യാ​മ്പു മേ​ഖ​ല​യി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ; ജാ​ഗ്ര​ത​നി​ർ​ദേ​ശം

07:38 AM
25/10/2019
യാ​മ്പുവിൽ വ്യാഴാഴ്​ചയുണ്ടായ മഴയുടെ ദൃശ്യം

യാ​മ്പു: യാ​മ്പു, അ​ൽ ഉ​ല, അ​ൽ അ​യ്സ്, ബ​ദ്ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ  വ്യാ​ഴാ​ഴ്ച ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ പെ​യ്തു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട്‌ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഗ​താ​ഗ​തം താ​റു​മാ​റാ​യി. മ​ഴ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ടി​ച്ച്​ യാ​മ്പു​വി​ലെ റാ​ഡി​സ​ൺ ഹോ​ട്ട​ലി​ന് മു​ന്നി​ലെ റോ​ഡി​ൽ അ​പ​ക​ട​മു​ണ്ടാ​യി. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. 

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു മേ​ഖ​ല​യി​ൽ. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ സാ​മാ​ന്യം ന​ല്ല മ​ഴ​യാ​ണ് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പെ​യ്ത​ത്. സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ജീ​മാ​യി എ​ല്ലാ​യി​ട​ത്തും രം​ഗ​ത്തി​റ​ങ്ങി. താ​ഴ്വാ​ര​ങ്ങ​ളി​ലും മ​ല​ഞ്ചെ​രു​വു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്‌ കൂ​ടു​ത​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും മേ​ഖ​ല​യി​ൽ  ക​ന​ത്ത മ​ഴ​ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യ​ു​ണ്ടെ​ന്നും ശ്ര​ദ്ധ വേ​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 


 

Loading...
COMMENTS