ജീസാൻ മേഖലയിൽ കനത്ത മഴ
text_fieldsജീസാൻ: ജീസാൻ മേഖലയിൽ കനത്ത മഴ. ചൊവ്വാഴ്ചയാണ് തെക്ക്, കിഴക്ക്, തീരദേശ മേഖലകളിൽ ശക്തമായ മഴയുണ്ടായത്. ആരിദ, അയ്ദാനി, ദാഇർ, റീസ്, ബീഷ്, സബിയ എന്നിവിടങ്ങളിലാണ് മഴയുണ്ടായത്. മേഖലയിൽ മഴക്ക് സാധ്യതയുണ്ടെന്നും ആവശ്യമായ മുൻകരുതലെടുക്കണമെന്നും കാലാവസ്ഥ അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
മക്കയിലും ഇടിയും മഴയും ആലിപ്പഴ വർഷവും
മക്ക: മക്കയിൽ മൂന്നാം ദിവസവും ശക്തമായ മഴ. ചൊവ്വാഴ്ച വൈകീട്ട് മക്ക നഗരത്തിൽ മൂന്ന് മണിക്കൂർ ഇടിയും മഴയും ആലിപ്പഴ വർഷവും ഉണ്ടായി.
റോഡുകളിൽ വെള്ളക്കെട്ടുമൂലം പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് മൂന്നു മണിയോടെ യാണ് ശക്തമായ മഴ ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി മക്കയിൽ വൈകുന്നേരങ്ങളിൽ മഴ ലഭിക്കുന്നുണ്ട്.
കാലാവസ്ഥാ മാറ്റത്തിെൻറ ഭാഗമായാണ് മഴ എന്നാണ് നിഗമനം. ഹറമിലും പരിസരങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. തീർഥാടകർ മഴയിൽ നനഞ്ഞു കുതിർന്നു. മഴ നനഞ്ഞു കഅ്ബയെ പ്രദക്ഷിണം ചെയ്താണ് പലരും ഉംറ പൂർത്തിയാക്കിയത്. എന്നാൽ, ആളപായം ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കുശേഷം തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
