Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോ​ര്‍മു​ല-​ഇ...

ഫോ​ര്‍മു​ല-​ഇ ന​വം​ബ​റി​ൽ; ടൂ​റി​സം മേ​ഖ​ല​യി​ൽ വ​ഴി​ത്തി​രി​വാ​കും

text_fields
bookmark_border
ഫോ​ര്‍മു​ല-​ഇ ന​വം​ബ​റി​ൽ; ടൂ​റി​സം മേ​ഖ​ല​യി​ൽ വ​ഴി​ത്തി​രി​വാ​കും
cancel

ജി​ദ്ദ: ടൂ​റി​സ്​​റ്റ്​ വി​സ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ അ​ടു​ത്ത മാ​സം ന​ട​ക്ക​ു​ന്ന ഫോ​ര്‍മു​ല കാ​റേ ാ​ട്ട മ​ത്സ​രം റെ​ക്കോ​ഡ്​ സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷ. സൗ​ദി ടൂ​റി​സം വി​ക​സ​ന​ത്തി​ൽ വ​ഴി​ത്തി​രി​വ്​ സൃ​ഷ്​​ടി​ച്ച ആ​ദ്യ​മേ​ള​ത​ന്നെ​ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. കി​രീ​ടാ​വ​കാ​ശി നേ​രി​ട്ട്​ മ​ത്സ​ര​വേ​ദി​യി​ലെ​ത്തി​യ കാ​റോ​ട്ട​മ​ത്സ​ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ. ഇ​ത്ത​വ​ണ​യും വ​ലി​യ ടൂ​റി​സം പ്രാ​ധാ​ന്യ​മാ​ണ്​ മേ​ള​ക്ക്​ രാ​ജ്യം ന​ൽ​കു​ന്ന​ത്. ലോ​ക​പ്ര​ശ​സ്​​ത സം​ഗീ​ത​വി​രു​ന്നു​ക​ളും ഇ​തി​​െൻറ ഭാ​ഗ​മാ​യി ന​ട​ക്കും. ഫോ​ര്‍മു​ല-​ഇ കാ​റോ​ട്ട മ​ത്സ​ര​ത്തി​​െൻറ ആ​റാം സീ​സ​ണ് ടി​ക്ക​റ്റും വി​സ​ക​ളും ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ അ​ദി​രി​യ്യ​യി​ലെ ട്രാ​ക്കി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ഇ​ല​ക്ട്രോ​ണി​ക് കാ​റു​ക​ളു​പ​യോ​ഗി​ച്ചു​ള്ള മ​ത്സ​രം സൗ​ദി​ക​ൾ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്.

സൗ​ദി വ​നി​ത​ക​ളും ഇൗ ​മേ​ഖ​ല​യി​ൽ മ​ത്സ​ര​ത്തി​ന്​ സ​ജ്ജ​മാ​ണ്.ന​വം​ബ​ര്‍ 21, 22 തീ​യ​തി​ക​ളി​ലാ​ണ് ഫോ​ര്‍മു​ല ഇ ​മ​ത്സ​രം. അ ​ദി​രി​യ്യ​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം മു​ത​ലാ​ണ് ട്രാ​ക്ക്​ സ​ജ്ജ​മാ​യ​ത്. പു​തി​യ മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്കം പൂ​ര്‍ത്തി​യാ​യി വ​രു​ക​യാ​ണ്. പു​തി​യ ടൂ​റി​സ്​​റ്റ്​ വി​സ​ക​ള്‍ ന​ല്‍കി​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം ഫോ​ര്‍മു​ല-​ഇ മേ​ള​ക്ക്​ വേ​ദി​യൊ​രു​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​യി​ര​ങ്ങ​ൾ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​ത്ത​വ​ണ ഓ​ണ്‍ അ​റൈ​വ​ല്‍ വി​സ ല​ഭി​ക്കും. മ​ത്സ​ര​ത്തി​​െൻറ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. മ​ത്സ​ര​ത്തി​​െൻറ ഭാ​ഗ​മാ​യി എ​ത്തു​ന്ന​വ​ര്‍ക്ക് ദി​വ​സ​ങ്ങ​ളോ​ളം സൗ​ദി​യി​ല്‍ ത​ങ്ങാ​നും മ​റ്റ്​ ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും പു​തി​യ വി​സ പ​രി​ഷ്​​കാ​രം അ​വ​സ​രം ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story