ഹ​രി​ത​വ​ത്​​ക​ര​ണം:  സൗ​ദി​യി​ൽ 50 ല​ക്ഷം മ​ര​ങ്ങ​ള്‍ വെ​ച്ചു​പി​ടി​പ്പി​ക്കും

  • സ്‌​കൂ​ള്‍ മു​റ്റ​ങ്ങ​ളി​ലും പാ​ര്‍ക്കു​ക​ളി​ലും മ​ര​ങ്ങ​ള്‍ വെ​ച്ച് പി​ടി​പ്പി​ക്കു​ന്ന​ത്​ പ്രോത്സാഹിപ്പിക്കും

07:23 AM
23/10/2019
ഹ​രി​ത വ​ത്​​ക​ര​ണ ക​രാ​റി​ൽ പ​രി​സ്ഥി​തി, ജ​ല, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ ഉ​സാ​മ ബി​ൻ ഇ​ബ്രാ​ഹീം, എ​ൻ​ജി. അ​ലി ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ​ഹാ​സി​മി എ​ന്നി​വ​ർ ഒ​പ്പു​വെ​ക്കു​ന്നു

ജി​ദ്ദ: സൗ​ദി​യി​ല്‍ ഹ​രി​ത​വ​ത്​​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി 50 ല​ക്ഷം മ​ര​ങ്ങ​ള്‍ വെ​ച്ചു പി​ടി​പ്പി​ക്കും ഇ​തി​നാ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വും, സ​മു​ദ്ര​ജ​ല ശു​ദ്ധീ​ക​ര​ണ കോ​ര്‍പ​റേ​ഷ​നും ത​മ്മി​ല്‍ ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വെ​ച്ചു. മ​ലി​ന ജ​ലം ശു​ദ്ധീ​ക​രി​ച്ചാ​ണ് ഹ​രി​ത​വ​ത്ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. വ​ര്‍ഷ​ങ്ങ​ളാ​യി രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ വെ​ച്ചു​പ്പി​ടി​പ്പു​ന്ന​തി​ന് വി​വി​ധ പ​ദ്ധ​തി​ക​ളും കാ​മ്പ​യി​നു​ക​ളും ന​ട​ന്നു​വ​രു​ന്നു​ണ്ട്. ഇ​തി​​െൻറ തു​ട​ര്‍ച്ച​യാ​യാ​ണ് പു​തി​യ ക​രാ​ര്‍. 2030 ഓ​ടെ 50 ല​ക്ഷം മ​ര​ങ്ങ​ള്‍ പി​ടി​പ്പി​ക്കു​ന്ന​തി​നു​ള​ള പ​ദ്ധ​തി​ക്കാ​ണ് ധാ​ര​ണ​യാ​യി​ട്ടു​ള്ള​ത്. രാ​ജ്യ​ത്ത് വ​ന​ന​ശീ​ക​ര​ണ​വും, മ​രു​ഭൂ​വ​ത്​​ക​ര​ണ​വും ചെ​റു​ക്കു​ക, വ​ന്യ​ജീ​വി ആ​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കു​ക, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍.

ശു​ദ്ധീ​ക​രി​ച്ച മ​ലി​ന​ജ​ലം ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍  ഹ​രി​ത​വ​ത്​​ക​രി​ക്കു​ന്ന പ​ദ്ധ​തി നേ​ര​ത്തേ ആ​രം​ഭി​ച്ച​താ​ണ്. ഇ​തി​​െൻറ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​നു​ഷ്യ​നി​ർ​മി​ത​ത കാ​ടു​ക​ളും ഉ​ദ്യാ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്‌​കൂ​ള്‍ മു​റ്റ​ങ്ങ​ളി​ലും പാ​ര്‍ക്കു​ക​ളി​ലും മ​ര​ങ്ങ​ള്‍ വെ​ച്ച് പി​ടി​പ്പി​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. ശു​ദ്ധീ​ക​രി​ച്ച മ​ലി​ന​ജ​ലം ഉ​പ​യോ​ഗി​ച്ച് ഹ​രി​ത​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ക്ക് പ്ര​ത്യേ​കം സം​ര​ക്ഷ​ണം ന​ൽ​കു​ക​യും, ഹ​രി​ത​വ​ത്​​ക​ര​ണ പ​ദ്ധ​തി​യി​ൽ സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും. പ​രി​സ്ഥി​തി, ജ​ല, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഉ​സാ​മ ബി​ൻ ഇ​ബ്രാ​ഹീം, ത​ഹ്​​ലി​യ കോ​ർ​പ​​റേ​ഷ​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ ഗ​വ​ർ​ണ​ർ എ​ൻ​ജി. അ​ലി ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ​ഹാ​സി​മി​യു​മാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​ത്.

Loading...
COMMENTS