സ്റ്റിക്കറുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെ കർശന നടപടി
text_fieldsജിദ്ദ: പൊതുസ്ഥലങ്ങളിൽ നിയമം ലംഘിച്ച് പരസ്യ സ്റ്റിക്കറുകളും ബോർഡുകളും സ്ഥാപിക ്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ മക്ക മേയർ എൻജി. മുഹമ്മദ് ബിൻ അബ്ദുല്ല അൽഖുവൈസ് കർശന നിർദേശം നൽകി. മാർക്കറ്റിങ് പത്രങ്ങളുടെ വിതരണം, കെട്ടിടങ്ങൾ, ട്രാഫിക് സിഗ്നലുകൾ, എ.ടി.എമ്മുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരസ്യ സ്റ്റിക്കറുകൾ പതിക്കൽ തടയാനാണ് നിർദേശം. പട്ടണത്തിെൻറ ഭംഗിക്ക് കളങ്കമുണ്ടാക്കുന്നതോടൊപ്പം പൊതുശുചിത്വത്തെ ഇതു സാരമായി ബാധിക്കുന്നുണ്ടെന്നും നിർദേശത്തിലുണ്ട്.
പരസ്യ നിയമം ലംഘിക്കുന്നവർക്ക് കൂടിയ പിഴ 500 റിയാൽ ചുമത്താൻ മക്ക മേയർ നിർദേശം നൽകിയതായി മുനിസിപ്പാലിറ്റി വക്താവ് എൻജിനീയർ റാഇദ് സമർഖന്ദി പറഞ്ഞു. മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണിത്. ശുചിത്വവും പൊതുജനാരോഗ്യം സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കെട്ടിടങ്ങൾക്കു മുന്നിലും സിഗ്നലുകൾക്കടുത്തും എ.ടി.എമ്മുകളിലും പരസ്യ സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് വ്യാപകമായതായും പരസ്യനിയമങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
