക​ളി​ലും ഖ​വ്വാ​ലി​യി​ലും പ്ര​ത്യേ​ക ഇ​മ്പ​മാ​ണ്.
കു​ന്നം​കു​ളം ചൂ​ണ്ട​ൽ സ്വ​ദേ​ശി​യാ​യ അ​ക്​​ബ​ർ ഖാ​ൻ ഗി​ത്താ​റി​സ്​​റ്റ്​ കൂ​ടി​യാ​ണ്. ഇ​പ്പോ​ൾ ടൊ​വീ​നോ തോ​മ​സി​​​​െൻറ എ​ട​ക്കാ​ട്​ ബ​റ്റാ​ലി​യ​ൻ എ​ന്ന പു​തി​യ സി​നി​മ​യി​ലൂ​ടെ ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യ​ക​നു​മാ​യി. ഭാ​വ​ത​ര​ളി​ത​വും മാ​ന്ത്രി​ക​സ്​​പ​ർ​ശ​വു​മു​ള്ള​താ​ണ്​ ഇൗ ​ചെ​റു​പ്പ​ക്കാ​ര​​​​െൻറ സ്വ​രം. യൂ​ട്യൂ​ബി​ൽ
31,000 സ​ബ്​​സ്ക്രൈ​ബേ​ഴ്​​സു​ള്ള അ​ക്​​ബ​ർ ഖാ​​​​െൻറ പ​ല പാ​ട്ടു​ക​ളും ല​ക്ഷം തൊ​ടു​ന്ന ഹി​റ്റി​ലെ​ത്തി​യി​
ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssaudi newsahlan keralaCultural Expo
News Summary - saudi-saudi news-gulf news
Next Story