Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​മ്പു​വി​ൽ...

യാ​മ്പു​വി​ൽ മ​ഞ്ഞു​വീ​ഴ്ച​യും പൊ​ടി​ക്കാ​റ്റും; കാ​ലാ​വ​സ്ഥ​മാ​റ്റ​മെ​ന്ന് സൂ​ച​ന

text_fields
bookmark_border
യാ​മ്പു​വി​ൽ മ​ഞ്ഞു​വീ​ഴ്ച​യും പൊ​ടി​ക്കാ​റ്റും; കാ​ലാ​വ​സ്ഥ​മാ​റ്റ​മെ​ന്ന് സൂ​ച​ന
cancel
camera_alt?????????????????????? ????????? ?????????????????? ?????? ???????? ???????????????

യാ​മ്പു: വ്യ​വ​സാ​യ ന​ഗ​രി​യി​ൽ കാ​ലാ​വ​സ്ഥ​മാ​റ്റ​ത്തി​​െൻറ സൂ​ച​ന​യാ​യി അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഞ്ഞു ​വീ​ഴ്ച​യും പൊ​ടി​ക്കാ​റ്റും. വ്യാ​ഴാ​ഴ്ച രാ​വി​ലെ റോ​യ​ൽ ക​മീ​ഷ​ൻ ഭാ​ഗ​ത്താ​ണ് മ​ഞ്ഞു​വീ​ഴ്ച​യും പൊ​ടി​ക് കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ട​ത്. കാ​ഴ്ച മ​ങ്ങി​യ​തോ​ടെ റോ​യ​ൽ ക​മീ​ഷ​നി​ലെ പ​ല റോ​ഡു​ക​ളി​ലും ഗ​താ​ഗ​തം രാ​വി​ലെ ഒ​മ്പ​ത്​ മ​ണി​വ​രെ മ​ന്ദ​ഗ​തി​യി​ലാ​യി. അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് കു​റ​വാ​ണെ​ങ്കി​ലും പൊ​ടി​പ​ട​ലം നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യും കാ​റ്റും ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പൊ​ടി​ക്കാ​റ്റി​ൽ ദൂ​ര​ക്കാ​ഴ്ച കു​റ​യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

കാ​ലാ​വ​സ്ഥ​മാ​റ്റ​ത്തി​​െൻറ മു​ന്നോ​ടി​യാ​യി പ്ര​ദേ​ശ​ത്തെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​ണ് ദൃ​ശ്യ​മാ​യ​ത്. മ​രു​ഭൂ​മി​യി​ലെ കാ​ലാ​വ​സ്ഥ​മാ​റ്റ​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പാ​ണ് കാ​റ്റും മ​ഞ്ഞു​വീ​ഴ്ച​യും. വേ​ന​ലി​ൽ​നി​ന്ന് ശൈ​ത്യ​കാ​ല​ത്തി​ലേ​ക്കും തി​രി​ച്ചും കാ​ലാ​വ​സ്ഥ മാ​റു​മ്പോ​ൾ മു​ന്ന​റി​യി​പ്പാ​യി പൊ​ടി​ക്കാ​റ്റും മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും പ​തി​വു​കാ​ഴ്ച​യാ​ണ്. ശ്വാ​സ​ത​ട​സ്സം​പോ​ലു​ള്ള അ​സ്വ​സ്ഥ​ത ഉ​ണ്ടാ​വാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് ഉ​ള്ള​പ്പോ​ൾ പു​റ​ത്തു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story