Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മ​ഹോ​ത്സ​വ​ത്തി​ന്​ രു​ചി പ​ക​രാ​ൻ ‘ടേ​സ്​​റ്റി കേ​ര​ള’
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ മ​ഹോ​ത്സ​വം ‘അ​ഹ്​​ല​ൻ കേ​ര​ള’​യ്ക്ക്​ രു​ചി​പ​ക​രാ​ൻ ‘ട േ​സ്​​റ്റി കേ​ര​ള’ ഭ​ക്ഷ്യ​മേ​ള​യും. ന​വം​ബ​ർ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ റി​യാ​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സ​െൻറ​റി​ലാ​ണ്​ സാം​സ്​​കാ​രി​ക വാ​ണി​ജ്യ മാ​മാ​ങ്ക​ത്തോ​ടൊ​പ്പം വി​ഭ​വ​സ ​മൃ​ദ്ധി​യു​ടെ രു​ചി​യു​ത്സ​വ​വും. മേ​ള​ന​ഗ​രി​യി​ലെ അ​തി​വി​ശാ​ല​ത​യി​ൽ കേ​ര​ള​ത്തി​​െൻറ വ​ട​ക്കേ​യ​റ്റം മു​ത​ൽ തെ​ക്കേ​യ​റ്റം വ​രെ​യു​ള്ള ത​ന​ത്​ രു​ചി വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ഭ​ക്ഷ​ണ​ക്ക​ട​ക​ൾ അ​ണി​നി​ര​ക്കും. ​സൗ​ദി അ​റേ​ബ്യ​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി റ​സ്​​റ്റാ​റ​ൻ​റു​ക​ളും ഹോ​ട്ട​ലു​ക​ളും പ്ര​വാ​സി കു​ടും​ബി​നി​ക​ളും പാ​ച​ക ക​ലാ​വി​രു​തി​​െൻറ കൈ​ത്ത​ഴ​ക്ക​വും രു​ചി​ക്കൂ​ട്ടി​​െൻറ മി​ക​വു​മാ​യി ആ​ഹാ​ര വൈ​വി​ധ്യം വി​ള​മ്പാ​നെ​ത്തും. അ​വി​ടെ ല​ഭി​ക്കാ​ത്ത ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ണ്ടാ​വി​ല്ല, കേ​ര​ള​ത്തി​​േ​ൻ​റ​താ​യി.

മി​ത​മാ​യ നി​ര​ക്കി​ൽ മെ​ച്ച​പ്പെ​ട്ട രു​ചി നു​ണ​യാ​നാ​ണ്​ പ്ര​വാ​സി സ​മൂ​ഹ​ത്തി​നും സ്വ​ദേ​ശി​ക​ൾ​ക്കും ഇ​തി​ലൂ​ടെ അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. ക​പ്പ​കൊ​ണ്ടു​ള്ള പ​ല​ത​രം വി​ഭ​വ​ങ്ങ​ൾ, മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ, താ​റാ​വ്, കോ​ഴി വി​ഭ​വ​ങ്ങ​ൾ, ത​ല​ശ്ശേ​രി മു​ത​ൽ കേ​ര​ള​ത്തി​​െൻറ മു​ക്കു​മൂ​ല​ക​ളി​ൽ​നി​ന്നു​ള്ള പ​ല​ത​രം ബി​രി​യാ​ണി​ക​ൾ, പ​ഴം​പൊ​രി​യും പോ​ത്തി​റ​ച്ചി​യും തു​ട​ങ്ങി എ​ല്ലാ​ത്ത​രം രു​ചി​ക​ളും നാ​വു​ക​ളെ കൊ​തി​പ്പി​ക്കാ​നൊ​രു​ങ്ങും. ‘അ​ഹ്​​ല​ൻ കേ​ര​ള’ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ക്കു​ന്ന ന​വം​ബ​ർ ഏ​ഴ്​ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ ത​ന്നെ ഭ​ക്ഷ്യ​മേ​ള​യും തു​ട​ങ്ങും. രാ​ത്രി വൈ​കി​യും നീ​ളു​ന്ന മേ​ള​യി​ൽ ആ​ഹാ​ര​ത്തി​നൊ​പ്പം വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വു​മൊ​രു​ങ്ങും. ചാ​ന​ലു​ക​ളി​ലെ പാ​ച​ക​പ​രി​പാ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ‘ക​ല്ലു’ എ​ന്ന രാ​ജ്​​ക​ലേ​ഷ്​ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ മാ​ജി​ക്​ ഇ​ന​ങ്ങ​ളാ​യി​രി​ക്കും മു​ഖ്യ ആ​ക​ർ​ഷ​കം. ഫു​ഡ്​ സ്​​റ്റാ​ളു​ക​ളി​ൽ ഭ​ക്ഷ​ണം വാ​ങ്ങി കൈ​യി​ൽ കൊ​ണ്ടു​ന​ട​ന്ന് അ​ത്​ നു​ണ​യു​ന്ന​തി​നോ​ടൊ​പ്പം രാ​ജ്​​ക​ലേ​ഷി​​െൻറ വി​സ്​​മ​യ പ​രി​പാ​ടി​ക​ളും​ ഇ​ത​ര ക​ലാ​പ​രി​പാ​ടി​ക​ളും ആ​സ്വ​ദി​ക്കാ​നാ​വു​ന്ന സൗ​ക​ര്യ​മാ​ണ്​ ല​ഭി​ക്കു​ക.

മി​ത​മാ​യ വി​ല​ക്ക്​ മി​ക​വു​റ്റ ഭ​ക്ഷ​ണ​മാ​ണ്​ ഫു​ഡ്​ സ്​​റ്റാ​ളു​ക​ളി​ൽ ഒ​രു​ക്കു​ന്ന​ത്. ആ​ഹാ​ര​ത്തി​ന്​ മാ​ത്ര​മേ മി​ത​മാ​യ​ നി​ര​ക്കി​ലെ​ങ്കി​ലും വി​ല ന​ൽ​കേ​ണ്ട​തു​ള്ളൂ. ഭ​ക്ഷ്യ​മേ​ള ന​ഗ​രി​യി​ൽ അ​ര​ങ്ങേ​റു​ന്ന മാ​ജി​ക്കും മ​റ്റു​ ക​ലാ​സാം​സ്​​കാ​രി​ക വി​നോ​ദ പ​രി​പാ​ടി​ക​ളും തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ടേ​സ്​​റ്റി കേ​ര​ള ഒ​രു​ക്കു​ന്ന​ത്. മേ​ള​യു​ടെ ര​ണ്ടാം ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്​​ച​യും വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ രാ​ത്രി​വ​രെ ഭ​ക്ഷ്യ​മേ​ള തു​ട​രും. ‘അ​ഹ്​​ല​ൻ കേ​ര​ള’​യി​ലെ പ്ര​ധാ​ന ക​ലാ​പ​രി​പാ​ടി​ക​ളി​ലേ​ക്ക്​ ഒ​ഴി​കെ മേ​ള​ന​ഗ​രി​യി​ലെ ട്രേ​ഡ്​ എ​ക്​​സ്​​പോ​യി​ലേ​ക്കും ഫു​ഡ്​ ഫെ​സ്​​റ്റി​വ​ലി​ലേ​ക്കും പ്ര​വേ​ശ​നം തീ​ർ​ത്തും സൗ​ജ​ന്യ​മാ​ണ്. കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 0542071303, 0504507422 (റി​യാ​ദ്), 0582369029 (ദ​മ്മാം), 0553825662 (ജി​ദ്ദ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story