നിയ മലംഘനം: റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് ശിക്ഷ
text_fieldsജിദ്ദ: നിയമലംഘനം നടത്തിയ റിക്രൂട്ട്മെൻറ് ഏജൻസികൾക്കും സ്ഥാപനങ്ങൾക്കുമെതി രെ തൊഴിൽ സാമൂഹിക മന്ത്രാലയം ശിക്ഷാവിധി പുറപ്പെടുവിച്ചു.
ലൈസൻസ് റദ്ദാക്കുക, സേവ നങ്ങൾ മൂന്നു മാസത്തേക്ക് നിർത്തിവെക്കുക, കരാർ വ്യവസ്ഥ പ്രകാരമുള്ള ബാധ്യതകൾ നൽ കാത്ത സ്ഥാപനങ്ങളുടെ ബാങ്ക് ഗാരൻറിയിൽനിന്ന് കാശ് ഇൗടാക്കുക തുടങ്ങിയ വിധികളാണ് പുറപ്പെടുവിച്ചത്. റിക്രൂട്ട്മെൻറ് നിയമലംഘനങ്ങൾ നിരന്തരമായി നിരീക്ഷിക്കുന്നതിെൻറ ഭാഗമായാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. 2019ൽ 26 സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാവിധികൾ പുറപ്പെടുവിച്ചതായാണ് റിപ്പോർട്ട്.
ഇതിൽ 12 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ഒമ്പത് സ്ഥാപനങ്ങളുടെ ബാങ്ക് ഗാരൻറിയിൽനിന്ന് കാശ് ഇൗടാക്കുകയും ചെയ്തിട്ടുണ്ട്. നിരവധി നിയമലംഘനങ്ങൾ നടത്തിയ അഞ്ച് സ്ഥാപനങ്ങളിലേക്കുള്ള സേവനം പൂർണമായും നിർത്തലാക്കിയിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും റിക്രൂട്ട്മെൻറിെൻറ ക്രമകേടുകൾ ഇല്ലാതാക്കുന്നതിനും അതിശ്രദ്ധചെലുത്തുന്നുണ്ടെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്മെൻറ് രംഗത്തെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 19911 നമ്പറിലോ വിവിധ ബ്രാഞ്ച് ഒാഫിസുകളിലോ ഒാഫിസുകളിലോ, നിരീക്ഷണ ആപ് വഴിയോ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
