മു​ൻ​കു​ട്ടി അട​ക്കു​ന്ന​വ​ർ​ക്ക്​  പ്രി​വി​ലേ​ജ്​ ഇ​ഖാ​മ ഫീ​സി​ൽ  ര​ണ്ടു​​ശ​ത​മാ​നം ഇ​ള​വ്​

07:06 AM
26/10/2019

ജി​ദ്ദ: ഒ​ന്നി​ൽ കൂ​ടു​ത​ൽ വ​ർ​ഷ​ത്തേ​ക്കു​ള്ള പ്രി​വി​ലേ​ജ്​ ഇ​ഖാ​മ അ​പേ​ക്ഷ​ക​ർ​ക്ക്​ ഫീ​സി​ൽ ര​ണ്ടു​ ശ​ത​മാ​നം  ഇ​ള​വു​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ പ്രി​വി​ലേ​ജ്​ ഇ​ഖാ​മ സ​െൻറ​റി​നെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ ല​ക്ഷം റി​യാ​ലാ​ണ്​ ഫീ​സ്. ഒ​ന്നി​ല​ധി​കം വ​ർ​ഷ​ത്തേ​ക്ക്​ മു​ൻ​കൂ​ട്ടി ഫീ​സ്​ അ​ട​ക്കു​ന്ന​വ​ർ​ക്ക്​ ര​ണ്ട്​ ശ​ത​മാ​നം ഇ​ള​വ്​ ല​ഭി​ക്കും. ഇ​ത​നു​സ​രി​ച്ച്​ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ 1,98,039 റി​യാ​ൽ അ​ട​ച്ചാ​ൽ മ​തി​യാ​കും.

 മൂ​ന്നു​ വ​ർ​ഷ​ത്തേ​ക്ക്​ 2,94,154 റി​യാ​ലും നാ​ലു​ വ​ർ​ഷ​ത്തേ​ക്ക്​ 3,88,388 റി​യാ​ലും അ​ഞ്ചു​ വ​ർ​ഷ​ത്തേ​ക്ക്​ 4,80,773 റി​യാ​ൽ വ​രെ​യു​മാ​യി​രി​ക്കും. ആ​ജീ​വ​നാ​ന്ത പ്രി​വ​ി​ലേ​ജ്​ ഇ​ഖാ​മ​ക്ക്​ 8,00,000 റി​യാ​ലാ​ണ്​ ഫീ​സ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ർ വ്യ​വ​സ്​​ഥ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. അ​തേ​സ​മ​യം, ഇ​തു​വ​രെ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക്​ പ്രി​വി​ലേ​ജ്​ ഇ​ഖാ​മ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​തി​നാ​യു​ള്ള സ​െൻറ​റു​ക​ളി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​ളു​ക​ളി​ൽ​നി​ന്ന്​ നി​ര​വ​ധി അ​പേ​ക്ഷ​ക​ൾ ഇ​തി​ന​കം ല​ഭി​ച്ച​താ​യി​ കേ​​ന്ദ്രം മേ​ധാ​വി നേ​ര​േ​ത്ത വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Loading...
COMMENTS