അവശതകൾ ആഹ്ലാദത്തിന് വഴിമാറി; അവർ പുണ്യഭൂമിയിൽ
text_fieldsജിദ്ദ: അവശതകൾ ആഹ്ലാദത്തിന് വഴിമാറിയ പാതിരാവിൽ അവർ പുണ്യഭൂമിയിൽ പറന്നിറങ്ങി. ജിദ്ദ വിമാനത്താവളത്തിൽ അത്ര പരിചിതമല്ലാത്ത തീർഥാടകക്കൂട്ടമായിരുന്നു അവർ. വീൽ ചെയറിൽ ജീവിതം ഉരുട്ടുന്ന 48ഒാളം പേർ. ഇത്രയധികം വീൽചെയർ യാത്രക്കാർ ഒരേ വിമാനത്തിൽ സഞ്ചരിക്കുന്നതുതന്നെ ഇതാദ്യം. എയർഇന്ത്യയുടെ കൊച്ചിയിൽനിന്നുള്ള വിമാനത്തിലാണ് മലബാർ മേഖലയിൽനിന്ന് 48 വീൽചെയർ രോഗികൾ ഉംറ നിർവഹിക്കാനെത്തിയത്.
നേരത്തേ അറിയിച്ചതിൽനിന്ന് ആറുമണിക്കൂറോളം വൈകിയാണ് അവരെയുംകൊണ്ട് വിമാനം ജിദ്ദയിലെത്തിയത്. വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ് വീൽചെയർ തീർഥാടകസംഘം വിമാനമിറങ്ങിയത്.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പാലിയേറ്റിവ് സൗഹൃദ കൂട്ടായ്മയാണ് ഇവരെ കൊണ്ടുവന്നത്. എയർ ഇന്ത്യ വിമാനത്തിൽ 45 വീൽ ചെയറുകാരും സ്പൈസ് ജെറ്റിൽ മൂന്ന് പേരുമെത്തി. ഇവരെ പരിചരിക്കുന്നവരടക്കം 108 പേരുണ്ട്. പോളിയോ, പക്ഷാഘാതം, പാര പ്ലീജിയ, മസ്കുലാർ ഡിസ്ട്രോഫി, സെലിബ്രൾപൾസി തുടങ്ങിയ അവസ്ഥയിൽ അവശരായി കഴിയുന്നവരാണ് 48 പേർ. വിമാനത്താവളത്തിൽ അവർക്ക് മലയാളി പാലിയേറ്റിവ് പ്രവർത്തകരും അധികൃതരും ഉൗഷ്മള സ്വീകരണമാണ് നൽകിയത്. രണ്ടുമണിക്കൂർ സമയമെടുത്താണ് ഇവരെ വിമാനത്തിൽനിന്ന് ഇറക്കിയത്. ആരോഗ്യപ്രശ്നങ്ങൾ കൂടപ്പിറപ്പാണെങ്കിലും ആരും അവശരായിരുന്നില്ല. സ്വപ്നസാഫല്യത്തിെൻറ സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. ജിദ്ദയിലെ മലയാളി കൂട്ടായ്മയായ പാലിയേറ്റിവ് കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളൻറിയർമാർ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ക്ഷീണമകറ്റാൻ കഞ്ഞിയും ജ്യൂസും ലഘുഭക്ഷണങ്ങളുമായാണ് വൈകിയെത്തിയ അതിഥികളെ സ്വീകരിച്ചത്. കെ.ടി. നൂറുദ്ദീൻ, മുനീർ കുന്നുംപുറം, ഉസ്മാൻ കുണ്ടുകാവിൽ നാസർ എടപ്പറ്റ, ഇർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. ഇതിനിടയിൽ സന്നദ്ധസേവനത്തിനെത്തിയ ഡോ. അഷ്റഫിെൻറ സേവനം ശ്രദ്ധേയമായി. മക്കയിൽ അജിയാദിലെ ഹോട്ടലിലാണ് എല്ലാവർക്കും താമസം. വ്യാഴാഴ്ച മഗ്രിബ് നമസ്കാരശേഷമാണ് ഇവരുടെ ആദ്യ ഉംറ. ഇത്രയധികം വീൽചെയർ രോഗികളെ ഒരുമിച്ച് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് എയർഇന്ത്യ അധികൃതർക്കിടയിൽ ആശയക്കുഴപ്പമുണ്ടായതും ഇവരുടെ യാത്ര വൈകാൻ കാരണമായി. അൽ ഹിന്ദിെൻറ കോട്ടക്കൽ ബ്രാഞ്ചാണ് ഇവർക്ക് ഉംറ യാത്രാനടപടികൾ പൂർത്തിയാക്കിയത്. തിരിച്ചുപോവുേമ്പാൾ ഇതുപോലെ ഒരേ വിമാനത്തിൽ യാത്ര സാധ്യമല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
