Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​​കൂ​ൾ...

സ്​​കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലെ മി​മി​ക്രി​ക്ക്​ നി​ല​വാ​രം ന​ഷ്​​ട​പ്പെ​ട്ടു –വി​നോ​ദ്​ കോ​വൂ​ർ

text_fields
bookmark_border
സ്​​കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലെ മി​മി​ക്രി​ക്ക്​ നി​ല​വാ​രം ന​ഷ്​​ട​പ്പെ​ട്ടു –വി​നോ​ദ്​ കോ​വൂ​ർ
cancel
camera_alt?????????? ?????????? ???????? ???????????????? ??????????????????????????

റി​യാ​ദ്​: സ്​​കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലെ മി​മി​ക്രി മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ഇ​പ്പോ​ൾ പ​ഴ​യ​ നി​ല​വാ​ര​മി​ല ്ലെ​ന്ന്​ ഹാ​സ്യ​താ​രം വി​നോ​ദ്​ കോ​വൂ​ർ. തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ (ടെ​ക്സ) ദ​ശ​വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം റി​യാ​ദി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.
ക​ണ്ടു​മ​ടു​ത്ത​തും ദ്വ​യാ​ർ​ഥ പ്ര​യോ​ഗ​ങ്ങ​ളാ​ൽ ഹാ​സ്യം ക​ണ്ട െ​ത്തു​ന്ന​തു​മാ​യ ഇ​ന​ങ്ങ​ളാ​ണ്​ മി​മി​ക്രി​യാ​യി സ്​​കൂ​ൾ​കു​ട്ടി​ക​ൾ പോ​ലും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ശ്ലീ​ലം പ​റ​ഞ്ഞ്​ ​ൈക​യ​ടി വാ​ങ്ങേ​ണ്ട ക​ല​യ​ല്ല മി​മി​ക്രി. താ​ൻ ചി​രി​പ്പി​ക്കാ​ൻ വേ​ണ്ടി അ​ശ്ലീ​ലം പ​റ​യാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ർ​മ​ര​സ​ത്തോ​ടെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ അ​ത്​ ഫ​ല​പ്ര​ദ​മാ​യി​ത​ന്നെ വി​നി​മ​യം ചെ​യ്യ​പ്പെ​ടും. ആ ​നി​ല​ക്ക്​​ സ​മൂ​ഹ​ത്തി​ലേ​ക്ക് ന​ല്ല സ​ന്ദേ​ശ​ങ്ങ​ൾ പ​ക​രാ​ൻ ഏ​റ്റ​വും ന​ല്ല ഉ​പാ​ധി​യാ​ണ്​ ഹാ​സ്യ​ക​ല.
കു​ടും​ബ​ത്തോ​ടൊ​പ്പം അ​ത് ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യ​ണം. അ​ശ്ലീ​ല​വും ദ്വ​യാ​ർ​ഥ പ്ര​യോ​ഗ​വും വ​ന്നാ​ൽ ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ ആ ​സാ​ധ്യ​ത​യാ​ണ്.

എം80 ​മൂ​സ, മ​റി​മാ​യം എ​ന്നീ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളാ​ണ്​ ത​നി​ക്ക്​ പ്ര​ശ​സ്​​തി നേ​ടി​ത്ത​ന്ന​തെ​ന്നും ഇ​ന്നും എ​വി​ടെ പോ​യാ​ലും എം80 ​മൂ​സ​യാ​യാ​ണ്​ ആ​ളു​ക​ൾ ത​ന്നെ തി​രി​ച്ച​റി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ‘ആ​ക​സ്​​മി​കം’ എ​ന്ന ഹ്ര​സ്വ​ചി​ത്രം ക​ല​യി​ലെ ത​​െൻറ ഗൗ​ര​വ​പൂ​ർ​ണ​മാ​യ ഒ​രു ഇ​ട​പെ​ട​ലാ​യി​രു​ന്നു. അ​തി​ലൂ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളാ​ണ്​ വ​ന്നു​ചേ​ർ​ന്ന​തെ​ന്നും വി​നോ​ദ്​ പ​റ​ഞ്ഞു.‘അ​ന​ന്ത​പു​രി പൂ​രം’ എ​ന്ന പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ റി​യാ​ദ്​ അ​സീ​സി​യ​യി​ലെ നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ടെ​ക്സ വ​നി​ത വേ​ദി കു​ടും​ബി​നി​ക​ൾ​ക്കാ​യി സാ​ല​ഡ് മ​ത്സ​രം, 40 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മ​െൻറ്, ഇൗ ​മാ​സം 25ന് ​പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് എ​ന്നി​വ​യും 10ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി ന​ട​ക്കു​െ​മ​ന്ന് ​സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മോ​ട്ടി​വേ​ഷ​ൻ കൗ​ൺ​സി​ല​ർ ജി​ഷ ജ​നാ​ർ​ദ​ന​ൻ, ജ​രീ​ർ മെ​ഡി​ക്ക​ൽ സ​െൻറ​ർ അ​ഡ്മി​ൻ മാ​നേ​ജ​ർ ഫ​ഹ​ദ്, ടെ​ക്സ ഭാ​ര​വാ​ഹി​ക​ളാ​യ​ സ​ജീ​വ് നാ​വാ​യി​ക്കു​ളം, നി​സാ​ർ ക​ല്ല​റ, നൗ​ഷാ​ദ് കി​ളി​മാ​നൂ​ർ, സേ​തു കു​ഴി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story