സൗദി ടൂറിസം പോർട്ടൽ ആരംഭിച്ചു
text_fieldsജിദ്ദ: ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളും താമസസൗകര്യങ്ങളും ഏകോപിപ്പിക്കുന്നതിന ും നിരീക്ഷിക്കുന്നതിനും സൗദി ടൂറിസം വകുപ്പ് പോർട്ടൽ ആരംഭിച്ചു. രാജ്യത്തെ ടൂറിസം സം ബന്ധിച്ച കണക്കുകൾക്കും വിവരങ്ങൾക്കുമുള്ള അംഗീകൃത കേന്ദ്രമായിരിക്കും ഇത്. ദേശീയ ടൂറിസം പുരാവസ്തു വകുപ്പ് മേധാവി അഹ്മദ് ബിൻ ഉഖൈൽ അൽഖത്തീബിെൻറ നിർദേശപ്രകാരമാണ് ദേശീയ പോർട്ടൽ നിർമിച്ചത്. കരാറുണ്ടാക്കുന്നവർക്കും നിക്ഷേപകർക്കും ടൂറിസം മേഖലയുടെ വ്യക്തവും സുതാര്യവുമായ വിവരവും കണക്കുകളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ടൂറിസം സ്ഥാപനങ്ങളെ പോർട്ടലുമായി ബന്ധിപ്പിക്കാൻ 90 ദിവസം സാവകാശം നൽകിയിട്ടുണ്ട്. പോർട്ടൽ ഏറെ ഉപകാരപ്പെടുക സ്വകാര്യമേഖലയിലെ നിക്ഷേപകർക്കാണ്.
അവരുടെ വികസന പദ്ധതികൾ നടപ്പാക്കാനും കൃത്യമായ വിവരങ്ങൾ ലഭിക്കാനും സഹായിക്കും. കൃത്യമായ വിവരങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന പ്രശ്നം ഒരുപരിധിവരെ ഇല്ലാതാക്കാനും കഴിയും. രാജ്യത്തെ ടൂറിസം കേന്ദ്രങ്ങളുടെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകളും കേന്ദ്രങ്ങളുടെ പ്രവർത്തനം, തിരക്ക് എന്നിവ സംബന്ധിച്ച വിവരങ്ങളും സൗകര്യങ്ങളെക്കുറിച്ചും വ്യക്തമായി അറിയാൻ സാധിക്കും. അതോടൊപ്പം ടൂറിസം കേന്ദ്രങ്ങളിലെ സേവനം മികച്ചതാക്കാനും ഇതു സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
