അ​മീ​ർ ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍ഹാ​ന്‍ അ​ല്‍ഫൈ​സ​ൽ പുതിയ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

  • ഗ​താ​ഗ​ത​മ​ന്ത്രി​യായി സാ​ലി​ഹ് ബി​ന്‍ നാ​സ​ര്‍ അ​ല്‍ ജാ​സ​ർ

  • 10​ മാ​സം മു​മ്പ്​ നി​യ​മി​ത​നാ​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ബ്രാ​ഹിം അ​സ്സാ​ഫി​നെ മാ​റ്റി​യാ​ണ്​ പു​തി​യ നി​യ​മനം

07:33 AM
25/10/2019
അ​മീ​ർ ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍ഹാ​ന്‍ അ​ല്‍ ഫൈ​സ​ൽ

ജി​ദ്ദ: പു​തി​യ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി അ​മീ​ർ ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍ഹാ​ന്‍ അ​ല്‍ ഫൈ​സ​ലി​നെ​യും ഗ​താ​ഗ​ത മ​ന്ത്രി​യാ​യി സാ​ലി​ഹ് ബി​ന്‍ നാ​സ​ര്‍ അ​ല്‍ ജാ​സ​റി​നെ​യും നി​യ​മി​ച്ച്​ സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ ഉ​ത്ത​ര​വ്. 10​ മാ​സം മു​മ്പ്​ നി​യ​മി​ത​നാ​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ബ്രാ​ഹിം അ​സ്സാ​ഫി​നെ മാ​റ്റി​യാ​ണ്​ പു​തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ നി​യ​മി​ച്ച​ത്. 2018 ഡി​സം​ബ​ര്‍ 27ന്​ ​ആ​ദി​ല്‍ അ​ല്‍ ജു​ബൈ​റി​നെ കൂ​ടാ​തെ  ഇ​ബ്രാ​ഹിം അ​സ്സാ​ഫി​നെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി നി​യ​മി​ച്ച​താ​യി​രു​ന്നു.  പു​തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​യ ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍ഹാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ മു​തി​ര്‍ന്ന ഉ​പ​ദേ​ശ​ക​നാ​യി​രു​ന്നു.

റോ​യ​ല്‍ കോ​ര്‍ട്ട് ഉ​പ​ദേ​ഷ്​​ടാ​വാ​യും സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​ട്ടു​ണ്ട്. ഗ​താ​ഗ​ത മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന്​  ന​ബി​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ അ​മൂ​ദി​യെ മാ​റ്റി​യാ​ണ് സാ​ലി​ഹ് ബി​ന്‍ നാ​സ​ര്‍ അ​ല്‍ ജാ​സ​റി​നെ നി​യ​മി​ച്ച​ത്. നി​ല​വി​ല്‍ സൗ​ദി എ​യ​ര്‍ലൈ​ന്‍സി​​െൻറ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​ണ് നാ​സ​ര്‍ അ​ല്‍ ജാ​സ​ര്‍. സൗ​ദി​യി​ലെ ഡാ​റ്റ ആ​ൻ​ഡ്​​ ആ​ർ​ട്ടി​ഫി​ഷ്യ​ല്‍ അ​തോ​റി​റ്റി മേ​ധാ​വി​യാ​യി സാ​ലി​ഹ് മു​ഹ​മ്മ​ദ് അ​ല്‍ ഒ​തൈ​മി​നേ​യും ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ൻ​റ​ലി​ജ​ന്‍സ് അ​തോ​റി​റ്റി മേ​ധാ​വി​യാ​യി അ​ബ്​​ദു​ല്ല  ബി​ന്‍ ശ​റ​ഫ് അ​ല്‍ ഗാം​ദി​യേ​യും നി​യ​മി​ച്ചു. 

Loading...
COMMENTS