Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീ​ർ​ഥാ​ട​ക​രു​ടെ...

തീ​ർ​ഥാ​ട​ക​രു​ടെ ബ​സി​ല്‍ ട്രെ​യി​ല​ർ ഇ​ടി​ച്ച് പാ​ക് പൗ​ര​ന്‍ മ​രി​ച്ചു

text_fields
bookmark_border
തീ​ർ​ഥാ​ട​ക​രു​ടെ ബ​സി​ല്‍ ട്രെ​യി​ല​ർ ഇ​ടി​ച്ച് പാ​ക് പൗ​ര​ന്‍ മ​രി​ച്ചു
cancel

ത്വാ​ഇ​ഫ്​: മ​ല​യാ​ളി ഉം​റ തീ​ർ​ഥാ​ട​ക​ര്‍ യാ​ത്ര ചെ​യ്ത ബ​സി​നു പി​റ​കി​ല്‍ ട്രെ​യി​ല​ർ ഇ​ടി​ച്ച് ട്രെ​യി ​ല​ർ ഡ്രൈ​വ​റാ​യ പാ​ക്​ പൗ​ര​ന്‍ മ​രി​ച്ചു. പ​ത്തി​ലേ​റെ മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ര്‍ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ത്വാ​ഇ​ഫ്- റി​യാ​ദ് അ​തി​വേ​ഗ പാ​ത​യി​ല്‍ അ​ല്‍മോ​യ​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ അ​ല്‍മോ​യ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ത്വാ​ഇ​ഫ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. മ​റ്റു​ള്ള​വ​ർ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ക്ഷം ആ​ശു​പ​ത്രി വി​ട്ടു.

ബ​സ് ഡ്രൈ​വ​ര്‍ മ​ല​പ്പു​റം പു​ലാ​മ​ന്തോ​ള്‍ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ് ത്വാ​ഇ​ഫ്​ കി​ങ് അ​ബ്​​ദു​ല്‍ അ​സീ​സ് ആ​ശു​പ​ത്രി​യി​ലും യാ​ത്ര​ക്കാ​ര​നാ​യ തൃ​ശൂ​ര്‍ മം​ഗ​ലം​കു​ന്ന്​ സ്വ​ദേ​ശി സെ​യ്ദാ​ലി അ​ബൂ​ബ​ക്ക​ര്‍ കി​ങ് ഫൈ​സ​ല്‍ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ദ​മ്മാ​മി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട തീ​ർ​ഥാ​ട​ക സം​ഘം മ​ദീ​ന സ​ന്ദ​ര്‍ശ​നം ക​ഴി​ഞ്ഞ് ഉം​റ നി​ര്‍വ​ഹി​ച്ച ശേ​ഷം തി​രി​ച്ച് ദ​മ്മാ​മി​ലേ​ക്കു​ള്ള യാ​ത്രാ​മ​​ധ്യേ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വി​ശ്ര​മ​ത്തി​നാ​യി റോ​ഡി​​െൻറ വ​ശ​ത്ത് ബ​സ് നി​ര്‍ത്തി​യി​ട്ട സ​മ​യ​ത്താ​ണ് ട്രെ​യി​ല​ര്‍ പി​ന്നി​ൽ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ട്രെ​യി​ല​ർ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story