കൗമാരക്കാരുടെ മാതാപിതാക്കളറിയാൻ
text_fieldsകാണുന്നതിനോടെല്ലാം കൗതുകം തുളുമ്പുന്ന നിറപ്പകിട്ടാർന്ന പ്രായമാണ് കൗമാരം അഥവാ ട ീനേജ് (Adolescence). മാതാപിതാക്കളും കുട്ടികളും തമ്മിൽ ആശയപരമായ സംഘർഷം ഉടലെടുക്കുന്നതും ഈ ഒരു പ്രായത്തിലാണ്. കാരണം ബാല്യത്തിൽ നിന്നും കൗമാരത്തിലേക്കുള്ള അവരുടെ മാറ്റം സങ്ക ീർണമേറിയതാണ്. മാതാപിതാക്കളുടെ മാനസിക സംഘർഷത്തെക്കാൾ ഉപരിയായി കൗമാരക്കാരായ മക്കളുടെ പ്രശ്നങ്ങൾ നമ്മൾ അടുത്തറിയുകയും നമ്മോടൊപ്പം അവരെ ചേർത്തുനിർത്തുകയും ച െയ്യേണ്ട സമയമാണിത്. കൗമാരം അഥവാ ടീനേജ് കടന്നുപോകുന്ന കുട്ടികളെ അലട്ടുന്ന പല ഘടക ങ്ങളുണ്ട്.
ശാരീരികമായ വളർച്ച
ആൺ-പെൺ ഭേദെമന്യേ അവരുടെ ശരീരത്തിൽ ഉണ്ട ാകുന്ന വ്യതിയാനങ്ങളും, വളർച്ചയും ചെറിയതോതിൽ അവരെ അസ്വസ്ഥമാക്കുന്നു. കൗമാരക്കാ ർ ഉപദേശങ്ങളെ വെറുക്കുന്നു. അതിനാൽ മാതാപിതാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും ഉള് ള ഉപദേശങ്ങൾ അവരെ അസ്വസ്ഥമാക്കുന്നു. അപ്പോൾ അവർ വേണ്ടപ്പെട്ടവരിൽനിന്നും അകലുകയ ും സമപ്രായക്കാരായ സുഹൃത്തുക്കളോട് കൂടുതൽ അടുക്കുകയും ചെയ്യുന്നു. ഈ പ്രായത്തിൽ സമ പ്രായക്കാരുടെ (peer group ) സൗഹൃദങ്ങൾ അവരിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു.
കുട്ടികൾ ട ീനേജിലേക്കു കടക്കുമ്പോൾ മുതൽ അവരെ കൂടുതൽ അറിയുകയും അവരെ കൂടുതൽ സ്നേഹിക്കുകയു ം ചെയ്യുക. അവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അവർ ജാഗ്രത പുലർത്തേ ണ്ടതുമായ കാര്യങ്ങളും ഒരു സുഹൃത്തിനെപോലെ തുറന്നു സംസാരിക്കുക.
അമിതമായ സമ്മർ ദങ്ങൾ
അമിതമായ സമ്മർദം ചുറ്റുപാടും ഉണ്ടാവുന്ന സമയമാണ് കൗമാരം. ശാരീരികമായു ം മാനസികമായും പഠന സംബന്ധമായും വൈകാരികമായും ഒക്കെ ഉള്ള മാറ്റങ്ങൾ ഇവരെ ഒരുപാട് ആശ യക്കുഴപ്പങ്ങളിലാഴ്ത്തുന്നു.
വിശാലമായ സൗഹൃദങ്ങൾ
മാതാപിതാക്കളുടെ ശ്രദ്ധയും ശരിയായ മാർഗനിർദേശവും (proper guidance) ഉണ്ടെങ്കിൽ മാത്രമേ കുട്ടികൾക്കു സൗഹൃദങ്ങളിലെ നന്മയും ചതിക്കുഴികളും തിരിച്ചറിയാൻ സാധിക്കൂ.
മാതാപിതാക്കൾ ജാഗ്രത പുലർത്തേണ്ടവ
അവരോടൊപ്പം ഒരു സുഹൃത്തായി എപ്പോഴും ഉണ്ടാകണം. അവരുമായി ഒരു ബന്ധം വളർത്തിയെടുക്കുക . എത്ര തിരക്കുകൾ ഉണ്ടെങ്കിലും ഏറക്കുറെ മാറ്റി വെച്ച് അൽപം സമയം മക്കൾക്കായി കണ്ടെത്തുക. ദിവസം ഒരു നേരമെങ്കിലും കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക.
ഫോൺ ഒഴിവാക്കുക
തനിച്ചിരിക്കാൻ ഒരുപാടു ഇഷ്ടപ്പെടുന്ന പ്രായം ആണ് കൗമാരം. കുട്ടികളെ എപ്പോഴും എന്തെങ്കിലും കാര്യങ്ങളിൽ വ്യാപൃതരാക്കുക. വീട്ടിലെ ജോലികളിലും മറ്റും ചെറിയ ഉത്തരവാദിത്തങ്ങൾ ഏൽപിക്കുക. വിനോദങ്ങൾ, വായനശീലം, കലാപരമായ പഠനങ്ങൾ അങ്ങനെ എന്തെങ്കിലും കാര്യങ്ങളിൽ വ്യാപൃതരാക്കുക. മാസത്തിൽ ഒരിക്കലോ ആഴ്ചയിൽ ഒരിക്കലോ എല്ലാവരും ഒന്നിച്ചു പുറത്തു പോവുക. കുട്ടികളുടെ സുഹൃത്തുക്കൾ ആരൊക്കെ എന്ന് അറിഞ്ഞിരിക്കുക. അവരുടെ ഫോൺ കാളുകൾ, ചാറ്റ് ലിസ്റ്റുകൾ അവർ അറിയാതെ നിരീക്ഷിക്കുക. കുട്ടികളുടെ സുഹൃത്തുക്കളെ വീട്ടിലേക്കു മാതാപിതാക്കൾ ഉള്ളപ്പോൾ ക്ഷണിച്ചു ഭക്ഷണം കൊടുക്കുക. അവർക്കു മാതാപിതാക്കളുടെ സാമീപ്യത്തിൽ ആഘോഷിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക. കുട്ടികളുടെ സുഹൃത്തുക്കളുടെ മാതാപിതാക്കളും ആയി നല്ല ബന്ധം നിലനിർത്തുക. അനാരോഗ്യകരമായ സുഹൃദ്ബന്ധങ്ങൾ ആണ് ഒടുക്കം മയക്കുമരുന്ന്, മദ്യം, തെറ്റായ ബന്ധങ്ങൾ എന്നിവക്കു വഴി ഒരുക്കുന്നത്. വീട്ടിൽ ആരും അവരെ കേൾക്കാൻ ഇല്ലാതെ വരുമ്പോഴാണ് കേൾക്കാൻ ആളെ അന്വേഷിച്ച് അവർ പുറത്തേക്കു പോവുക. അതുകൊണ്ടു മാതാപിതാക്കൾ നല്ല ശ്രോതാവ് ആയിരിക്കുക. അതുപോലെ നല്ല ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുക. മക്കൾക്കു എന്തു പ്രശ്നം വന്നാലും മാതാപിതാക്കൾ കൂടെയുണ്ടെന്ന് വിശ്വാസവും ബോധവും അവരിൽ വളർത്തിയെടുക്കുക. ഒരു കാരണവശാലും ഈ പ്രായക്കാരായ കുട്ടികളോട് ഒച്ചയെടുക്കാനോ അമിതമായി ദേഷ്യപ്പെടാനോ പാടുള്ളതല്ല . കാരണം ഒരിക്കലും അവർ അത് അംഗീകരിക്കില്ല.
അതുപോലെ സ്കൂളിൽനിന്നും കോളജിൽനിന്നും വരുന്ന മക്കളോട് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും താൽപര്യത്തോടെ അവിടത്തെ വിശേഷങ്ങൾ ചർച്ച ചെയ്യുക.
അംഗീകരിക്കപ്പെടാനുള്ള തീവ്രമായ ആഗ്രഹം
കൗമാരക്കാരായ കുട്ടികൾ എപ്പോഴും ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി അവർ പല തരത്തിലും വികൃതികൾ ഒപ്പിച്ചും അക്രമങ്ങൾ അഴിച്ചുവിട്ടും ചിലർ ഫാഷനുകളുടെ പിന്നാലെ കൂടിയും ഒക്കെ ശ്രദ്ധ ആകർഷിക്കുന്നു. ഏറ്റവും ആദ്യം അവർ അംഗീകരിക്കപ്പെടേണ്ടത് അവരവരുടെ വീടുകളിലാണ്. ചെറിയ ചെറിയ കാര്യങ്ങൾ അവർ പറയുന്നത് അംഗീകരിച്ചും ആവശ്യമായ കുടുംബ ചർച്ചകളിൽ ഉൾപ്പെടുത്തിയും അവരുടെ കാര്യഗൗരവമായ അഭിപ്രായങ്ങൾ മാനിച്ചും അവരെ അംഗീകരിക്കുക, അവരുടെ അഭിപ്രായങ്ങൾ വിലമതിക്കുക.
സ്വന്തമായി ഒരു ഐഡൻറിറ്റി കണ്ടെത്തുവാനുള്ള പരിശ്രമം
ഏറ്റവും അത്യന്താപേക്ഷിതമായി മാതാപിതാക്കൾ ചിന്തിക്കേണ്ട ഒന്ന് നിങ്ങളുടെ കൗമാരം നിങ്ങൾ എങ്ങനെ കടന്നു വന്നുവോ അതിലും സങ്കീർണതയിലൂടെയാണ് ഈ തലമുറ കടന്നുപോകുന്നത്. അവരുടെ ഉള്ളിലെ അവരെ കണ്ടെത്താൻ മാതാപിതാക്കൾ അവരെ സഹായിക്കേണ്ടതുണ്ട്.
● വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ അവരെ കൂടി പങ്കാളികളാക്കുക.
● അവരുടെ കൃത്യനിർവഹണത്തിൽ അവരെ പ്രശംസിക്കുക. അത് അവരിൽ ആത്മവിശ്വാസം കൂട്ടും.
● അച്ചടക്കം ശീലിപ്പിക്കുക
● കൃത്യമായ വ്യായാമം, കൃത്യസമയത്തുള്ള ഉറക്കം, ഉണരുന്നത്, ചിട്ടയായ ഭക്ഷണക്രമം, പഠന സമയം, അങ്ങനെ എല്ലാകാര്യങ്ങൾക്കും ചിട്ട ശീലിപ്പിക്കുക.
● വ്യക്തിശുചിത്വം നിർബന്ധമായി പഠിപ്പിക്കുക. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന് അവർക്കു മനസ്സിലാക്കി കൊടുക്കുക.
● സാമൂഹികപ്രതിബദ്ധത ഉള്ളവരായി വളർത്തുക. അർഹിക്കുന്നവരെ സഹായിക്കുക.
● വീട്ടിലെ ആവശ്യങ്ങൾ നിർവഹിക്കാൻ അവരെക്കൂടി ഉൾപ്പെടുത്തുക. ബാങ്കിൽ പോകുമ്പോൾ, കടകളിൽ
സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ, ബില്ലുകൾ അടക്കാൻ, വീട്ടിലെ സാധനങ്ങൾ തീരുമ്പോൾ ലിസ്റ്റ്
തയാറാക്കൽ തുടങ്ങിയവ അവരെകൊണ്ട് ചെയ്യിക്കുക.
● മറ്റുള്ള കുട്ടികളുമായോ വ്യക്തികളുമായോ ഒരിക്കലും നമ്മുടെ കുട്ടികളെ താരതമ്യം ചെയ്യരുത്. കാരണം ഓരോ കുട്ടിയും വ്യത്യസ്തമാണ്.
ആവശ്യമുള്ള കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുക
സമൂഹമാധ്യമങ്ങൾക്കു (ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം) തുടങ്ങിയവക്കു നിയന്ത്രണം ഏർപ്പെടുത്തുക. ഒരിക്കലും വിലക്ക് ഏർപ്പെടുത്തരുത് . സെൽഫ്ഡിസിപ്ലിെൻറ ഭാഗമായി വേണം കുട്ടികളെ ഇതു മനസ്സിലാക്കിക്കാൻ.
ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ടു ദിവസത്തിൽ ഒരിക്കലോ ഒരു മണിക്കൂർ മാതാപിതാക്കളുടെ നിരീക്ഷണത്തിൽ അവ ഉപയോഗിക്കാൻ അനുവദിക്കുക. മാതാപിതാക്കൾ മക്കളെ അവരുടെ സ്വന്തം അക്കൗണ്ടിലൂടെ ഫോളോ ചെയ്യുക. അവരുടെ പോസ്റ്റുകൾ,സുഹൃദ് വലയങ്ങൾ ഒക്കെ നിരീക്ഷിക്കുക. വീട്ടിൽ വരുന്നതിനു സമയപരിധി നിശ്ചയിക്കുക , നിർബന്ധമാക്കുക.
അനാവശ്യമായി പണം പോക്കറ്റ് മണിയായി നൽകാതിരിക്കുക
പ്രായത്തിനനുസരിച്ചു മാത്രം സ്വാതന്ത്ര്യം നൽകുക. അവരിൽ നിങ്ങൾക്കുള്ള വിശ്വാസം അടിവരയിട്ടുറപ്പിക്കുക. അതു നിലനിർത്തേണ്ടത് അവരുടെ ഉത്തരവാദിത്തവും കടമയും ആണെന്ന ബോധം അവരിൽ വളർത്തിയെടുക്കുക. വിശ്വാസം നഷ്ടമായാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക.
സത്യസന്ധതയും വിശ്വാസവും ബഹുമാനവും വീട്ടിൽ വളർത്തിയെടുക്കുക
കുട്ടികളുടെ മുന്നിൽവെച്ച് മാതാപിതാക്കൾ കള്ളം പറയുകയോ, പ്രവൃത്തിക്കുകയോ ചെയ്യാതിരിക്കുക. മാതാപിതാക്കൾ തമ്മിൽ നല്ലൊരു സ്നേഹബന്ധം നിലനിർത്തുക. അവർ അതുകണ്ടു വളരട്ടെ. മനസ്സ് ആരോഗ്യമുള്ളതാകാൻ പ്രാർഥന വളരെ അത്യാവശ്യമാണ്. കുട്ടികളെ പണത്തിെൻറ മൂല്യം അറിയിച്ചു വളർത്തുക.
കുട്ടികൾ എത്രതന്നെ വളർന്നാലും അവർ സ്നേഹം ആഗ്രഹിക്കുന്നു. അവരുടെ അടുത്ത് കുറച്ചുനേരം ചേർന്നിരിക്കാനോ, ഒന്നു തലോടാനോ, ഒന്നു ചേർത്തു പിടിക്കാനോ മറക്കാതിരിക്കുക. മക്കൾ തമ്മിൽ വ്യത്യാസങ്ങൾ കാണാതെ അവരെ എല്ലാവരെയും ഒന്നിച്ചു ചേർത്തു പിടിക്കുക, ഒരുപോലെ കാണുക. ഓരോ കുട്ടിക്കുവേണ്ടിയും സമയം കണ്ടെത്തുക.
ലൈംഗികവളർച്ചയും, ഹോർമോൺ വ്യതിയാനങ്ങളും, ചിന്താപരമായ മാറ്റങ്ങളും കുട്ടികൾക്ക്
മാതാപിതാക്കൾ ശരിയായ രീതിയിൽ ഈ വിഷയത്തെപ്പറ്റി അറിവ് നൽകേണ്ടതുണ്ട്. അവരുടെ വളർച്ചക്ക് അനുസൃതമായി ശരിയായ അറിവ് നൽകേണ്ട കടമ മാതാപിതാക്കളുടേതാണ്. കുട്ടികൾക്ക് എന്തും തുറന്നുപറയാനും, സംശയങ്ങൾ ചോദിക്കാനും ഉള്ള ആത്മവിശ്വാസവും സ്നേഹബന്ധവും വളർത്തിയെടുക്കുക.
നിങ്ങളുടെ കുട്ടി മറ്റേതെങ്കിലും തരത്തിൽ കൂടുതൽ മാനസിക സമ്മർദം അനുഭവിക്കുകയും നിങ്ങൾക്കു പരിഹരിക്കാൻ കഴിയുകയുമില്ലെങ്കിൽ തീർച്ചയായും നിങ്ങൾക്കു ഒരു സൈക്കോളജിസ്റ്റിനെയോ കൗൺസിലറെയോ സമീപിക്കാവുന്നതാണ് .
------------------------------
അനില തോമസ്
സ്കൂൾ കൗൺസലർ
യാര ഇൻറർ നാഷനൽ സ്കൂൾ റിയാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
