‘കൂടത്തായി’ സിനിമ: തിരക്കഥാകൃത്തിന് ഇനി നാട്ടിലെത്തണം
text_fieldsദമ്മാം: സമീപകാലത്ത് മലയാളികളെ ഞെട്ടിച്ച ജോളിയുടെ കൊലപാതക പരമ്പര സിനിമയാകു ന്നു. ഡിസംബറിൽ തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച ‘കൂടത്തായി’ സിനിമയുടെ തിരക ്കഥ എഴുതിയത് വിജീഷ് തുണ്ടത്തിൽ എന്ന ചെറുപ്പക്കാരനാണ്. ദമ്മാമിലിരുന്നാണ് ഇദ്ദേ ഹം തിരക്കഥ പൂർത്തിയാക്കിയത്. വിജീഷിന് ഷൂട്ടിങ്ങുമായി സഹകരിക്കാൻ ഇനി നാട്ടിലെത്തണം. ആലപ്പുഴ അർത്തുങ്കൽ സ്വദേശിയായ ഈ 28കാരൻ സിനിമാസ്വപ്നങ്ങളിൽ അലഞ്ഞ് ബാധ്യതകൾ ഏറിയപ്പോൾ കഴിഞ്ഞ ജൂണിലാണ് ഗൾഫ് തേടിയെത്തിയത്.
എന്നാൽ, ഇവിടെയെത്തിയതോടെ കടുത്ത ആസ്ത്മ കാരണം ജോലി പ്രയാസമായി മാറി. എങ്ങനെയും നാട്ടിലേക്ക് മടങ്ങാനുള്ള വഴികളന്വേഷിക്കുന്നതിനിടയിലാണ് പുതിയ സിനിമയുടെ തിരക്കഥയെഴുതാനുള്ള അവസരം വിജീഷിനെ തേടിയെത്തുന്നത്. കൊലപാതക വാർത്തകൾ ഒാരോന്നും പുറത്തുവരുന്നതിനിടയിലാണ് നടിയും സിനിമാപ്രവർത്തകയുമായ ഡിനി ഡാനിയേൽ ഇത് സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചത്.
പിറ്റേദിവസം ആൻറണി പെരുമ്പാവൂരും ഇത് സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഡിനിയും കൂട്ടരും ഇതിെൻറ അനുബന്ധ പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ബഹ്റൈൻ കേന്ദ്രമായുള്ള വാമോസ് മീഡിയയുടെ ബാനറിൽ അലക്സ് ജേക്കബ് നിർമിക്കുന്ന സിനിമ റോണക്സ ഫിലിപ്പാണ് സംവിധാനം ചെയ്യുന്നത്. ഏറെക്കുറെ പുതുമുഖങ്ങൾതെന്നയാണ് സിനിമയുടെ പിന്നിൽ അണിനിരക്കുന്നത്. നിരവധി പോസ്റ്ററുകൾ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. പുരോഹിതനാവാൻ സെമിനാരിയിൽ ചേർന്ന വിജീഷ് ഒരു വർഷംകൊണ്ട് അത് മതിയാക്കി തെൻറ സ്വപ്നങ്ങളുമായി ഇറങ്ങിവരുകയായിരുന്നു. ആദ്യമെഴുതിയ തിരക്കഥയുമായി പലരേയും കണ്ടു. അത് സിനിമയാക്കാൻ കഴിഞ്ഞില്ലെങ്കിലും അമൽ നീരദ്, ജൂഡ് ആൻറണി, സമീർ താഹിർ തുടങ്ങി ന്യൂജൻ സിനിമാശിൽപികളുമായി അടുപ്പമുണ്ടാക്കാൻ സാധിച്ചു. ഇതിനിടയിൽ പല ഷോർട്ട് ഫിലിമുകളും ചെയ്തു.
അർത്തുങ്കൽ പള്ളിയുടെ കടൽത്തീരത്തുള്ള അങ്കണത്തിൽ വൈകീട്ട് വരുന്നവർ ഭക്ഷണം കിട്ടാതെ മടങ്ങുന്നതുകണ്ട് വിജീഷും കൂട്ടുകാരും ചേർന്ന് ഒരു തട്ടുകട തുടങ്ങി. ‘ഒരു സിനിമാക്കാരെൻറ തട്ടുകട’ എന്നായിരുന്നു പേര്്. സിനിമപോലെ അത് ഹിറ്റായി. ചില ബാഹ്യ ഇടപെടലുകൾ കച്ചവടം ഉപേക്ഷിച്ചുപോകാൻ നിർബന്ധിതമാക്കി. എല്ലാം തകർന്നപ്പോഴും സിനിമാസ്വപ്നങ്ങൾ മാത്രം നെഞ്ചോടടുക്കിപ്പിടിച്ചു. ബാധ്യതകൾ തീർക്കാൻ മനസ്സില്ലാമനസ്സോടെ ഗൾഫുകാരനായി. ഡിനി ഡാനിയലുമായുള്ള ബന്ധമാണ് തിരക്കഥ എഴുത്തിലേക്ക് എത്തിച്ചത്. ഇത് കേട്ടതോടെ സന്തോഷവും പേടിയും ഒന്നിച്ചാണ് തന്നെ കീഴ്പ്പെടുത്തിയതെന്ന് വിജീഷ് പറയുന്നു. പാതിരാത്രിയിൽ ഒരു സീൻ എഴുതി. മൂന്നുദിവസം ഉൗണും ഉറക്കവും ഉപേക്ഷിച്ച് എഴുതിത്തീർത്ത തിരക്കഥ അവർ സ്വീകരിച്ചുകഴിഞ്ഞു. നവംബർ 10ന് ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതി. കമ്പനിയിൽ തൊഴിൽ കരാർ അവസാനിക്കുന്നതിന് മുമ്പ് മടങ്ങേണ്ടി വരുന്നതിനാൽ ഇഖാമക്ക് ചെലവായ തുക നൽകണം. കാത്തിരിപ്പുകൾക്കപ്പുറത്ത് തന്നെ തേടിയെത്തിയ അവസരം ൈകവിട്ടുപോകരുതേ എന്ന പ്രാർഥനയിലാണ് ഇൗ ചെറുപ്പക്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
