‘അഹ്​ലൻ കേരള’: വിവിധയിടങ്ങളിൽ ടിക്കറ്റ് കൗണ്ടറുകൾ തുറന്നു

  • നവംബർ ഏഴ്, എട്ട് തീയതികളിൽ റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ്​ എക്സിബിഷൻ സെൻററിൽ നടക്കുന്ന ആദ്യ ഇന്ത്യൻ സാംസ്​കാരിക വാണിജ്യ മഹോത്സവത്തി​െൻറ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്​ 

07:41 AM
25/10/2019

​റിയാദ്​: ആദ്യ ഇന്ത്യൻ മഹോത്സവത്തിലേക്ക്​ പ്രവേശന കൂപണുകൾ ഏറ്റവും അടുത്ത കേന്ദ്രങ്ങളിൽ നിന്ന്​ സ്വന്തമാക്കാൻ സൗകര്യം. ഗൾഫ് മാധ്യമവും എക്സ്പോ ഹൊറൈസണും കേരള സർക്കാറി​െൻറ സഹകരണത്തോടെ നവംബർ ഏഴ്, എട്ട് തീയതികളിൽ റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ്​ എക്സിബിഷൻ സ​െൻററിൽ സംഘടിപ്പിക്കുന്ന സാംസ്​കാരിക വാണിജ്യ മേള ‘അഹ്​ലൻ കേരള’യുടെ ടിക്കറ്റ്​ കൗണ്ടറുകൾ റിയാദ്​ നഗരത്തി​​െൻറ വിവിധയിടങ്ങളിൽ ഒരുങ്ങി. ഷോപ്പിങ്​ മാളുകളിലും ഹൈപർമാർക്കറ്റുകളിലും ക്ലിനിക്കുകളിലും സജ്ജീകരിച്ച കിയോസ്​കുകളിൽ നിന്ന്​ വെള്ളിയാഴ്​ച മുതൽ ടിക്കറ്റുകൾ ലഭിക്കും. ഇനിയുള്ള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇൗ കൗണ്ടറുകളിൽ നിന്ന്​ വിവിധ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാം. മൂന്ന്​ കാറ്റഗറികളിലാണ്​​ ടിക്കറ്റ്​ ലഭ്യം​. ഏറ്റവും ഉയർന്ന വി.വി.​െഎ.പി കാറ്റഗറിയാണ്​ ‘റെഡ്​ കാർപ്പെറ്റ്​’. വി.​െഎ.പി കാറ്റഗറി ‘പ്ലാറ്റിനം’, ജനറൽ കാറ്റഗറി ‘ഡയമണ്ട്​’ എന്നിവയാണ്​ മറ്റ്​ വിഭാഗങ്ങൾ.

കൂടുതൽ വിവരങ്ങൾ നൽകാൻ അതാത്​ കേന്ദ്രങ്ങളോട്​ ചേർന്ന്​ കോഒാഡിനേറ്റർമാര​ും സജ്ജമാണ്​. കുടുംബങ്ങൾക്കും കൂട്ടികൾക്കും യുവാക്കൾക്കും ആസ്വദിക്കാവുന്ന വിവിധ പരിപാടികളുടെ സംഗമവേദിയാണ്​ ‘അഹ്​ലൻ കേരള’. കെ.എസ്​ ചിത്ര, ടൊവിനോ തോമസ്​, മിഥുൻ, യുംന അജിൻ, അക്​ബർ ഖാൻ, രാജലക്ഷ്​മി, വർഷ രഞ്​ജിത്​, രാജ്​ കലേഷ്​, അഫ്​സൽ, നിഷാദ്,​ കലാഭവൻ സതീഷ്​, മുഹമ്മദ്​ അഫ്​സൽ, ഫലാഹ്​ അലി, ഹിഷാം അബ്​ദുൽ വഹാബ്​, ലക്ഷ്​മി ജയൻ തുടങ്ങിയ വൻ താരനിരയും കേരള സർക്കാർ അയക്കുന്ന​ കളരിപ്പയറ്റ്​, കഥകളി, തെയ്യം, മയിലാട്ടം, കൂടിയാട്ടം തുടങ്ങിയ കലാസംഘങ്ങളും വിനോദ വിരുന്നൊരുക്കും. മലയാളത്തി​​െൻറ വാനമ്പാടി കെ.എസ്​ ചിത്രയുടെ നാല്​ പതിറ്റാണ്ട്​ പിന്നിട്ട സംഗീത വഴികളിലൂടെയുള്ള സഞ്ചാരമായ ‘ചിത്രവർഷങ്ങൾ’, 2018, 19 വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ മികച്ച കലാകാരന്മാർ അണിനിരക്കുന്ന പ്രത്യേക കലാസന്ധ്യയായ ‘വൈറൽ സൂപർ സ്​റ്റാഴ്​സ്’ എന്നിവയാണ്​ മുഖ്യ ആകർഷകം​. സൗദി അറേബ്യയുടെ വിനോദ സഞ്ചാരസാധ്യതകളിലേക്ക്​ ​ഇന്ത്യയിൽ നിന്നുള്ള വാതായനമായി മാറും ഇൗ പരിപാടി.

Loading...
COMMENTS